For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ...!! മറ്റൊരു സൂപ്പർ ഹിറ്റുമായി വീണ്ടും ജൂഡ് ആന്റണി... കാണൂ

  |

  ഇന്നത്തെ ന്യൂജെനറേഷൻ തലമുറക്കാരുടെ പ്രിയപ്പെട്ട സംവിധായകന്മാരിൽ ഒരാളാണ് ജൂഡ് ആന്റണി. സംവിധായകൻ എന്നതിൽ ഉപരി അഭിനയത്തിലും ജൂഡ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലെ ഡാൻസ് മാസ്റ്റർ ഡോളി ഡിക്രൂസിനെ അത്ര വേഗമെന്നും പ്രേക്ഷകർ മറക്കാൻ ഇടയില്ല. അതുപോലെ ആക്ഷൻ ഹിറോ ബിജു, ഒരു മുത്തശ്ശി കഥ , വെളിപ്പാടിന്റെ പുസ്തകം, സ്ട്രീറ്റ് ലൈറ്റ്, എന്നിങ്ങനെ പത്തോളം ചിത്രത്തിൽ ജൂഡ് ക്യമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  Jude Anthany

  ആദ്യം ലാലേട്ടനുമായൊരു സെൽഫി!! പിന്നെ ഒരു ഷേയ്ക്ക്ഹാന്റ്, സോഷ്യൽ മീഡിയയിൽ താരമായി ഈ കുറുമ്പൻ

  2014 ൽ നസ്രിയ നിവിൻ പോളി എവന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂഡ് സംവിധാനം ചെയ്ത് ഓം ശാന്തി ഓശാന സൂപ്പർ ഹിറ്റായിരുന്നു. കന്നി ചിത്രം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുക, അത് യൂത്തിനിടയിൽ വലിയ ചലനം സൃഷ്ടിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. ഇതിനു ശേഷം ഇദ്ദേഹം സംവിധാനം ചെയ്ത മുത്തശ്ശി ഗദയ്ക്കും മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജൂഡ് ആന്തണി സംവിധായകന്റെ കുപ്പായമിടുകയാണ്. മുത്തശ്ശി ഗദയ്ക്ക് ശേഷം വീണ്ടും ജൂഡ് ഒരുക്കുന്ന ചിത്രമാണ്. ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

  സെയ്ഫിന്റെ ആ കണ്ടീഷൻ പാലിക്കും!! സാറയെ ഡേറ്റിന് കൊണ്ടു പോകും, തുറന്ന് പറഞ്ഞ് യുവനടൻ

   മൂന്നാമത്തെ ചിത്രം

  മൂന്നാമത്തെ ചിത്രം

  വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമായിരുന്നു ജൂഡ് ഒരുക്കിയത്. എന്നാൽ ഇവ രണ്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നുയ. മുത്തശ്ശി ഗദ പുറത്തിറങ്ങി മൂന്ന് വർഷത്തിനു ശേഷമാണ് മറ്റൊരു ചിത്രവുമായി ജൂഡ് എത്തുന്നത്. അദ്ദേഹം തന്നെയാണ് പുതിയ ചിത്രത്തിനെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെച്ചത്.‌

  ജിആർ ഇന്ദു ഗോപന്റെ മടങ്ങി വരവ്

  ജിആർ ഇന്ദു ഗോപന്റെ മടങ്ങി വരവ്

  ജൂഡ് മാത്രമല്ല എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം യൂത്തിന്റെ പ്രിയപ്പെട്ട തിരക്കഥകൃത്തായ ജിആർ ഇന്ദു ഗോപരും ഈ ചിത്രത്തിലൂടെ മടങ്ങി വരുകയാണ്. ഒറ്റക്കയ്യൻ എന്ന ചിത്രത്തിലൂടെ അവാർഡുകൾ നേടിയെടുത്ത പ്രമുഖ തിരക്കഥകൃത്ത് ഇന്ദു ഗോപരാണ് ജൂഡിന്റെ പുതിയ ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. കൂടാതെ ക്ലാസ്മേറ്റ്സ് , ചോക്ലേറ്റ്, മെമ്മറീസ് എന്നീ ഹിറ്റുകൾ മലയാളി പ്രേക്ഷകർക്കായി ഒരുക്കിയ അനന്തവിഷൻ ബാനറിലാണ് ഈ ചിത്രവും ഒരുങ്ങുന്നത്.‌

  ചിത്രത്തിനെ കുറിച്ച് ജൂഡ് പറഞ്ഞതിങ്ങനെ

  ചിത്രത്തിനെ കുറിച്ച് ജൂഡ് പറഞ്ഞതിങ്ങനെ

  നാലുവർഷമായി എനിയ്ക്ക് വേണ്ടി കാത്തിരുന്ന എന്റെ പ്രിയപ്പെട്ട നിർമ്മാതാക്കളായ ശാന്ത ചേച്ചിയും മുരളി ഏട്ടനും. . ക്ലാസ്സ്‌മേറ്റ്സ് ,ചോക്ലേറ്റ്സ് ,മെമ്മറീസ്‌ തുടങ്ങി ഒരുപാട് മികച്ച സിനിമകൾ നിർമിച്ച അനന്തവിഷൻ. "ഒറ്റക്കയ്യൻ" എന്ന സിനിമ ചെയ്ത് അവാർഡുകൾ വാരി സിനിമയിൽ നിന്നും അവധിയെടുത്തു പോയ ,ശക്തമായി തിരിച്ചു വരവിനൊരുങ്ങുന്ന എന്‍റെ സ്വന്തം ചേട്ടനെ പോലെ ഞാൻ കാണുന്ന അതിലുപരി ഗംഭീര കക്ഷിയുമായ ഇന്ദുഗോപൻ ചേട്ടന്റെ എഴുത്ത്. പടത്തിന്റെ ബാക്കി വിവരങ്ങൾ പുറകെ... ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു

   2403 ഫീറ്റ്

  2403 ഫീറ്റ്

  അതേസമയം ജൂഡിന്റെ ബിഗ് ബജറ്റ് ചിത്രമായ 2403 ഫീറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏറെ മുതൽ മുടക്കിൽ പുറത്തു വരുന്ന ചിത്രം ആയതുകൊണ്ട് തന്നെ സിനിമയ്ക്ക് മുന്നൊരുക്കങ്ങൾ ആവശ്യമാണ്. സിനിമ തിരക്കഥയുടെ അവസാന ഘട്ടത്തിലാണ്. മലയാളികൾ ലോകസിനിമയ്ക്ക് മുന്നിൽ തലയെടുപ്പൊടെ നിൽക്കുന്ന ചിത്രമായിരിക്കും 2403 ഫീറ്റെന്ന് - ജൂഡ് പറഞ്ഞു. ഇന്ദു ഗോപനുമെത്ത പ്രോജക്ടിനു ശേഷമായിരിക്കിം ജൂഡ് 2403 ഫീറ്റ് എന്ന ചിത്രത്തിലേയ്ക്ക് കടക്കുക.

  English summary
  Jude Anthany Joseph announces his next
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X