twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാമസൂത്ര ത്രിഡി ഓസ്‌കാര്‍ പട്ടികയില്‍

    By Lakshmi
    |

    സംവിധായകന്‍ രൂപേഷ് പോള്‍ കഥയും തിരക്കഥയും ഒരുക്കിയ കാമസൂത്ര ത്രിഡി അടുത്ത വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിനായുള്ള കണ്ടന്‍ഷന്‍ പട്ടികയില്‍ ഇടം പിടിച്ചു. മികച്ച സിനിമ, ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച സിനിമാ വിഭാഗത്തില്‍ 289 സിനിമകള്‍ കണ്ടന്‍ഷന്‍ പട്ടികയില്‍ ഉണ്ട്. ഇതില്‍ നിന്നാണ് അഞ്ചെണ്ണം ഓസ്‌കാര്‍ നോമിനേഷന്‍ നേടുക.

    സംഗീതവിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണ് കാമസൂത്ര ത്രിഡി. ഒരു യഥാര്‍ത്ഥ ചരിത്രസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാമസൂത്ര ത്രിഡി ഒരു സോഫ്റ്റ് പോണ്‍ സിനിമ മാത്രമാണെന്ന ധാരണ തിരുത്താന്‍ ഓസ്‌കാര്‍ കണ്ടന്‍ഷന്‍ പട്ടികയില്‍ സ്ഥാനംപിടിച്ചത് സഹായിക്കുമെന്ന് രൂപേഷ് പോള്‍ പറഞ്ഞു.

    കാമസൂത്ര ത്രിഡി ഒരു അശ്ലീലചിത്രമല്ലെന്നും അത് മനുഷ്യരുടെ സ്‌നേഹത്തിന്റെയും പകയുടെയും കാമത്തിന്റെയും കഥയാണെന്ന് രൂപേഷ് നേരത്തേ പവവട്ടം വിശദീകരിച്ചിരുന്നു. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് ബോളിവുഡ് താരമായ ഷെര്‍ലിന്‍ ചോപ്രയാണ്. ചിത്രീകരണ സമയത്ത് പുറത്തുവന്ന ഷെര്‍ലിന്റെ നഗ്നചിത്രങ്ങളും മറ്റുമാണ് ചിത്രം ഒരു അശ്ലീലചിത്രമാണെന്ന ധാരണ പരത്താന്‍ പൊതുവേ ഇടവരുത്തിയത്.

    ജി.ജെ. എന്റര്‍ടൈന്മെന്റ്‌സിനു വേണ്ടി ഡോക്ടോര്‍ ജോര്‍ജ് ജോണ്‍ അവതരിപ്പിക്കുന്ന സിനിമ രൂപേഷ് പോള്‍ പ്രൊഡക്ള്‍ഷന്‍സ് ലിമിറ്റഡ് ആണു നിര്‍മിച്ചത്. കോ പ്രൊഡക്ഷനും പ്രൊജക്ട് ഡിസൈനും സോഹന്‍ റോയ്. സിനിമ 2014 മേയ് 23നു റിലീസ് ചെയ്യുന്നത്. ത്രിഡി ചിത്രത്തിന് പിന്നാലെ കാമസൂത്ര 4ഡി ഒരുക്കാനുള്ള ശ്രത്തിലാണ് രൂപേഷ് പോള്‍. ഇതിലെ നായികയെയും നായകനെയും കണ്ടെത്താനായി ഒരു മത്സരം നടത്താനാണ് അണിയറക്കാരുടെ തീരുമാനം.

    English summary
    Roopesh Paul's Sheryln Chopra-starrer 'Kamasutra 3D' in Oscar contention in 3 categories including best film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X