twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെറും മൂന്നു വര്‍ഷം കൊടുക്കൂ,കേരളം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാം: വൈറലായി കമലിന്റെ വാക്കുകള്‍

    By Midhun
    |

    മഹാപ്രളയം വരുത്തിവെച്ച നഷ്ടങ്ങളില്‍ നിന്നും കരകയാറുളള ശ്രമങ്ങളിലാണ് കേരള ജനതയുളളത്. അപ്രതീക്ഷിതമായി വന്ന പ്രളയക്കെടുതി കാരണം വലിയ ദുരിതമായിരുന്നു കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചത്. കേരളത്തെ പുനര്‍നിര്‍മ്മിക്കാനുളള ശ്രമങ്ങളുമായി ഒറ്റക്കെട്ടായാണ് സര്‍ക്കാരും ജനങ്ങളും മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ഇതിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലരില്‍ നിന്നും സംഭാവനയെത്തുന്നുണ്ട്.

    ഒടിയന്‍ മാണിക്യനു പിന്നാലെ സ്റ്റീഫന്‍ നെടുമ്പളളിയായി ലാലേട്ടന്‍! ലൂസിഫറിത് മിന്നിക്കാനുളള വരവാണ്‌!ഒടിയന്‍ മാണിക്യനു പിന്നാലെ സ്റ്റീഫന്‍ നെടുമ്പളളിയായി ലാലേട്ടന്‍! ലൂസിഫറിത് മിന്നിക്കാനുളള വരവാണ്‌!

    എന്തുവന്നാലും ഇതില്‍ നിന്നും നമ്മള്‍ അതിജീവിക്കുമെന്ന നിശ്ചയദാര്‍ഡ്യത്തോടെയാണ് മലയാളികള്‍ മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ജാതിമത രാഷ്ട്രീയ ഭേദമന്യ എല്ലാവരും ഒരുമിച്ചാണ് കേരളത്തിനു വേണ്ടി ഇറങ്ങുന്നത്. അടുത്തിടെ തമിഴ്‌നാട്ടില്‍ നടന്നൊരു പരിപാടിയില്‍ നടന്‍ കമല്‍ഹാസന്‍ കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. വെറും മൂന്ന് വര്‍ഷം കേരളത്തിന് കൊടൂക്കൂ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാമെന്നാണ് പരിപാടിയില്‍ കമല്‍ പറഞ്ഞത്.

    കേരളത്തിനായി കമല്‍ഹാസന്‍

    കേരളത്തിനായി കമല്‍ഹാസന്‍

    പ്രളയക്കെടുതിയില്‍ അകപ്പെട്ട സമയത്ത് കേരളത്തിന് സഹായ ഹസ്തവുമായി എത്തിയ താരമാണ് കമല്‍ഹാസന്‍. സൂര്യയ്ക്കും കാര്‍ത്തിയ്ക്കും പിന്നാലെയായിരുന്നു തമിഴകത്ത് നിന്നും കമല്‍ഹാസനും കേരളത്തിന് സഹായവുമായി എത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയായിരുന്നു കമല്‍ഹാസന്‍ സംഭാവനയായി നല്‍കിയിരുന്നത്. ഇതു കൂടാതെ തന്റെ ആരാധകരോടും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരോടും കേരളത്തെ സഹായിക്കാനും കമല്‍ ആഹ്വാനം ചെയ്തിരുന്നു. കമല്‍ഹാസനു പിന്നാലെയായിരുന്നു തമിഴകത്തുനിന്നും കൂടുതല്‍ സഹായങ്ങള്‍ കേരളത്തിന് ലഭിച്ചിരുന്നത്.

    കമല്‍ പറഞ്ഞത്

    കമല്‍ പറഞ്ഞത്

    അടുത്തിടെ തമിഴ്‌നാട്ടില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ ആയിരുന്നു കമല്‍ഹാസന്‍ കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. പരിപാടിയില്‍ നടന്‍ പാര്‍ത്ഥിപന്‍ കമല്‍ഹാസനോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായാല്‍ ജനങ്ങള്‍ക്കുവേണ്ടി എന്തുചെയ്യുമെന്നായിരുന്നു പാര്‍ത്ഥിപന്‍ കമലിനോട് ചോദിച്ചത്.

    കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം

    കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം

    ഇതിനു മറുപടിയായി ഒരു വ്യക്തി മാത്രം വിചാരിച്ചാല്‍ മാറ്റമുണ്ടാകില്ലെന്നും അതിനായി കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും കമല്‍ പറഞ്ഞു. കേരളത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇക്കാര്യത്തില്‍ കമല്‍ഹാസന്‍ സംസാരിച്ചത്.

    അവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്

    അവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്

    വെറും മൂന്ന് വര്‍ഷം കൊണ്ട് കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാമെന്നായിരുന്നു പരിപാടിയില്‍ കമല്‍ പറഞ്ഞ്. അതിന് കാരണം ഒരു പിണറായി വിജയന്‍ മാത്രമല്ലെന്നും കമല്‍ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍, അവര്‍ ഒരുമിച്ചാണ് പുനര്‍നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്നത്. മികച്ചൊരു രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍, എന്നാല്‍ കുറച്ചു നിയമം കൊണ്ടുവന്ന് ,കുറച്ച് ഉദ്യോഗസ്ഥരെ നിയമിച്ച് ചെയ്യാവുന്ന ഒരു വിഷയമല്ല ഇതെന്നും കമല്‍ പറഞ്ഞു.

    വീഡിയോ കാണൂ

    വീഡിയോ കാണൂ

    മണിരത്‌നത്തിന്‌റെ സിനിമ നിരസിച്ചതിന് കാരണമുണ്ട്! ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ഫഹദ് ഫാസില്‍മണിരത്‌നത്തിന്‌റെ സിനിമ നിരസിച്ചതിന് കാരണമുണ്ട്! ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ഫഹദ് ഫാസില്‍

    പ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂപ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂ

    English summary
    kamal haasan says about kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X