For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ആന്‍ അഗസ്റ്റിനും ജോമോനും വേര്‍പിരിയുന്നു; ഒന്നിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമെന്ന് ഛായാഗ്രഹകന്‍

  |

  സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും ശ്രദ്ധേയമാണ്. പല താരദമ്പതിമാരും വേര്‍പിരിയുന്നതിന് മുന്‍പ് പിരിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരും. ഇപ്പോഴിതാ മലയാള സിനിമയില്‍ വീണ്ടുമൊരു വേര്‍പിരിയല്‍ വാര്‍ത്ത തരംഗമാവുന്നു. നടി ആന്‍ അഗസ്റ്റിനും പ്രശസ്ത ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണും തമ്മിലുള്ള ദാമ്പത്യ ജീവിതമാണ് അവസാനിപ്പിക്കുന്നത്.

  ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ലെങ്കിലും വാര്‍ത്ത സത്യമാണെന്ന് ജോമോന്‍ പറയുകയാണ്. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് ജീവിതത്തിലെ ഏറ്റവും കഠിനമേറിയ തീരുമാനത്തെ കുറിച്ച് ഛായാഗ്രഹകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

  ആന്‍ അഗസ്റ്റിനുമായിട്ടുള്ള ബന്ധം ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാനായി തീരുമാനിച്ചത്. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും ജോമോന്‍ പറയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബക്കോടതയില്‍ ജോമോന്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഈ വരുന്ന ഫെബ്രുവരി 9 ന് കുടുംബ കോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനും നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

  വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ പ്രശംസ പിടിച്ച് പറ്റിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്റെ മകള്‍ കൂടിയായ ആന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ജോമോനുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അങ്ങനെ രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ഫെബ്രുവരി 2 നാണ് വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു ആന്‍.

  അങ്ങനെ ഏഴ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ക്കും ഞെട്ടലായി. സോഷ്യല്‍ മീഡിയ പേജുകളിലൂടെ വളരെ പെട്ടെന്നാണ് വാര്‍ത്ത പരന്നത്. അടുത്തിടെ പൊതുവേദിയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ ആന്‍ പങ്കെടുത്തിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കിടിലന്‍ ഫോട്ടോസും പങ്കുവെക്കാറുണ്ടായിരുന്നു. ഏറ്റവും പുതിയതായി തന്റെ വളര്‍ത്ത് മൃഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോസാണ് ഈ ദിവസങ്ങളില്‍ പങ്കുവെച്ചത്.

  ചേര്‍ത്തല കുടുംബ കോടതയില്‍ ജോമോനാണ് ഹര്‍ജി നല്‍കിയത്

  ആൻ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജയസൂര്യയുടെ നായികയായി ഒരു സിനിമ വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി യിലൂടെ 2010 ലാണ് ആന്‍ അഗസ്റ്റിന്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച ആനിന് ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

  English summary
  Jomon T John Officially Confirms Divorce With Actress Ann Augustine After Six Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X