twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടൻ വിസ്മയം വീണ്ടും! 98 ദിവസം കൊണ്ട് ജിമിക്കി കമ്മല്‍ കണ്ടവരുടെ എണ്ണം റെക്കോര്‍ഡ് മറികടന്നു!

    |

    മലയാള സിനിമ പലതരത്തിലും ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഒരു പാട്ട് കൊണ്ട് ഇത്രയധികം ശ്രദ്ധ നേടാന്‍ കഴിയുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഓണത്തിന് മുന്നോടിയായി റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിലെ ജിമിക്കി കമ്മല്‍ പാട്ടും ഡാന്‍സും ലോകം മുഴുവന്‍ തരംഗമായിരുന്നു.

    ഒരു അബദ്ധം പറ്റിയതാണ് മാപ്പാക്കണം, മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്! ചിത്രം വൈറല്‍ഒരു അബദ്ധം പറ്റിയതാണ് മാപ്പാക്കണം, മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്! ചിത്രം വൈറല്‍

    പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ഈ വര്‍ഷത്തെ മികച്ച പാട്ട് എന്ന പുരസ്‌കാരവും ജിമിക്കി കമ്മലിനെ തേടിയെത്തിയിരുന്നു. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടിന് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയുമായിരുന്നു ശബ്ദം നല്‍കിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും യൂട്യൂബില്‍ നിന്നും പാട്ട് കാണുന്നവരുണ്ട്. അത്തരത്തില്‍ സിനിമ പുതിയ റെക്കോര്‍ഡുകള്‍ മറികടന്നിരിക്കുകയാണ്.

     ജിമിക്കി കമ്മല്‍ പാട്ട്

    ജിമിക്കി കമ്മല്‍ പാട്ട്

    മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയായിരുന്നു വെളിപാടിന്റെ പുസ്തകം. സിനിമ പ്രതീക്ഷിച്ച പോലെ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഹിറ്റായത് ചിത്രത്തിലെ പാട്ടായിരുന്നു. അന്ന് മുതല്‍ ഇന്നും പാട്ട് തരംഗമായി തുടരുകയാണ്.

    പുതിയ റെക്കോര്‍ഡ്

    പുതിയ റെക്കോര്‍ഡ്

    ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു വെളിപാടിന്റെ പുസ്തകം. ജിമിക്കി കമ്മല്‍ പാട്ട് പുറത്ത് വന്നിട്ട് തൊണ്ണുറ്റി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ റെക്കോര്‍ഡുകളും സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

     50 മില്യണ്‍

    50 മില്യണ്‍

    നിലവില്‍ 50 മില്യണ്‍ ആളുകളാണ് ജിമിക്കി കമ്മല്‍ പാട്ട് യൂട്യൂബില്‍ നിന്നും കണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു പാട്ട് ഇത്രയധികം ഹിറ്റാവുന്നത്. ഇതില്‍ നിന്നും പാട്ടിന് കിട്ടിയ വ്യക്തമാണ്.

     പാട്ടിന് പിന്നില്‍

    പാട്ടിന് പിന്നില്‍

    അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്. ചിത്രത്തില്‍ അപ്പാനി രവിയും കൂട്ടുകാരുമായിരുന്നു പാട്ടിന്റെ വരികള്‍ക്ക് ചുവട് വെച്ചിരുന്നത്.

    വേള്‍ഡ് മ്യൂസികില്‍ ഒന്നാം സ്ഥാനത്ത്

    വേള്‍ഡ് മ്യൂസികില്‍ ഒന്നാം സ്ഥാനത്ത്

    വേള്‍ഡ് മ്യൂസിക് പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനത്തും ജിമിക്കി കമ്മല്‍ പാട്ട് എത്തിയിരുന്നു. ഹോളിവുഡില്‍ നിന്നും പല പാട്ടുകളെയും പിന്നിലാക്കിയാണ് ജിമിക്കി കമ്മല്‍ ആ നേട്ടവും സ്വന്തമാക്കിയിരുന്നത്.

    English summary
    The craze surrounding Jimikki Kammal hasn't settled down yet and it continues to clock in views on YouTube. Now, this blockbuster song has crossed 50 Million views on YouTube, which is indeed a big achievement.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X