For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ശരീരം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല, ഷിബില ഫറയുടെ മറുപടി

    |

    കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി തുടക്കം കുറിച്ച താരമാണ് ഷിബ്ല ഫറ. ചിത്രത്തിന് വേണ്ടി നടി ശരീരഭാരം കൂട്ടിയതും പിന്നീട് കുറച്ചതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് അവതാരകയായി ശ്രദ്ധ നേടിയിരുന്നു താരം. അതേസമയം അമിത ശരീര ഭാരത്തിന്‌റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തിയിരുന്നു. തന്‌റെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല എന്നാണ് ഷിബില പറയുന്നത്.

    fara-shibla

    സമൂഹ മാധ്യമങ്ങളിലെ ട്രോളുകളും മറ്റു തന്നെ ബാധിക്കാറില്ലെന്നും നടി പറഞ്ഞു. ബോഡി ഷെയിമിങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറില്ലെന്ന് ഷിബ്ല ഫറ പറയുന്നു. ഒരിടയ്ക്ക് ഞാന്‍ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാല്‍ പിന്നീട് നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. അതേസമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല,. ഷിബില ഫറ പറഞ്ഞു.

    ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    അതേസമയം സിനിമാരംഗത്ത് ഇപ്പോഴും സജീവമാണ് താരം. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ടീച്ചറുടെ വേഷത്തില്‍ നടി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയൊരു ചിത്രത്തിലും ഷിബില ഫറ എത്തുമെന്ന് അറിയുന്നു. മിനി ഐജി സംവിധാനം ചെയ്യുന്ന ഡൈവോഴ്‌സ് ആണ് ഷബിലയുടെ പുതിയ ചിത്രം.

    English summary
    Kakshi Amminipilla actress Shibla Fara Revealed About Body Shaming Incidents And How She Handle It
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X