twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ചാറും അടിവസ്ത്രവും വില്‍ക്കുന്നവരില്‍ നിന്നും പുരസ്‌കാരം വാങ്ങിക്കും! ജോയ് മാത്യുവിന്റെ വിമര്‍ശനം

    |

    65-ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനത്തിന്റെ നിമിഷമായിരുന്നു. ഫഹദ് ഫാസില്‍, പാര്‍വ്വതി തുടങ്ങി യുവതാരങ്ങളും പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു. എന്നാല്‍ പുരസ്‌കാരദാന ചടങ്ങ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ജേതാക്കളില്‍ പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയെന്നും ബാക്കിയുള്ളവര്‍ക്ക് സ്മൃതി ഇറാനി നല്‍കുമെന്നും തീരുമാനിക്കുകയായിരുന്നു.

    സെല്‍ഫി എടുക്കാന്‍ ലാലേട്ടന്‍ മതി!ഉമ്മ കൊടുത്തും കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും താരങ്ങളുടെ സ്നേഹംസെല്‍ഫി എടുക്കാന്‍ ലാലേട്ടന്‍ മതി!ഉമ്മ കൊടുത്തും കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും താരങ്ങളുടെ സ്നേഹം

    ഇതില്‍ പ്രതിഷേധിച്ച് ജേതാക്കളായ പലതാരങ്ങളും പുരസ്‌കാരം ബഹിഷ്‌കരിച്ച് ഇറങ്ങി പോയി. എന്നാല്‍ മലയാളത്തില്‍ നിന്നും യേശുദാസും ജയരാജും പുരസ്‌കാരം വാങ്ങിയതും വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടന്‍ ജോയ് മാത്യുവും ഹരീഷ് പേരാടിയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

    മഞ്ജു വാര്യരുടെ ഭാഗ്യ നായകന്‍ മോഹന്‍ലാല്‍ ആണ്! ആറാം തമ്പുരാനൊപ്പം ഉണ്ണിമായ വീണ്ടുമെത്തുന്നു...മഞ്ജു വാര്യരുടെ ഭാഗ്യ നായകന്‍ മോഹന്‍ലാല്‍ ആണ്! ആറാം തമ്പുരാനൊപ്പം ഉണ്ണിമായ വീണ്ടുമെത്തുന്നു...

     ജോയ് മാത്യു പറയുന്നത്...

    ജോയ് മാത്യു പറയുന്നത്...

    അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനു? അവാര്‍ഡ് കമിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണു അങ്ങിനെ വരുംബോള്‍ ആത്യന്തികമായ തീരുമാനവും ഗവര്‍മ്മെന്റിന്റെയായിരിക്കുമല്ലൊ. അപ്പോള്‍ ഗവര്‍മ്മെന്റ് നയങ്ങള്‍ മാറ്റുന്നത് ഗവര്‍മ്മെന്റിന്റെ ഇഷ്ടം അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സ്രഷ്ടികള്‍ അവാര്‍ഡിന്ന് ഓമര്‍പ്പിക്കാതിരിക്കയാണു ചെയ്യേണ്ടത് രാഷ്ട്രപതി തന്നെ അവര്‍ഡ് നല്‍കും എന്ന് അവാര്‍ഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല മുന്‍ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാര്‍ഡ് നല്‍കിയിരുന്നത്? ഇതൊന്നുമല്ലെങ്കില്‍ത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്‌നങ്ങളോ ഉണ്ടായി എന്ന് കരുതുക എന്ത് ചെയ്യും?

     അവാര്‍ഡ് തുക കുറയുമോ?

    അവാര്‍ഡ് തുക കുറയുമോ?

    ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകള്‍ അവാര്‍ഡിന്നയക്കുന്നവര്‍ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവാര്‍ഡ് രാഷ്ട്രപതിതന്നെ തരണം എന്ന് വാശിപിടിക്കുന്നതെന്തിനാ? അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞു പോകുമോ?

     ജനങ്ങള്‍ക്ക് വേണ്ടി സിനിമയുണ്ടാക്കണം..

    ജനങ്ങള്‍ക്ക് വേണ്ടി സിനിമയുണ്ടാക്കണം..

    കത്‌വയില്‍ പിഞ്ചുബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണു അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെ (മര്‍ലന്‍ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാര്‍ പ്രഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണു) ഇതിപ്പം കൊച്ചുകുഞ്ഞുങ്ങള്‍ അവാര്‍ഡ് കളിപ്പാട്ടം കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയി ഇതാണു ഞാനെപ്പോഴും പറയാറുള്ളത് അവാര്‍ഡിനു വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന 'അങ്കിള്‍' എന്ന സിനിമ വാല്‍ക്കഷ്ണം: അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍ അടുത്ത ദിവസം തലയില്‍ മുണ്ടിട്ട് അവാര്‍ഡ് തുക റൊക്കമായി വാങ്ങിക്കുവാന്‍ പോകില്ലായിരിക്കും.. എന്നുമാണ് ജോയ് മാത്യു പറയുന്നത്.

    ഹരീഷ് പേരടി പറയുന്നത്..

    ഏകദേശം ഒരു 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മയാണ്... ഒരു കോര്‍പ്പറേഷന്‍ തലനാടക മല്‍സരത്തില്‍ സമ്മാനം കിട്ടി.. പക്ഷെ സമ്മാനദാന ചടങ്ങില്‍ പോകാന്‍ പറ്റിയില്ലാ.. കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടകമുണ്ടായിരുന്നു. പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലെ ഒരു മുറിയില്‍ വെച്ച്. സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരന്‍. അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല... തരുന്ന വ്യക്തിയെക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ്.... ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീത വിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്.... ദാസേട്ടനോടപ്പം .... ജയരാജേട്ടനോടപ്പം.... എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഹരീഷ് പറയുന്നത്.

    English summary
    Joy Mathew's facebook post about 65th National Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X