For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോജിയിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാര്‍ വിശ്വസിച്ചില്ല, സിനിമ കണ്ട ശേഷം പറഞ്ഞത് വെളിപ്പെടുത്തി പിഎന്‍ സണ്ണി

  |

  സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിനായി മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് പിഎന്‍ സണ്ണി. ചെറിയ റോളായിരുന്നെങ്കിലും നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ ശക്തനായ എതിരാളിയായാണ് ചിത്രത്തില്‍ പിഎന്‍ സണ്ണി എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയിലൂടെയാണ് നടന്‍ വീണ്ടും മലയാളത്തില്‍ സജീവമായത്. ജോജിയിലെ പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നടന് ലഭിച്ചത്.

  നടി മേഘാലിയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജിയുടെ പിതാവായിരുന്നു പനച്ചേല്‍ കുട്ടപ്പന്‍. ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത ജോജി മികച്ച പ്രതികരണമാണ് നേടിയത്. റിലീസ് ദിനം തന്നെ നിരവധി പേരാണ് സിനിമ കണ്ടത്. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രം വില്യം ഷേക്‌സ്പിയറിന്‌റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയത്.

  ബാബുരാജ്, ജോജി മുണ്ടക്കയം, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകന്‍, ബേസില്‍ ജോസഫ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അതേസമയം ജോജിയിലേക്ക് അഭിനയിക്കാന്‍ വിളിച്ചതിനെ കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പിഎന്‍ സണ്ണി മനസുതുറന്നിരുന്നു. തന്നെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വീട്ടുകാര്‍ വിചാരിച്ചത് ചെറിയ കഥാപാത്രം ചെയ്യാന്‍ വേണ്ടിയാണ് എന്നാണ് നടന്‍ പറയുന്നു.

  എന്നാല്‍ സിനിമ കണ്ട ശേഷം അവര്‍ തന്നെ വന്നു കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചെന്നും നടന്‍ പറഞ്ഞു. ജോജിയിലേക്ക് വിളിച്ചത് വീട്ടില്‍ പറഞ്ഞപ്പോള്‍ അവരെല്ലാം വിചാരിച്ചത് പണ്ടത്തെപ്പോലെ ചെറിയ കഥാപാത്രം ആയിരിക്കും എന്നാണ്. സിനിമയില്‍ അഭിനയിച്ച ശേഷം ഞാന്‍ വീട്ടിലെത്തി പറഞ്ഞു നല്ല കഥാപാത്രമാണ്. ഇത് മികച്ച ബ്രേക്കാവും.

  അവരാരും അത് വിശ്വസിച്ചില്ല. എന്നാല്‍ ആദ്യ ദിവസം രാത്രി വീട്ടില്‍ നിന്ന് സിനിമ കണ്ട ശേഷം എല്ലാവരും വന്ന് എന്നെ കെട്ടിപ്പിടിച്ചു. അപ്പന്‍ ഏറെക്കാലം ആഗ്രഹിച്ചത് കിട്ടിയല്ലോ എന്ന് പറഞ്ഞു. കുട്ടപ്പന്റെ സ്വഭാവങ്ങളില്‍ സണ്ണി എന്ന അപ്പന്‍ അടങ്ങിയിട്ടുണ്ടെന്നും മക്കള്‍ പറഞ്ഞു.

  Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam

  കോട്ടയം സ്വദേശിയായ പിഎന്‍ സണ്ണി സ്ഫടികത്തിന് പുറമെ ഹൈവേ, സ്വസ്ഥം ഗൃഹഭരണം, അശ്വാരൂഢന്‍, ഇയ്യോബിന്‌റെ പുസ്തകം, ഡബിള്‍ ബാരന്‍, അന്‍വര്‍ ഉള്‍പ്പടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇടംപിടിച്ച ഏദന്‍ സിനിമയിലെ മാടന്‍ തമ്പി വേഷവും നടന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. കോട്ടയം തോട്ടക്കാട് ഒരു ജിം നടത്തുന്നുണ്ട് അദ്ദേഹം. മിസ്റ്റര്‍ കേരള മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കൂടാതെ കളരിയും അഭ്യസിച്ചിട്ടുണ്ട്. മഹേഷിന്‌റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് പോത്തന്‍ ഒരുക്കിയ സിനിമയാണ് ജോജി. പതിവ് പോലെ തന്നെ സംവിധായകന്‌റെ പുതിയ സിനിമയും മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തു.

  English summary
  joji movie fame pn sunny reveals his family reaction after watched the movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X