For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ചുഭാഷകളിലായി ജോജു ജോർജ്ജിന്റെ മലയാളചിത്രം; 'പീസി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമാവുന്നു

  |

  ജോജു ജോർജ്ജിനെ നായകനാക്കി മലയാളം, തമിഴ്‌, കന്നട, ഹിന്ദി, തെലുങ്ക്‌ ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹൻലാൽ, രക്ഷിത്‌ ഷെട്ടി, വിജയ്‌ സേതുപതി, ഭരത്‌ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

  ജോജു ജോർജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനിൽ നെടുമങ്ങാട്,‌ അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ പോളി വൽസൻ തുടങ്ങിയവരും 'പീസി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‌കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം.

  joju george

  തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ട്‌ പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്‌. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ 'പീസ്‌' ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്‌.

  സന്‍ഫീറിന്റേതാണ് കഥ. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം: ജുബൈർ മുഹമ്മദ്, ഗാനരചന: വിനായക്‌ ശശികുമാർ, അൻവർ അലി, സൻഫീർ, ആലാപനം: വിനീത്‌ ശ്രീനിവാസൻ, ഷഹബാസ്‌ അമൻ, ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, സ്ക്രിപ്റ്റ്‌ അസിസ്റ്റന്റ്‌: അനന്തകൃഷ്ണൻ, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേയ്ക്കപ്പ്‌: ഷാജി പുൽപ്പള്ളി, ഫിനാൻസ്‌ കൺട്രോളർ: അഹ്നിസ്‌, രാജശേഖരൻ, സ്റ്റിൽസ് ജിതിൻ മധു, സൗണ്ട്‌ ഡിസൈൻ: അജയൻ അദത്ത്‌, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്‌: ശ്രീക്ക്‌ വാര്യർ, സ്റ്റോറി ബോർഡ്‌: ഹരീഷ്‌ വള്ളത്ത്‌, ഡിസൈൻസ്‌‌: അമൽ ജോസ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ ഹെയിൻസ്.

  Nayattu Movie Press Meet | Kunchako Boban | Joju George | Nimisha Sajayan | Filmibeat Malayalam

  ദേശീയശ്രദ്ധ നേടിയ ചുരുക്കം മലയാളതാരങ്ങളിൽ ഒരാളായ ജോജു ജോർജ്ജിന്റെ 'നായാട്ടി'ലെ പ്രകടനത്തെ ബോളിവുഡ്‌ സൂപ്പർതാരമായ രാജ്‌കുമാർ റാവു അഭിനന്ദിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന നിരൂപകരായ അനുപമ ചോപ്രയും (ഫിലിം കമ്പാനിയൻ) ഭരദ്വാജ്‌ രംഗനും മറ്റ്‌ ചില നിരൂപകരും ജോജുവിന്റെ സമീപകാല ചിത്രങ്ങളെയും, അതിലെ പ്രകടനങ്ങളെയും, സ്ക്രിപ്റ്റ്‌ സെലക്ഷനെയും ഏറെ പ്രശംസിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്‌.

  English summary
  Joju George Starrer Peace Gets Its First look Poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X