TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
റൗഡിയും അര്‍ജന്റീന ഫാനുമായ കാളിദാസ് ഇനി പഞ്ചാബി!ഹാപ്പി സര്‍ദാര്‍ വരുന്നു! വിശേഷങ്ങളറിയാം! കാണൂ
പൂമരത്തിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് കാളിദാസ് ജയറാം. ബാലതാരമായി തുടങ്ങിയ നടന്റെ നായകനായുളള വരവിന് മികച്ച സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. പൂമരത്തിന് ശേഷം മലയാളത്തിലെ തിരക്കേറിയ നടന്മാരില് ഒരാളായും കാളിദാസ് മാറിയിരുന്നു. ചിത്രത്തിന്റെ വിജയം താരത്തിന് ഒരുപാട് ആരാധകരെ ലഭിക്കുവാനും വഴിയൊരുക്കി.
വീണ്ടും തരംഗമായി ലാലേട്ടന്റെ പുലിമുരുകന്! പിഎസ്സി പരീക്ഷയിലെ ചോദ്യം വൈറല്‍! കാണൂ
നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ജിത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഇതില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്. ഇതിനിടെ താരത്തിന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പുതിയ സിനിമയില്‍ പഞ്ചാബിയായിട്ടാണ് കാളിദാസ് എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.
പഞ്ചാബിയായി കാളിദാസ്
പൂമരത്തിലൂടെ തുടങ്ങിയ കാളിദാസ് തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി,മിഥുന് മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. രണ്ട് സിനിമകളും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിങ്ങിനൊരുങ്ങുന്ന സിനിമകളാണ്. ജിത്തു ജോസ്ഫ് ചിത്രത്തില്‍ റൗഡിയുടെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം ഫെബ്രുവരി അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിക്കു പിന്നാലെയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ഹാപ്പി സര്‍ദാര്‍
റൗഡിയായും അര്‍ജന്റീന ഫാനായും അഭിനയിച്ച കാളിദാസ് ഇനി പഞ്ചാബി വേഷത്തില്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. സുദീപ് ജോഷി-ഗീതിക സുദീപ് ദമ്പതികളാണ് കാളിദാസിന്റെ പുതിയ ചിത്രവുമായി എത്തുന്നത്. ഹാപ്പി സര്‍ദാര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്ന് അറിയുന്നു. തമിഴില്‍ വിജയ് സേതുപതിയുടെ വിക്രം വേദ സംവിധാനം ചെയ്തത് ഇതേ പോലെ ദമ്പതിമാരായിരുന്നു.
പഞ്ചാബി സര്‍ദാറായി കാളി
ചിത്രത്തില്‍ പഞ്ചാബി സര്ദാറായിട്ടാണ് കാളിദാസ് അഭിനയിക്കുകയെന്ന് അറിയുന്നു. ഹാപ്പി സിങ് എന്നാണ് ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ കഥാപാത്രത്തിന്റെ പേര്. കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് അറിയുന്നു.മുന്‍പ് മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന പൃഥ്വിരാജ് ചിത്രത്തില്‍ ജാവേദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
വമ്പന്‍ താരനിര
കാളിദാസിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിദ്ധിഖ്,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍,രമേഷ് പിഷാരടി,ധര്മ്മജന്,പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആനന്ദത്തിലൂടെ ശ്രദ്ധേയയായ നടി സിദ്ധി ആണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നതെന്ന് അറിയുന്നു.
പ്രണയകഥ
ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍
പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. അഭിനന്ദം രാമാനുജമാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആമേന്‍, മോസയിലെ കുതിരമീനുകള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് അഭിനന്ദം രാമാനുജം. ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കും. ഹസീന് ഹനീഫാണ് സിനിമ നിര്‍മ്മിക്കുന്നത്.
9ന് ശേഷം മാസ് എന്റര്ടെയ്നറുമായി പൃഥ്വി! സിനിമ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്
അമുദവനെ കാണാനായി പാപ്പയും കുടുംബവും എത്തിയപ്പോള്‍! വൈറലായി ചിത്രങ്ങള്‍! കാണൂ