twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്തേമാരി എത്തുന്നതിന് മുമ്പ്, പിന്നെയും മമ്മൂട്ടിയ്ക്ക് ജുവല്‍

    By Aswathi
    |

    ടെലിവിഷന്‍ അവതാരകയായ ജുവല്‍ മേരി മമ്മൂട്ടി നായകനാകുന്ന പത്തേമാരി എന്ന ചിത്രത്തിലൂടയാണ് വെള്ളിത്തിരിലെത്തുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇതാ വീണ്ടും ജുവലിന് മറ്റൊരു മമ്മൂട്ടി ചിത്രം.

    കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജുവല്‍ വീണ്ടും മമ്മൂട്ടിയ്ക്ക് നായികയാകുന്നതെന്നതും ശ്രദ്ധേയമാണ്. ഗ്രാന്റ്ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഹനീസ്, നൗഷാദ്, എന്നിവര്‍ ചേര്‍ന്നു നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ 25 ന് തൊടുപുഴയില്‍ ആരംഭിയ്ക്കും.

    jewel-mammootty

    മമ്മൂട്ടിയെയും ജുവലിനെയും കൂടാതെ സലിം കുമാര്‍, ടിനി ടോം, ചെമ്പന്‍ വിനോദ് ജോസ്, ടി ജി രവി, മാമുക്കോയ, കെ പി എ സി ലളിത, സേതു ലക്ഷ്മി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥയും ഗാനങ്ങളും ഒരുക്കുന്നത്.

    കറുത്ത പക്ഷികള്‍ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും കമലും ഒന്നിയ്ക്കുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. മാര്‍ത്താണ്ഡന്റെ അച്ചാ ദീന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പഞ്ചാബി നടി മാന്‍സി ശര്‍മ്മയാണ് ചിത്രത്തിലെ നായിക.

    മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജുവല്‍ മേരിയെ പ്രേക്ഷകര്‍ക്ക് പരിചയം. റിയാലിറ്റി ഷോയിലെ ജുവലിന്റെ പ്രകടനം കണ്ടിട്ട് തന്നെയാണ് സലീം അഹമ്മത് പത്തേമാരിയില്‍ മമ്മൂട്ടിയുടെ നായികയായി ക്ഷണിച്ചതും

    English summary
    Jewel will be paired opposite Mammootty again. Even before her first release with Mammootty, she was offered a second film with the same actor. She will play heroine to Mammootty in the untitled film of Kamal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X