twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാര്‍ത്താണ്ഡ വര്‍മ്മയുടെ ആദ്യ പടി പിന്നിട്ടു കഴിഞ്ഞു! മലയാളത്തിലെ അടുത്ത വിസ്മയ ചിത്രം ഇതാണോ?

    |

    മലയാളത്തിന് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ കെ മധു മറ്റൊരു വിസ്മയ ചിത്രവുമായി വരാന്‍ പോവുകയാണ്. കുഞ്ഞാലി മരക്കാരുടെ സിനിമകള്‍ മലയാളത്തില്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മാര്‍ത്താണ്ഡ വര്‍മ്മയുടെ കഥയും സിനിമയാക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

    തെന്നിന്ത്യയുടെ താരരാജാക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു! അതും സിനിമയിലല്ല, പിന്നെയോ?തെന്നിന്ത്യയുടെ താരരാജാക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു! അതും സിനിമയിലല്ല, പിന്നെയോ?

    രണ്ട് സൂപ്പര്‍ താരങ്ങളായിരിക്കും സിനിമയില്‍ നായകന്മാരായി അഭിനയിക്കുന്നത്. അതിലൊന്ന് ബാഹുബലിയിലെ വില്ലനായി അഭിനയിച്ച റാണ ദഗ്ഗുപതിയായിരിക്കുമെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. രണ്ട് ഭാഗങ്ങളായി നിര്‍മ്മിക്കുന്ന സിനിമയിലെ മറ്റ് താരം ആരാണെന്നുള്ള കാര്യം ഇനിയും തീരുമാനമായിട്ടില്ല. അതിനിടെ തന്റെ സ്വപ്‌ന പദ്ധതിയെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്.

    ആദ്യ പടി പിന്നിട്ടു കഴിഞ്ഞു.

    ആദ്യ പടി പിന്നിട്ടു കഴിഞ്ഞു.

    ഇത് ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിമിഷമാണ്. മനസ്സില്‍ എന്നും ആരാധനയോടെ മാത്രം കണ്ടിട്ടുള്ള അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കഥ, 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ The King of Travancore ' എന്ന പേരില്‍ അഭ്രപാളികളിലേക്കെത്തിക്കുക എന്ന ദൗത്യം സാക്ഷാത്ക്കരിക്കുന്നതിലെ ആദ്യ പടി പിന്നിട്ടു കഴിഞ്ഞു.

    നീതി പുലര്‍ത്തും

    നീതി പുലര്‍ത്തും

    ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉടലെടുത്തപ്പോള്‍ തന്നെ ഇത് ചരിത്രത്തോട് പരമാവധി നീതിപുലര്‍ത്തുന്ന ഒന്നായിരിക്കണമെന്ന് എനിക്കും തിരക്കഥാകൃത്ത് റോബിന്‍ തിരുമലക്കും നിര്‍ബന്ധമുണ്ടായിരുന്നു. പലരുമായും ബന്ധപ്പെട്ട്, മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട ചരിത്രരേഖകളും കഥകളും മിത്തുകളുമൊക്കെ ശേഖരിക്കുക എന്നതായിരുന്നു ഞങ്ങള്‍ ആദ്യം ചെയ്തത്.

    അമൂല്യമായ വിവരങ്ങളുണ്ട്...

    അമൂല്യമായ വിവരങ്ങളുണ്ട്...


    ചരിത്രം എന്നും എഴുതപ്പെട്ടിട്ടുള്ളത് വിജയിയുടെ തൂലികയിലൂടെയാണെന്ന അഭിപ്രായമുള്ളതിനാല്‍ ഞങ്ങള്‍ പരാജിതരുടെ കണ്ണുകളിലൂടെയും മാര്‍ത്താണ്ഡവര്‍മ്മയെ കാണുവാന്‍ ശ്രമിച്ചു. ഇന്ത്യയിലെ, തങ്ങളുടെ ആധിപത്യത്തിന് അറുതിവരുത്തിയ മാര്‍ത്താണ്ഡവര്‍മ്മയെ ഡച്ചുകാര്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയുവാന്‍ ഡച്ച് ആര്‍ക്കൈവ്‌സുകളിലും ഞങ്ങള്‍ പരതി. വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നൊക്കെ അമൂല്യമായ വിവരങ്ങള്‍ ലഭിച്ചു.

    പോരാളിയായ രാജാവാണ്

    പോരാളിയായ രാജാവാണ്


    ചരിത്ര പുസ്തകങ്ങളിലൂടെയും സി വി രാമന്‍ പിള്ളയിലൂടെയും അറിഞ്ഞതിനേക്കാളേറെ മഹത്വം മാര്‍ത്താണ്ഡവര്‍മ്മ എന്ന പോരാളിയായ രാജാവിന് ഉണ്ടെന്ന് മനസ്സിലായി. അത് വരമൊഴിയിലാക്കാനായിരുന്നു ആദ്യ ശ്രമം. ചിന്തിക്കുന്നത് ഉടനടി പ്രാവര്‍ത്തികമാക്കുന്ന സ്വഭാവമായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടേത്. ആ ആത്മാവിന്റെ അനുഗ്രഹമാകാം, കാര്യങ്ങള്‍ വിചാരിച്ചതിലും വേഗത്തില്‍ നടത്തിയെടുക്കുന്നതിന് ഞങ്ങളെ സഹായിച്ചത്.

    റാണ ദഗ്ഗുപതി നായകനാകുന്നു

    റാണ ദഗ്ഗുപതി നായകനാകുന്നു


    മാര്‍ത്താണ്ഡവര്‍മ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണാ ദഗ്ഗുപതി, റസൂല്‍ പൂക്കുട്ടി (ശബ്ദ മിശ്രണം), കീരാവാണി (സംഗീതം), പീറ്റര്‍ ഹെയ്ന്‍ (സ്റ്റണ്ട്), ശ്രീകര്‍ പ്രസാദ് (എഡിറ്റിംഗ്), ആര്‍. മാദി (ക്യാമറ), കെ. ജയകുമാര്‍, പ്രഭാവര്‍മ്മ, ഷിബു ചക്രവര്‍ത്തി (ഗാന രചന), മനു ജഗത് (കലാ സംവിധാനം), ജീമോന്‍ (വി എഫ് എക്‌സ്) അങ്ങനെ ഇന്ത്യന്‍ സിനിമാ രംഗത്ത്, സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരന്മാര്‍ ഏറെ ചിന്തിക്കാതെ തന്നെ അവരുടെ സഹകരണം ഉറപ്പു നല്‍കി.

     പ്രമുഖ താരങ്ങള്‍ സിനിമയിലുണ്ട്

    പ്രമുഖ താരങ്ങള്‍ സിനിമയിലുണ്ട്


    എല്ലാത്തിനും മേല്‍നോട്ടം വഹിക്കുവാന്‍, ലൈന്‍ പ്രൊഡ്യൂസറായി സെവന്‍ ആര്‍ട്‌സ് മോഹനുമെത്തി. കൂടാതെ, മലയാളത്തിലേയും തമിഴിലേയും പല പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നുണ്ട്. ഈ സിനിമയെ പറ്റി ആദ്യമായി ഔദ്യോഗികമായി അറിയിച്ചത്, റാണാ ദഗ്ഗുപതിയായിരുന്നു. തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ. പിന്നീടത് വിവിധ ഇന്ത്യന്‍ ഭാഷകളിലെ മാധ്യമങ്ങള്‍ ഏറ്റെടുത്തു. സമൂഹ മാദ്ധ്യമങ്ങളും.

    പ്രതീക്ഷകള്‍ ഇങ്ങനെ

    പ്രതീക്ഷകള്‍ ഇങ്ങനെ

    ഒരു ചലചിത്ര നിര്‍മ്മാണത്തിലെ ആദ്യ പടവ് വിജയകരമായി പൂര്‍ത്തിയാക്കി, അതിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുന്ന ഈ നിമിഷത്തില്‍, ഞങ്ങളെ പലവിധത്തിലും സഹായിച്ച, ഈ സിനിമയെക്കുറിച്ചുള്ള വാര്‍ത്ത ആഘോഷമാക്കിയ, ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങളും, പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് ഒരു വന്‍ വിജയമാക്കുവാന്‍ നിങ്ങളോരോരുത്തരും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    രണ്ടാം ഭാഗം

    രണ്ടാം ഭാഗം

    രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തിക തിരുന്നാള്‍ മഹാരാജാവിന്റെ കഥയാണ് പറയുന്നത്. കേരളത്തില്‍ നടന്ന ടിപ്പുവിന്റെയും ധര്‍മ്മരാജയുടെയും യുദ്ധമാണ് സിനിമയുടെ ഹൈലൈറ്റ്. ഇതില്‍ നായകനാവുന്നത് ആരാണെന്നുള്ള കാര്യം ഇനിയും പുറത്ത് വന്നിട്ടില്ല.

    English summary
    K Madhu about his next project Travancore king Marthanda Varma!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X