twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെന്ന് വിളിക്കാന്‍ കാരണം ആരാധന, മിസ്റ്റര്‍ മമ്മൂട്ടിയെന്ന് വിളിക്കാന്‍ ധൈര്യപ്പെടാത്തതെന്താ?

    By Nimisha
    |

    Recommended Video

    മമ്മൂക്കയെന്ന് വിളിക്കാൻ കാരണം? | filmibeat Malayalam

    മമ്മൂട്ടി ചിത്രം കസബയ്ക്ക് എതിരെ നടി പാര്‍വതി നടത്തിയ പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധമായ സിനിമയാണ് കസബയെന്ന പാര്‍വതിയുടെ പരാമര്‍ശത്തില്‍ വലിയ വാദ പ്രതിവാദം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയെ അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

    മമ്മൂട്ടിയെ വിമര്‍ശിച്ചത് പണിയായി, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖറില്ല, പകരം ഈ താരപുത്രന്‍!</a><a class= " title="മമ്മൂട്ടിയെ വിമര്‍ശിച്ചത് പണിയായി, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖറില്ല, പകരം ഈ താരപുത്രന്‍! " />മമ്മൂട്ടിയെ വിമര്‍ശിച്ചത് പണിയായി, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖറില്ല, പകരം ഈ താരപുത്രന്‍!

    വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല, അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്നും ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.

    മമ്മൂക്കയെന്ന് വിളിക്കുന്നതിന് പിന്നില്‍?

    മമ്മൂക്കയെന്ന് വിളിക്കുന്നതിന് പിന്നില്‍?

    മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ' മമ്മുക്ക' എന്ന് വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ജോയ് മാത്യു പറയുന്നു.

    മിസ്റ്റര്‍ മമ്മൂട്ടിയെന്ന് വിളിക്കുന്നില്ല

    മിസ്റ്റര്‍ മമ്മൂട്ടിയെന്ന് വിളിക്കുന്നില്ല

    അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു, അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മൂട്ടി 'എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത് അതല്ലെ അതിന്റെയൊരു അന്തസ്സെന്നും ജോയ് മാത്യു ചോദിക്കുന്നു.

    സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്

    സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്

    മമ്മൂട്ടിയെപ്പോലെ വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമയില്‍ കണ്ടിട്ടില്ലെന്നും ജോയ് മാത്യു കുറിച്ചിട്ടുണ്ട്.

    കഥാപാത്രങ്ങളുടെ പേരിലാണെങ്കില്‍

    കഥാപാത്രങ്ങളുടെ പേരിലാണെങ്കില്‍

    അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്നും ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

    English summary
    Joy Mathew supports Mammootty, Facebook post getting viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X