twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെവിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കാൻ ഭയം, ജോയ് മാത്യൂ പറയുന്നതിങ്ങനെ, പിന്തുണച്ച് നവമാധ്യമങ്ങൾ

    കെവിന്റെ മരണത്തിൽ ഉത്തരം പറയേണ്ടവർ പലരും മൗനം പാലിക്കുകയാണെന്നു അദ്ദേഹം തുറന്നടിക്കുന്നുണ്ട്

    |

    സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരു താരമാണ് നടനും സംവിധായകനുമായ ജോയ് മാത്യൂ. തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനും അതിനു പിന്നാലം വരുന്നതെന്തും വരുന്നിടത്തു വച്ച് കാണാം എന്നെരു മനോഭാവാണ് അദ്ദേഹത്തിന്. ഇന്ന് കേരളം ഒന്നടങ്കം ചർച്ച ചെയ്യുന്നത് കോട്ടയത്ത് പ്രണയച്ച പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിൽ കൊലപ്പെട്ട കെവിൻ പി ജോസഫിനെ കുറച്ചാണ്. കേരളം സമൂഹത്തിനെ തന്നെ ഞെട്ടിപ്പിച്ച ഒരു കൊലപാതകമായിരുന്നു ആ 23 കാരന്റേത്. കെവിൻ മരണപ്പെട്ട സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷപ്രതികരണവുമായി ജോയ് മാത്യൂ രംഗത്തെത്തിയിട്ടുണ്ട്.

    joy mathew

     ഹോട്ട് രംഗങ്ങൾ ഒക്കെ എന്ത്!!! സണ്ണി ലിയോൺ വീണ്ടും ഞെട്ടിച്ചു, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ... ഹോട്ട് രംഗങ്ങൾ ഒക്കെ എന്ത്!!! സണ്ണി ലിയോൺ വീണ്ടും ഞെട്ടിച്ചു, ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ...

    പരിഹാസം നിറ‍ഞ്ഞ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെവിന്റെ മരണത്തിൽ ഉത്തരം പറയേണ്ടവർ പലരും മൗനം പാലിക്കുകയാണെന്നു അദ്ദേഹം തുറന്നടിക്കുന്നുണ്ട്. പ്രതികരിച്ചാൽ ചിലപ്പോൾ വിവരമറിയുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

    പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ്‌ മരിക്കുമ്പോൾ തൃശ്ശൂരിൽ
    മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട്‌ പോലീസ്‌ മന്ത്രി കേരളത്തിനു മാത്രമായി
    ഒരു പ്രാർഥനാ ഗാനം. വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു-

    പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും
    ഈ സാംസ്കാരിക നായകന്മാർക്ക്‌ പ്രതികരിക്കാൻ ഇപ്പോഴും പറ്റാത്തത്‌-( പ്രതികരിച്ചാൽ വിവരമറിയും എന്നത്‌ മറ്റൊരു കാര്യം)

    ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ലഅതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു നമുക്ക്‌ പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു നാം പ്രാർഥിക്കേണ്ടത്‌ എന്നുള്ള ചോദ്യ ചിഹ്നത്തോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    ഫേസ്ബുക്കിൽ അദ്ദേഹത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ജോയ് മാത്യുവിന്റെ പോസ്റ്റിനു താഴെ സർക്കാരിനേയും പോലീസിനേയും രൂക്ഷമായി അ വിമർഷശിക്കുന്ന കമന്റുകളാണ്.

     മഹാനടിയിൽ നിന്ന് രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണം ഇതോ!! നീക്കം ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു... മഹാനടിയിൽ നിന്ന് രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണം ഇതോ!! നീക്കം ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു...

    English summary
    joy mathew facebook post about kavin death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X