twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജേക്കബിന്റെ കോപ്പിയടിയാണോ ജോമോന്‍; വിനീതിനോട് പറഞ്ഞിരുന്നു എന്ന് ഇഖ്ബാല്‍ കുറ്റിപ്പുറം

    By Rohini
    |

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അതിനിടയില്‍ ഈ ചിത്രം കോപ്പിയടിയാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു.

    ജഗതിയോടുള്ള പ്രത്യേക താത്പര്യംകൊണ്ട് പ്രിയദര്‍ശന്‍ ചെയ്തത്, പക്ഷേ ഭാഗ്യം തെളിഞ്ഞത് ജഗദീഷിന്!

    നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രവുമായി സാമ്യമുണ്ട് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ എഴുത്തുക്കാരന്‍ ഇഖ്ബാല്‍ കുറ്റിപ്പുറം വിശദീകരണവുമായി രംഗത്തെത്തിയിരിയ്ക്കുന്നു

    ആരംഭ ഘട്ടം

    ആരംഭ ഘട്ടം

    വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ സമയത്താണ് ഞാനും സത്യന്‍ അന്തിക്കാടും പുതിയൊരു ചിത്രത്തെ കുറിച്ച് ആലോചിയ്ക്കുന്നത്. എന്നാല്‍ കഥയൊന്നും റെഡിയായിട്ടുണ്ടായിരുന്നില്ല. അങ്ങനെയൊരു ആലോചനയില്‍ ദുല്‍ഖറിനെയും മുകേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാം എന്ന തീരുമാനത്തിലെത്തി. പിന്നീടൊരു ത്രെഡ് സത്യനോട് പറയുകയും അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു

    പ്രമേയം ഒന്നാണ്, കോപ്പിയടിയല്ല

    പ്രമേയം ഒന്നാണ്, കോപ്പിയടിയല്ല

    ജോമോന്റെ സുവിശേഷങ്ങളുടെയും ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന്റെയും പ്രമേയം ഒന്നാണ്. എന്നാല്‍ അതുകൊണ്ട് മാത്രം ഈ ചിത്രം ആ ചിത്രത്തിന്റെ കോപ്പിയടിയാണ് എന്ന് പറയാന്‍ കഴിയില്ല

    ജേക്കബിന് മുന്‍പേ

    ജേക്കബിന് മുന്‍പേ

    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റിലീസ് ചെയ്ത സമയമായപ്പോഴേക്കും ഞാന്‍ ജോമോന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തിയേറ്ററുകളിലെത്തിയത്.

    വിനീതിനെ നേരിട്ട് കണ്ട് സംസാരിച്ചു

    വിനീതിനെ നേരിട്ട് കണ്ട് സംസാരിച്ചു

    ജേക്കബിന്റെ റിലീസിന് ശേഷം ഞാന്‍ വിനീതിനെ നേരിട്ട് കണ്ട്, രണ്ട് സിനിമകളുടെയും പ്രമേയത്തിലെ സാമ്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ പ്രൊജക്ടുമായി മുന്നോട്ട് പോകാനാണ് അപ്പോള്‍ വിനീതും പറഞ്ഞത്. രണ്ടും വ്യത്യസ്തമായ പരീക്ഷണങ്ങളാണെന്നും ഏത് കുടുംബത്തിലും സംഭവിയ്ക്കാവുന്ന കഥയാണെന്നും വിനീത് പറഞ്ഞു- ഇഖ്ബാല്‍ കുറ്റിപ്പുറം വ്യക്തമാക്കി

    English summary
    Dr Iqbal Kuttippuram reacts to the allegations upon the similarities between Jomonte Suvisheshangal and Jacobinte Swargarajyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X