For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള മുന്നേറ്റം തുടരുന്നു; സി ബിഐ യ്ക്ക് അഞ്ചാം ഭാഗം വരുന്നെന്ന് കെ മധു

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത് എസ് എന്‍ സ്വാമി തിരക്കഥ രചിച്ച സിബിഐ സീരിസിലേക്ക് മറ്റൊരു ഭാഗം കൂടി വരുന്നു. നാല് ഭാഗങ്ങള്‍ ഇതിനകം പിറന്നെങ്കിലും അഞ്ചാമതൊന്ന് കൂടി വരികയാണെന്ന് വര്‍ഷങ്ങളായി വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വൈകാതെ തന്നെ അത് സംഭവിക്കും എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ കെ മധു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ എസ് എന്‍ സ്വാമിയുമായി ആദ്യം കണ്ടുമുട്ടിയതിനെ കുറിച്ചും സിബിഐ സിനിമകളുടെ തുടക്കത്തെ കുറിച്ചും മധു പറയുന്നു.

  എന്റെ ഗുരുനാഥന്‍ എം. കൃഷ്ണന്‍ നായര്‍ സാറിന്റെ അനുഗ്രഹാശിസ്സുകളോടു കൂടി സംവിധായകന്‍ ജേസി സാറിനോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്യുന്ന കാലം. ജേസി സാറിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ കഥ കേള്‍ക്കാനായി എറണാകുളത്ത് എയര്‍ലൈന്‍സ് ഹോട്ടലില്‍ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയുടെ മുറിയില്‍ ഞാന്‍ എത്തി. ചിത്രം അകലത്തെ അമ്പിളി. ഇന്നു കാണുന്ന അതേ സ്വാമി തന്നെയാണ് അന്നും. അങ്ങനെയായിരുന്നു ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്.

  പിന്നീട് ഞാന്‍ സംവിധായകനായി. മോഹന്‍ലാലിനെ നായകനായി അരോമ മണി സാറിന് വേണ്ടി ഒരു ചിത്രം ചെയ്യാന്‍ ആലോചിച്ചപ്പോള്‍ തിരക്കഥാകൃത്തായി ആദ്യം സമീപിച്ചത് ഡെന്നിസ് ജോസഫിനെ ആയിരുന്നു. ഡെന്നീസ് എഴുത്തില്‍ താരമായി നില്‍ക്കുന്ന കാലമാണ്. തിരക്കുണ്ടെങ്കിലും എന്നോടുള്ള അടുപ്പം മൂലം എഴുതാനാവില്ല എന്ന് പറയാന്‍ ഡെന്നീസ് മടിച്ചു. ഒരു പോംവഴിയായി ഡെന്നീസ് ആണ് എസ്.എന്‍.സ്വാമിയുടെ പേര് നിര്‍ദേശിക്കുന്നത്. എറണാകുളത്ത് എസ്.ആര്‍.എം. റോഡിലെ ഡെന്നീസിന്റെ ഓഫീസിലായിരുന്നു പിന്നീട് ചരിത്രമുഹൂര്‍ത്തം എന്ന് സ്വാമി ഇടയ്ക്കിടെ വിശേഷിപ്പിക്കുന്ന ഞങ്ങളുടെ ആ സംഗമം നടന്നത്.

  ഡെന്നീസ് ഒരു കുഞ്ഞു ചിന്ത മാത്രം പറഞ്ഞു. അത് കേട്ട ശേഷം സ്വാമി മൂകാംബികയില്‍ പോയി മടങ്ങി വന്ന് എഴുത്തു തുടങ്ങി. കുടുംബ ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെയും സ്വാമിയുടെയും ചുവടുമാറ്റം ആയിരുന്നു ആ ചിത്രം. അങ്ങനെ ഇരുപതാംനൂറ്റാണ്ട് പിറന്നു. പിന്നീട് സ്വാമി എനിക്കുവേണ്ടി ഹൃദയം കൊണ്ട് എഴുതുകയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ സ്വാമിയുടെ ഹൃദയത്തില്‍ നിന്നും പിറന്ന, കൈകള്‍ പിന്നില്‍ കെട്ടി, കുങ്കുമ കുറിയണിഞ്ഞ സേതുരാമയ്യര്‍ എന്ന കുറ്റാന്വേഷകനെ അളന്നു തിട്ടപ്പെടുത്തി ചുവടുവച്ച് മലയാളസിനിമയിലേക്ക് ശ്രീ. മമ്മൂട്ടി എന്ന മഹാനടന്‍ മനസില്‍ ആവാഹിച്ച് കടന്നു വന്നപ്പോള്‍ ഒരു പുതു ചരിത്രം കൂടി രചിക്കപ്പെട്ടു.

  Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam

  ലോക സിനിമയില്‍ ആദ്യമായി ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍. മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള ആ മുന്നേറ്റം തുടരുകയാണ്. സി.ബി.ഐ.ക്ക് ഒരു അഞ്ചാം ഭാഗം എന്ന സ്വപ്നം പൂവണിയാന്‍ പോകുന്നു. ഒപ്പം ഞാന്‍ നിര്‍മ്മിച്ച 2 സി.ബി.ഐ. ചിത്രങ്ങളുടെയും വിതരണം നിര്‍വ്വഹിച്ച സ്വര്‍ഗ്ഗചിത്ര അപ്പച്ചനും നിര്‍മ്മാതാവായി ഞങ്ങളോടൊപ്പമുണ്ട്. ഡെന്നീസ് ജോസഫിന്റെ മുന്നില്‍ വച്ച് ഞങ്ങള്‍ കണ്ടുമുട്ടിയ നിമിഷത്തെ ചരിത്രമുഹൂര്‍ത്തം എന്ന് സ്വാമി വിശേഷിപ്പിക്കുന്നത് പോലെ, ഞങ്ങള്‍ക്കെല്ലാം ഇത് ചരിത്ര മുഹൂര്‍ത്തമാണ്. ഞങ്ങളെ സ്വീകരിച്ച് പ്രോത്സാഹിപ്പിച്ച പ്രേക്ഷകരാണ് ഇനി ഇതിനെ ചരിത്രമാക്കി മാറ്റേണ്ടത്. അതും സാധിക്കുമാറാകട്ടെ... ഗുരു സ്മരണയില്‍ സ്‌നേഹപൂര്‍വ്വം.

  മീനാക്ഷിയുടെ ഒക്കത്തിരുന്ന് ചിരിതൂകി മഹാലക്ഷ്മി, മാമാട്ടിയുടെ പിറന്നാൾ ചിത്രങ്ങൾ വൈറൽ

  English summary
  K Madhu Opens Up About Megastar Mammootty Star CBI Part 5 Goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X