For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ മൊത്തതില്‍ കഞ്ചാവ് മയമെന്ന് വിമര്‍ശനം! വായടിപ്പിക്കുന്ന മറുപടി നല്‍കി സംവിധായകന്‍

    |

    പ്രേമം ടീം വീണ്ടുമൊന്നിച്ച മറിയം വന്ന് വിളക്കൂതി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ജെനിത് കാച്ചപ്പിളളി സംവിധാനം ചെയ്ത സിനിമയില്‍ സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, ശബരീഷ്, സേതുലക്ഷ്മിയമ്മ, അല്‍ത്താഫ് സലീം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയ്‌ക്കെതിരെയുളള വിമര്‍ശനത്തിന് സംവിധായകന്‍ നല്‍കിയ മറുപടി വൈറലായിരുന്നു.

    mariyam vanu vilakoothi

    ചിത്രത്തെക്കുറിച്ച് ഒരാള്‍ വിമര്‍ശിച്ചെഴുതിയ പോസ്റ്റിനാണ് മറുപടിയുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. വിമര്‍ശന കുറിപ്പ് ഇങ്ങനെ: "ഈ സിനിമ മൊത്തതില്‍ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്. ഇത് മൊത്തതില്‍ സംവിധായകനും നിര്‍മ്മാതാവും കൂടി പുകച്ചതാവാനേ വഴിയുളളു. സ്‌ക്രിപ്റ്റ് എഴുതിയവനെ കൈയ്യില്‍ കിട്ടിയെങ്കില്‍ ഒന്ന് പൊട്ടിക്കാന്‍ തോന്നി. അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ദുരന്തം അനുഭവിച്ചിട്ടില്ല".

    ഇതിന് മറുപടിയായി "കൂട്ടിയിട്ട് കത്തിച്ചിതാ രണ്ട് ചാക്ക് ബാക്കിയുണ്ട്. വിവാദമാക്കി തരൂ പ്ലീസ്" എന്നാണ് ജെനിത് കാച്ചപ്പിളളി കുറിച്ചത്. സംവിധായകന് പിന്നാലെ നിര്‍മ്മാതാവ് രാജേഷ് അഗസ്റ്റിനും രംഗത്തെത്തിയിരുന്നു. അമര്‍ അക്ബര്‍ അന്തോണിയിലെ രമേഷ് പിഷാരടി ചെയ്ത നല്ലവനായ ഉണ്ണിയുടെ ചിത്രം പങ്കുവെച്ചാണ് നിര്‍മ്മാതാവ് എത്തിയത്.

    മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്‍ മോഡലാക്കി സിനിമ സ്വപ്നം കാണുന്നവരില്‍ ഒരാളാണ് ഞാനും

    Read more about: siju wilson
    English summary
    jenith kachapilly's reply to criticizer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X