For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണാഘോഷം ജോഷിനൊപ്പം; കൈനിറയെ സമ്മാനങ്ങളുമായി 'ജോഷോണം'; അറിയേണ്ടതെല്ലാം

    |

    ഓണം ഇങ്ങെത്തി. മാവേലിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുകയായി. ഈ അവസരത്തില്‍ ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ ജോഷും ലോകമെങ്ങുമുള്ള മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കച്ചമുറുക്കുകയാണ്. ഉപയോക്താക്കളുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തുന്ന പുതിയ ചലഞ്ചുമായാണ് ജോഷിന്റെ രംഗപ്രവേശം.

    Josh App Announces New JoshOnam Challenge; Top 100 Creators To Get Prizes Worth Rs 2.5 Lakh

    സംഭവമെന്തന്നല്ലേ? ജോഷിന്റെ 'ജോഷോണം' (#JoshOnam) തന്നെ. ഓഗസ്റ്റ് 11 -ന് തുടക്കമായ 'ജോഷോണം' ചലഞ്ച് ഡിജിറ്റല്‍ ലോകത്ത് ഇതിനകം വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. ഓഗസ്റ്റ് 22 (ഞായര്‍) വരെ 'ജോഷോണം' ചലഞ്ച് തുടരും. ഓണക്കാലത്തെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഏറ്റവും മികച്ച 100 ക്രിയേറ്റര്‍മാര്‍ക്ക് 2.5 ലക്ഷം രൂപ വരെയുള്ള പാരിതോഷികങ്ങളും ഡെയ്‌ലിഹണ്ടിന്റെ ജോഷ് ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

    Also Read: മഞ്ജു വാര്യരുടെ പരിപാടിയില്‍ ഡാന്‍സുമായി ഭാവന, ഓണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം നടി, വീഡിയോ പുറത്ത്

    ജോഷോണം ചലഞ്ചില്‍ പങ്കെടുക്കാന്‍

    ജോഷ് ആപ്പിന്റെ ജോഷോണം ചലഞ്ചില്‍ പങ്കെടുക്കുക ലളിതമാണ്. ഒരുപക്ഷെ നിങ്ങളായിരിക്കാം രസകരമായ ഈ ഓണം ചലഞ്ചിലെ അടുത്ത വിജയി. ഓണവുമായി ബന്ധപ്പെട്ട ഹ്രസ്വ വിഡീയോകള്‍ പങ്കുവെച്ചാണ് ഉപയോക്താക്കള്‍ ഈ ചലഞ്ചില്‍ പങ്കെടുക്കേണ്ടത്. ഡാന്‍സ്, ഫാഷന്‍, സ്‌കിറ്റ്, സ്റ്റാറ്റസ് വീഡിയോ തുടങ്ങി നിരവധി വിഭാഗങ്ങളില്‍ വീഡിയോ എന്‍ട്രികൾ പരിഗണിക്കും.

    Josh App Announces New JoshOnam Challenge; Top 100 Creators To Get Prizes Worth Rs 2.5 Lakh

    ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് പാടാനും അവസരമുണ്ട്. പ്രിയ പാട്ടിന്റെ ഈണത്തിനൊപ്പം ചുണ്ടനക്കുന്ന 'ലിപ് സിങ്കിങ്' വീഡിയോകളും ചലഞ്ചില്‍ അനുവദിക്കും. ഓണാഘോഷം, ഓണക്കളി, പൂക്കളമൊരുക്കല്‍, ഓണരുചി തുടങ്ങി ക്രിയാത്മകമായ എന്തും വീഡിയോയ്ക്ക് ആധാരമാക്കാം.

    മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

    ഇതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നവര്‍ #JoshOnam ഹാഷ്ടാഗ് നിര്‍ബന്ധമായും വീഡിയോയ്ക്ക് നല്‍കണം. എങ്കില്‍ മാത്രമേ പ്രസ്തുത വീഡിയോ ചലഞ്ചിലേക്ക് പരിഗണിക്കപ്പെടുകയുള്ളൂ. 'ജോഷോണം' ചലഞ്ചിന്റെ ഭാഗമായി ഓണവുമായി ബന്ധപ്പെട്ട നിരവധി ഓഡിയോ ട്രാക്കുകളും വീഡിയോ ഫില്‍ട്ടറുകളും ജോഷ് ആപ്പില്‍ ലഭ്യമാണ്. ക്രിയേറ്റര്‍മാര്‍ക്ക് ഇത് ഉപയോഗിക്കാം. 'ജോഷോണം' ചലഞ്ചില്‍ തേര്‍ഡ് പാര്‍ട്ടി ലോഗോ, വാട്ടര്‍മാര്‍ക്ക് എന്നിവയടങ്ങിയ വീഡിയോ എന്‍ട്രികള്‍ അസാധുവാകുമെന്ന കാര്യവും ഇവിടെ പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.

    അപ്പോള്‍ ഇനിയും കാത്തുനില്‍ക്കണോ? ജോഷ് ആപ്പിലെ 'ജോഷോണം' ചലഞ്ചില്‍ ഉടന്‍ പങ്കെടുക്കാം; സമ്മാനങ്ങള്‍ നേടാം. ഓഗസ്റ്റ് 22 -നാണ് 'ജോഷോണം' ചലഞ്ച് സമാപിക്കുന്നത്.

    Read more about: onam
    English summary
    Josh App Announces New JoshOnam Challenge; Top 100 Creators To Get Prizes Worth Rs 2.5 Lakh. Read in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X