For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കലാഭവൻ മണിയുടെ പ്രതിമയിൽ നിന്ന് ചോര!! കയ്യിൽ നിന്ന് രക്തം ഒഴുകുന്നു, സത്യത്തിൽ സംഭവിച്ചത്...

|

ചിലരുടെ വേർപാട് പ്രേക്ഷകരെ ആകെ തളർത്തും. അത്തരത്തിൽ പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി സംഭവമായിരുന്നു കലാഭവൻ മണിയുടെ മരണം . വേർപിരിഞ്ഞ് വർഷങ്ങളായിട്ടും ഇന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. ദിനംപ്രതി നിരവധി താരങ്ങളാണ് മലയാള സിനിമയിൽ എത്തുന്നത്. എന്നാൽ മണിയ്ക്ക് പകരക്കാരനെ കണ്ടുപിടിക്കാൻ ഇന്നും വരെ കഴിഞ്ഞിട്ടില്ല. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും മണിയുടെ സ്ഥാന ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.

അച്ഛനെപ്പറ്റി മോശം പറഞ്ഞു!! പിന്നെ ആ കോളേജിൽ പഠിച്ചില്ല, തുറന്നു പറഞ്ഞ് അർജുൻ അശോകൻ

ആറു വയസ്സുകാരനും 60 വയസ്സുകരനും കലഭവൻ മണി അവരുടെ സ്വന്തം മണിയേട്ടനാണ്. എല്ലാ വിഭാഗത്തിൽപ്പെടുന്ന ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. സൂപ്പർസ്റ്റാറുകൾക്കു പോലെും ലഭിക്കാത്ത ആ ഭാഗ്യം മണിയ്ക്ക് ലഭിച്ചു. ഇന്നും മണി ഇവരുടെ മനസ്സൽ ഒരോ നിമിഷവും ജീവിക്കുന്നുണ്ട്. ഇതൊരു വ്യക്തിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒരു സംഭവമായിരുന്നു മണിയുടെ പ്രതിമ. ഇപ്പോൾ ഈ പ്രതമ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുകയാണ്. കലഭവൻ മണിയുടെ പ്രതിമയുടെ കൈയിൽ നിന്ന് ചോര പോലുള്ള ഒരു ദ്രാവകം പുറത്തു വരുകയാണ് ഇത് കാണാൻ നിരവധി പേരാണ് ചാലക്കുടിയിൽ എത്തുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഇപ്പോഴിത ഇതിനു പിന്നിലെ സത്യാവസ്ഥ ശിൽപി ഡാവഞ്ചി സുരേഷ് വെളിപ്പെടുത്തുകയാണ്. മനോരമ ന്യൂസ് ഡോട്ട്കോമിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത് ജയറാമിന്റെ മകളല്ലേ? നിവേദ തോമസിന്റെ ഗ്ലാമർ ലുക്ക് കണ്ട് ഞെട്ടി, വീഡിയോ വൈറൽ

കലാഭവൻ മണിയുടെ പ്രതിമ

കലാഭവൻ മണിയോടുളള ആദരവിന്റെ ഭാഗമായിട്ടായിരുന്നു ആ വലിയ പ്രതിമ ചലക്കുടിയിൽ സ്ഥാപിച്ചത്.വൻ വാർത്ത പ്രധാന്യം നേടിയിരുന്നു. കേരളത്തെ മുഴുവനും വെള്ളത്തിലാക്കിയ പ്രളയം കലാഭവൻ മണിയുടെ പ്രതിമയേയും വെളളത്തിലാഴ്ത്തിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മണിയുടെ പ്രതിമ വാർത്തകളിൽ ഇടം പിടിക്കുകയാണ് പ്രതിമയുടെ കൈകളിൽ നിന്ന് ചോര പോലുളള ദ്രാവകം പുറത്തു വരുന്നു വെന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ പുറത്തു വരുന്നുണ്ട്.

കൈകളൽ നിന്ന് ചോര

കലാഭവൻ മണിയുടെ പ്രതിമയുടെ കൈയുടെ ഭാഗത്ത് നിന്നാണ് ചോര പോലുളള ദ്രാവകം ഒഴുകിയതിന്റെ പാടുകൾ ഉണ്ടായിരിക്കുന്നത്. ഇതിനെ കുറിച്ച് പ്രതിമയുടെ ശിൽപി ഡാവഞ്ചി സുരേഷ് പുറയുന്നത് ഇങ്ങനെയാണ്. പ്രളയ സമയത്ത് പ്രതിമ വെള്ളത്തിൽ മുങ്ങി പോയിരുന്നു. ഒരു പക്ഷെ ആ സമയത്ത് പ്രതിമയ്ക്കുളളിൽ വെളളം കയറിയിട്ടുണ്ടാകും. ഫൈബർ കൊണ്ടാണ് മണഇ ചേട്ടന്റെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ഫൈബറിനുള്ളിൽ വെള്ളം കടന്നാൽ അത് പുറത്തു പോകില്ല. അത് അങ്ങനെ തന്നെ അവിടെ കിടക്കുകയും ചെയ്യുമെന്നും സുരേഷ് പറഞ്ഞു.

പ്രതിമയുടം കയ്യിനുളളിൽ ഉളളത്

പ്രതിമയുടെ കൈ നിർമ്മിക്കുമ്പോൾ താൻ അവിടെ ഒരു ഇരുമ്പ് കമ്പി സ്ഥാപിച്ചിരുന്നു. പ്രളയ സമയത്ത് പ്രതിമയിൽ വെള്ളം കയറിയപ്പോൾ കയ്യിൽ‌ സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി തുരുമ്പെടുത്തിരിക്കാം. ഇപ്പോൾ ചൂട് കൂടിയപ്പോൾ ആ തുരുമ്പ് വെള്ളം പുറത്തേയ്ക്ക് വന്നതാകുമെന്നും അദ്ദേഹം പറയുന്നു. ആരാധകർ ദയവ് ചെയ്ത് ഇതിനെ അന്ധ വിശ്വാസമായി കാണരുത്. മണിയുടെ പ്രതിമയുടെ കയ്യിൽ നിന്ന് ചുമന്ന നിറത്തിലുള്ള ദ്രാവകം പുറത്തു വന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതില്ലെന്ന് മണിയുടെ സഹോദരനും വ്യക്തമാക്കിയിരുന്നു.

നശിക്കാതെ മണിയുടെ പ്രതിമ

പ്രളയ സമയത്ത് മണിയുടെ വീട് നിന്ന ഭാഗത്ത് വെള്ളം കയറിയിരുന്നു. വീടും ഉൾപ്പെടെ വെള്ളത്തിനടിയിൽ ആയിരുന്നു. വീടിനോടൊപ്പം തന്നെ പ്രതിമയും വെളളത്തിനടയിൽപ്പെട്ടിരുന്നു. എന്നാൽ ആ പ്രതിമയ്ക്ക് കേട്പാടുകൾ സംഭവിച്ചിരുന്നില്ല. പ്രതിമയ്ക്ക് ചുറ്റിലുമുളഴ വസ്തുക്കൾ തകർന്ന് വീണെങ്കിലും മണിയുടെ പ്രതിമ അങ്ങനെ തന്നെ നിൽക്കുകയായിരുന്നു. ഇപ്പോഴും ആ പ്രതിമ കാണാനും ആദരമർപ്പിക്കാനും നിരവധി പേർ ചാലക്കുടിയിൽ എത്തുന്നുണ്ട്.

English summary
kalabhavan mani statue video viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more