»   » വിവാഹ നിശ്ചയം കഴിഞ്ഞ് ജിമിക്കി കമ്മല്‍ താരം ഷെറില്‍: ചിത്രങ്ങള്‍ വൈറല്‍! കാണൂ

വിവാഹ നിശ്ചയം കഴിഞ്ഞ് ജിമിക്കി കമ്മല്‍ താരം ഷെറില്‍: ചിത്രങ്ങള്‍ വൈറല്‍! കാണൂ

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ജിമിക്കി കമ്മല്‍ എന്ന പാട്ട് ലോകമെമ്പാടും ശ്രദ്ധ നേടിയ ഹിറ്റ് ഗാനമായിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയിരുന്നത്. പാട്ട് പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്.

കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും; ക്യാംപെയ്‌നുമായി ദിലീപ് ആരാധകര്‍

യൂടൂബില്‍ എഴു കോടിയിലധികം ആളുകളാണ് ഈ പാട്ട് കണ്ടുകഴിഞ്ഞിരിക്കുന്നത്. മലയാളികള്‍ക്കു പുറമെ മറ്റു ഭാഷയിലുളളവരും വിദേശികളും ഈ പാട്ട് നെഞ്ചോട് ചേര്‍ത്തിരുന്നു. മമ്മൂട്ടി ചിത്രം ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിലെ പാട്ടിന്റെ റെക്കോര്‍ഡ് മറികടന്നുകൊണ്ടായിരുന്നു ജിമിക്കി കമ്മല്‍ മുന്നേറിയിരുന്നത്. പാട്ട് ഹിറ്റായി മാറിയതോടെ നിരവധി കവര്‍ വേര്‍ഷനുകളും ഡാന്‍സ് വീഡിയോകളും സമൂഹമാധ്യമങ്ങളിലും മറ്റും പുറത്തിറങ്ങിയിരുന്നു.

sheril

മുന്‍പൊന്നും ഒരു മലയാള ഗാനത്തിന് കിട്ടാത്തത്ര സ്വീകാര്യതയാണ് ജിമിക്കി കമ്മല്‍ പാട്ടിന് യൂടൂബില്‍ ലഭിച്ചിരുന്നത്. ജിമിക്കി കമ്മല്‍ പാട്ടിന്റെതായി പുറത്തിറങ്ങിയ ഡാന്‍സ് വീഡിയോയിലൂടെ ശ്രദ്ധേയായ താരമാണ് ഷെറില്‍ ജി കടവന്‍. അധ്യാപികയായ ഷെറിലിന്റെ ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ കണ്ടൊരു വീഡിയോ ആയിരുന്നു. താന്‍ ജോലി ചെയ്ത ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു ഷെറില്‍ ഡാന്‍സ് കളിച്ചിരുന്നത്.

sheril

വീഡിയോ തരംഗമായി മാറിയതോടെ ഷെറിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൃത്തതിനു പിന്നാലെ സിനിമാ അവസരവും തേടിയെത്തിരുന്നുവെങ്കിലും ഷെറില്‍ അത് സ്വീകരിച്ചിരുന്നില്ല. ഇളയദളപതി വിജയുടെ ചിത്രത്തില്‍ അഭിനയിക്കാനുളള അവസരമാണ് ഷെറിലിനെ തേടിയെത്തിയിരുന്നത്. എന്നാല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഷെറില്‍ തനിക്ക് വന്ന ഓഫര്‍ നിരസിക്കുകയായിരുന്നു.

sheril

അധ്യാപികയായി തന്നെ കരിയര്‍ മുന്നോട്ടു കൊണ്ടുപോവാനാണ് ആഗ്രഹമെന്നാണ് ഷെറില്‍ അന്ന് പറഞ്ഞത്. ജിമിക്കി കമ്മല്‍ പാട്ടിലൂടെ തിളങ്ങിയ താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തൊടുപുഴയില്‍ വെച്ചായിരുന്നു ഷെറിലിന്റെ വിവാഹ നിശ്ചയം നടന്നത്. പ്രഫുല്‍ ടോമിയാണ് ഷെറിലിന്റെ പ്രതിശ്രുത വരന്‍.നിലവില്‍ എറണാകുളത്തുളള കളമശ്ശേരി രാജഗിരി കോളേജിലാണ് ഷെറില്‍ ജോലി ചെയ്യുന്നത്.

കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും; ക്യാംപെയ്‌നുമായി ദിലീപ് ആരാധകര്‍

Dileep: ഞാനോ കാറ്റോ ഇരുളുനീന്തി വന്നു... കമ്മാരസംഭവത്തിലെ ആദ്യം ഗാനം! പാട്ട് കാണാം

English summary
jimmikki kammal fame sheril's engagement pictures

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X