twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരണത്തിനു ശേഷം സുഹൃത്തുക്കൾ തിരിഞ്ഞു നോക്കിയിട്ടില്ല! അന്നും ഇന്നും കൂടെ നിന്നത് അദ്ദേഹം മാത്രം!

    മരണശേഷം സിനിമാതാരങ്ങള്‍ വീട്ടില്‍ എത്തിയിരുന്നു

    |

    കലാഭലൻ മണി വിടപറഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോഴും ഇന്നു ആ മരണം നെഞ്ചിനുള്ളിൽ ഒരു വേദനയാണ്. സിനിമ പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാക്കിയ മരണമായിരുന്നു അത്. കലഭാവൻ മണിയെ കുറിച്ചു ചോദിച്ചാൽ എല്ലാവർക്കും നല്ലതുമാത്രമേ പറയാനുള്ളു.

    മണിനാദം നിലച്ചിട്ട് രണ്ടു വർഷം! മരണത്തിൽ ഇപ്പോഴും സങ്കീർണതകൾ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ..മണിനാദം നിലച്ചിട്ട് രണ്ടു വർഷം! മരണത്തിൽ ഇപ്പോഴും സങ്കീർണതകൾ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ..

    mani

    ഇപ്പോഴിത കലഭവൻമണിയുടെ മരണത്തിൽ മലയാള സിനിമ ലോകത്തിനെതിരെ ആഞ്ഞടിച്ച് സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്. മാതൃഭൂമി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ആല്‍ എല്‍ വി രാമകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

    കല്യാണം കഴിക്കാനും റിയാലിറ്റി ഷോ! ആര്യയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ!കല്യാണം കഴിക്കാനും റിയാലിറ്റി ഷോ! ആര്യയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ!

    അവഗണന

    അവഗണന

    സിനിമ മേഖലയിൽ വളരെ അധികം സുഹൃത്തുക്കളുള്ള ആളായിരുന്നു മണി. താരത്തിന്റെ മരണ ശേഷം ആദ്യസമയങ്ങളിൽ എല്ലാവരും വീട്ടിൽ എത്തുമായിരുന്നു. എന്നാൽ പിന്നീട് ആരു ഇതു വഴി വന്നിട്ടില്ലെന്നും ആർഎൽവി പറഞ്ഞു. രണ്ടു വര്‍ഷമായിട്ടും ആരും വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

    വിനയൻ

    വിനയൻ

    അതെ സമയം അന്നും ഇന്നും തങ്ങളോടൊപ്പം താങ്ങും തണലുമായി നിന്നത് സംവിധായകൻ വിനയൻ മാത്രമാണ്. കുടുംബത്തിന് സഹായവുമായി അദ്ദേഹം പലതവണ എത്തിയിരുന്നു. കലഭവൻ മണിയെ താരമാക്കിയത് വിനയനായിരുന്നു.

    അന്നും ഇന്നും ആരാധകർ മാത്രം

    അന്നും ഇന്നും ആരാധകർ മാത്രം

    മണിയ്ക്ക് തന്റെ കുടുംബം പോലെ പ്രിയപ്പെട്ടതാണ് തന്റെ ആരാധകർ. അവർക്കും അങ്ങനെ തന്നെയാണ്.അതു ഇപ്പോഴും തുടരുന്നുണ്ടെന്നു രാമകൃഷ്ണൻ പറഞ്ഞു. സിബിഐ അന്വേഷണം, കേസ് തുടങ്ങിയ കാര്യങ്ങളില്‍ ആരാധകരായുള്ള സംഘടനകള്‍ മാത്രമാണ് ഒപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസു മുമ്പോട്ട് കൊണ്ടു പോകുന്നത് അവര്‍ സഹായിക്കുന്നത് കൊണ്ടതാണ്. കുടുംബത്തിനു ജീവിക്കാനുള്ള പ്രേരണ പോലും അവരുടെ പിന്തുണയാണ്.

    ദുരുഹത

    ദുരുഹത

    മണിയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് ആരോപിച്ച ആർഎൽവി രംഗത്തെത്തിയിരുന്നു. ഇതു പറയാന്‍ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ്. അല്ലാതെ അന്നത്തെ ദുഃഖത്തില്‍ വെറുതെ സംശയം രേഖപ്പെടുത്തിയതില്ലെന്നും അദ്ദേഹം പറഞ്ഞു

    കീടനാശിനി

    കീടനാശിനി

    ഫോറൻസിക് പരിശോധനയിൽ മണിയുടെ ശരീരത്തിൽ നിന്ന് കീടനാശിനികളുടേയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതാണ് രാമകൃഷ്ണന് സുഹൃത്തുക്കൾക്ക് നേരെ സംശയം ജനിപ്പിക്കാൻ കാരണമായത്

    സത്യംജയിക്കും

    സത്യംജയിക്കും

    കലാഭവൻ മണി വിടവാങ്ങി രണ്ടും വർഷം പൂർത്തിയാകുന്നു. എന്നിട്ടും മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. പ്രിയപ്പെട്ട താരത്തിന്റെ മരണത്തിനും പിന്നിലെ കാരണം അറിയാൻ കുടുംബത്തിനൊപ്പം ആരാധകരും കാത്തിരിപ്പ് തുടരുകയാണ്. ചാലക്കുടിയില്‍ മണിയുടെ ഓര്‍മ ദിനമായ ഇന്ന് പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളും നടക്കും. ചാലക്കുടി നഗരസഭയും അനുസ്മരണ പരിപാടികള്‍ ഒരുക്കുന്നുണ്ട്.

    English summary
    kalabhavan mani's brother contraversal statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X