twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് സ്‌ക്രീനില്‍ 'ആമി' സ്വന്തം കഥ പറയുമ്പോള്‍! മാധവിക്കുട്ടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ അരങ്ങിലേക്ക്

    |

    വനിതാദിനത്തോടനുബന്ധിച്ച് മാധവിക്കുട്ടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്നു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റേയും (KGMCTA) കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ കേരള ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ 2018 മാര്‍ച്ച് 7 ബുധന്‍ വൈകീട്ട് 6.30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലെ സിനാപ്‌സ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

    aami

    വ്യവസ്ഥാപിത കുടുംബ സങ്കല്പത്തിന്റെ ചട്ടക്കൂട്ടിലടച്ചും സദാചാരത്തിന്റെ വിശുദ്ധ വസ്ത്രമണിയിപ്പിച്ചുമൊക്കെ മാധവിക്കുട്ടി എന്ന വ്യക്തിയെ പുനര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ആ കഥാകാരി ഹൃദയരപക്തം കൊടുത്ത് ഉയിരേകിയ തന്റേടികളായ സ്ത്രീ കഥാപാത്രങ്ങള്‍ ഹൃദയം തുറക്കുകയാണ്. സ്വാതന്ത്ര്യത്തിന്റേയും സ്വയം നിര്‍ണ്ണയാധികാരത്തിന്റെയും പുതിയ ലോകങ്ങള്‍ സ്വന്തമാക്കിയവര്‍. മാധവിക്കുട്ടിയുടെ കൃതികളില്‍ വെച്ച് ഏറ്റവും വിവാദമുയര്‍ത്തിയ 'ചന്ദനമരങ്ങളി'ലെ പ്രണയിനികളായ 'ഷീലയും കല്യാണിക്കുട്ടിയും' അവരുടെ പിന്‍തുടര്‍ച്ചക്കാരികളായ പുതിയകാലത്തെ പെണ്‍കുട്ടികളോട് സംവദിക്കുകയാണ്. മാധവിക്കുട്ടിയുടെ എഴുത്തിന്റെ തുടര്‍ച്ചയെന്നോണം മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഇന്ദുമേനോന്റെ 'ജലത്തിലൂടെ നടക്കുന്ന കന്യകമാരി'ലെ അമൃദയും റസിയയും രംഗത്തെത്തുമ്പോള്‍ പെണ്‍കാമനകളുടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യ പ്രഖ്യാപനത്തിനാണ് അരങ്ങ് സാക്ഷ്യംവഹിക്കുന്നത്.

    aami

    ആകാശത്തിലൂടെ പറക്കാനും കടലിന്നടിയിലൂടെ നീന്താനും തനിക്കിപ്പോഴും മോഹമുണ്ടെന്ന് മുത്തശ്ശിയായ ശേഷംപോലും പറഞ്ഞിരുന്ന മാധവിക്കുട്ടിയെ ഈ കഥാപാത്രങ്ങളിലൂടെ നോക്കിക്കാണാനുള്ള ഒരു ശ്രമംകൂടിയാണ് 'ചന്ദനമരങ്ങള്‍ പൂക്കുമ്പോള്‍' എന്ന ഈ ദൃശ്യാഖ്യാനം. മാധ്യമപ്രവര്‍ത്തകനായ പി.സി.ഹരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ദൃശ്യാഖ്യാനത്തിന് അരങ്ങില്‍ ജീവന്‍ പകരുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജു ബാലകൃഷ്ണനാണ്.

    കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍.രാജേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്‍സ് യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍ രാഹുല്‍ രാജീവ് അദ്ധ്യക്ഷത വഹിക്കും. ഡോ. എസ്. ശ്രീകാന്ത്, അഡ്വ. സൈറ സതീഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ഡോ.മോഹന്‍ദാസ് നായര്‍ കെ. സ്വാഗതവും, കേരള ലൈഫ് ഡയറക്ടര്‍ കെ.ഗണേഷ് നന്ദിയും പറയും.

    പൂമരം ഷൂട്ട് ചെയ്തപ്പോള്‍ ക്യാമറ ഓണക്കിയില്ല! അക്കിടി പറ്റിയെന്ന് കണ്ടുപിടിച്ച് ട്രോളന്മാര്‍!പൂമരം ഷൂട്ട് ചെയ്തപ്പോള്‍ ക്യാമറ ഓണക്കിയില്ല! അക്കിടി പറ്റിയെന്ന് കണ്ടുപിടിച്ച് ട്രോളന്മാര്‍!

    English summary
    Kamala Das's Female Characters special show on calicut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X