twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ ടിയാനും രജനികാന്തിന്റെ കബാലിയും തമ്മിലൊരു ബന്ധമുണ്ട്!!! ഒരു അടി ഇടി ബന്ധം???

    മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലിറങ്ങുന്ന ചിത്രമാണ് ടിയാന്‍.

    By Karthi
    |

    മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈദ് ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ടിയാന്‍. കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിയാന്‍. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയും ഇന്ദ്രജിത്തും പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രജനികാന്തിന്റെ ഹിറ്റ് ചിത്രം കബാലിയും ടിയാനും തമ്മില്‍ ഒരു ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

    ഒടിയന്‍ ഉടനെ... അണിയറയില്‍ സംഗീതം ഒരുങ്ങുന്നു... ആരാധകര്‍ക്കായിതാ വീഡിയോ!!! ഒടിയന്‍ ഉടനെ... അണിയറയില്‍ സംഗീതം ഒരുങ്ങുന്നു... ആരാധകര്‍ക്കായിതാ വീഡിയോ!!!

    പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന സംഘട്ടനം

    പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന സംഘട്ടനം

    ചിത്രത്തിലെ ഏറ്റവും വലിയൊരു പ്രത്യേകതയായി എടുത്ത് പറയുന്നത് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ത്രില്ലിംഗ് സംഘട്ടനമാണ്. ഈ സംഘട്ടന രംഗവും കബാലിയും തമ്മിലാണ് ബന്ധമുള്ളത്. ഈ സംഘട്ടനരംഗം സംവിധാനം ചെയ്തിരിക്കുന്നത് കബാലിക്ക് സംഘട്ടനമൊരുക്കിയ അന്‍പ് അറിവാണ്.

    ജാതി കലാപത്തിന്റെ കഥ

    ജാതി കലാപത്തിന്റെ കഥ

    ഉത്തേരന്ത്യയില്‍ നടന്ന ഒരു ജാതി കലാപത്തില്‍ പെട്ടുപോയ മലയാളികളുടെ കഥയാണ് ചിത്രം പറയുന്നത്. വളരെ ഗൗരവമുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെങ്കിലും ഒരു എന്‍ര്‍ടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്.

    നൂറ് ദിവസം ഹൈദ്രാബാദ് ഫിലിം സിറ്റിയില്‍

    നൂറ് ദിവസം ഹൈദ്രാബാദ് ഫിലിം സിറ്റിയില്‍

    ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോയായ രാമോജി റാവു ഫിലിം സിറ്റിയില്‍ വലിയ സെറ്റിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. വിവിധ ഷെഡ്യൂളുകളിലായി 100 ദിവസമാണ് സിനിമ അവിടെ ചിത്രീകരിച്ചത്. ബാഹുബലിക്ക് ശേഷം ഏറ്റവും കൂടുതല്‍ ദിവസം രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിച്ച സിനിമയാണ് ടിയാന്‍.

    കുംഭമേളയുടെ യഥാര്‍ത്ഥ ചിത്രീകരണം

    കുംഭമേളയുടെ യഥാര്‍ത്ഥ ചിത്രീകരണം

    സിനിമയ്ക്ക് കുഭമേള യഥാര്‍ത്ഥമായി ചിത്രീകരിച്ചിരുന്നു. 1000ത്തോളം ആളുകള്‍ ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ രംഗങ്ങളാണ് സിനിമയ്ക്ക് വേണ്ടി കുംഭമേളയില്‍ നിന്ന് പകര്‍ത്തിയത്. 2015ലെ കുഭമേളയാണ് ചിത്രത്തിനായി ചിത്രീകരിച്ചത്. വാരണാസി, ലഡാക്ക് എന്നിവിടങ്ങളിലും സിനിമയ്ക്കായി മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമുണ്ടായിരുന്നു.

     വ്യത്യസ്ത ഗെറ്റപ്പില്‍ താരങ്ങള്‍

    വ്യത്യസ്ത ഗെറ്റപ്പില്‍ താരങ്ങള്‍

    ടിയാന്‍ പേരില്‍ മാത്രമല്ല കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഏറെ പ്രത്യകത പുലര്‍ത്തുന്നുണ്ട്. ഓരോ പ്രധാന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന വ്യത്യസ്ത പോസ്റ്ററുകള്‍ ചിത്രത്തിനായി പുറത്തിറക്കിയിരുന്നു. അനന്യ, പത്മപ്രിയ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, പാരീസ് ലക്ഷ്മി എന്നവരും ചിത്രത്തിലുണ്ട്.

    English summary
    The movie will have a stunning action block that lasts for around 10 minutes. Anbu Arivu, famous for the stunts in superstar Rajinikanth’s Kabali has choreographed this riveting action block.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X