For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യരാത്രി എങ്ങനെയാണ്? നടി പറഞ്ഞത് ഒരു നാടിനെ തന്നെ അപമാനത്തിലാക്കിയെന്ന് രൂക്ഷ വിമര്‍ശനം

  |

  സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടിമാര്‍ക്ക് നേരെ വ്യാപകമായ അതിക്രമങ്ങളും വിമര്‍ശനങ്ങളുമൊക്കെ ലഭിക്കാറുണ്ട്. ഏറ്റവും പുതിയതായി കന്നഡ സിനിമയിലെ നടി രചിത റാമിനെ തേടിയാണ് വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്. രചിത നായികയായിട്ടെത്തുന്ന പുത്തന്‍ ചിത്രം ലവ് യു ലച്ചു എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയതായിരുന്നു നടി. ശങ്കര്‍ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് യു ലച്ചു. കൃഷ്ണ അജയ് റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

  വിവാഹം കഴിഞ്ഞ് ഭർത്താവ് അടിപൊളിയാണ്; പ്രണയിച്ചപ്പോഴുള്ള ആഗ്രഹം നിറവേറുന്നു, പുതിയ അതിഥി എത്തി, എലീന പറയുന്നു

  ഇതിന്റെ ഭാഗമായി നടത്തി പത്ര സമ്മേളനത്തില്‍ നടി പറഞ്ഞ ചില കാര്യങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ കന്നട ക്രാന്തി ദള്‍ നടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ രചിത പറഞ്ഞ കാര്യങ്ങള്‍ കന്നട സംസ്‌കാരത്തെയും സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവനുമായിട്ടും മോശമായി ചിത്രീകരിക്കാനുള്ള കാരണമായിട്ടുണ്ടെന്നാണ് തീവ്ര കന്നടവാദ സംഘടനയായ ക്രാന്തിദള്‍ പറയുന്നത്. ഇതുവരെ ഒരു നടിയും പറയാത്ത കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറഞ്ഞ രചിതയെ ബാന്‍ ചെയ്യണമെന്നാണ് ഇവുരടെ ആവശ്യം. എ്ന്നാല്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

  രചിതയുടെ ചിത്രത്തിലെ ആദ്യ രാത്രി രംഗത്തെ കുറിച്ചും ഇന്റിമേറ്റ് രംഗത്തെ കുറിച്ചും പത്ര സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു, അതിനൊപ്പം സിനിമയിലെ ബോള്‍ഡ് രംഗം ഏതാണെന്നും അതിനെ കുറിച്ച് കൂടി സംസാരിക്കാനും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടി പറയുകയായിരുന്നു നടി. 'വിവാഹം കഴിച്ച ഒരുപാട് ആളുകള്‍ ഇവിടെയുണ്ട്. എനിക്കാരെയും ഭ്രമിപ്പിക്കേണ്ട ആവശ്യമില്ല. സാധാരണ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ എല്ലാം എന്താണ് ചെയ്യുന്നത്? എന്താണ് അവര്‍ ചെയ്യേണ്ടത്' എന്നായിരുന്നു രചിത റാം ചോദ്യത്തിന് ഉത്തരമെന്നോണം മറുചോദ്യം ചോദിച്ചത്.

  നടിയുടെ ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകന്‍ പ്രതികരിക്കാന്‍ തുടങ്ങുമ്പോഴേക്കും രചിത ബാക്കി കാര്യങ്ങള്‍ കൂടി പറഞ്ഞു. 'വിവാഹം കഴിഞ്ഞവര്‍ റൊമാന്‍സ് ചെയ്യും. അല്ലേ. അത് തന്നെയാണ് സിനിമയിലും ചെയ്തിരിക്കുന്നത്. വളരെ പോസിറ്റീവ് ആയിട്ടും ബോള്‍ഡ് ആയിട്ടുമാണ് തനിക്ക് നേരെ വന്ന ചോദ്യത്തെ രചിത നേരിട്ടത്. എന്നാല്‍ ഇത് കന്നട സംസ്‌കാരത്തെ ഉയര്‍ത്തി പിടിക്കുന്നവര്‍ക്ക് അപമാനമാവുമെന്നാണ് ചിലര്‍ വിമര്‍ശിച്ച് കൊണ്ട് എത്തിയത്.

  വിവാഹം കഴിഞ്ഞ് ഭർത്താവ് അടിപൊളിയാണ്; പ്രണയിച്ചപ്പോഴുള്ള ആഗ്രഹം നിറവേറുന്നു, പുതിയ അതിഥി എത്തി, എലീന പറയുന്നു

  കന്നട ക്രാന്തി ദളിന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയെന്നും ഇതുവരെ ഒരു നടിയും ഇത്രയും മോശമായി സംസാരിച്ചട്ടില്ല എന്നും, രചിത റാമിനെ ബാന്‍ ചെയ്യണം എന്നുമൊക്കെയാണ് ഈ സംഘടനയുടെ ആവശ്യം. നടിയെ അടക്കി നിര്‍ത്തണമെന്ന് സംഘടനയുടെ പ്രസിഡന്റായ തേജസ്വിനി നാഗലിംഗസ്വാമി ഫിലിം ചേമ്പറിനോട് ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തില്‍ കോടതിയില്‍ പോവാനും തയ്യാറാണെന്നാണ് അവര്‍ പറയുന്നത്. ഒപ്പം രചിതയുടെ സിനിമകള്‍ കന്നട നാട്ടില്‍ എവിടെയും റിലീസ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും പ്രസിഡന്റ് പറയുന്നു.

  ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും തട്ടികൊണ്ട് പോയി വിവാഹം നടത്തി; വിധി ജീവിക്കാന്‍ പറഞ്ഞു, വിവാഹക്കഥ പറഞ്ഞ് പ്രസാദ്

  ഇന്‍ഡസ്ട്രിയിലുള്ള മുന്‍നിര നായികമാരോ മുതിര്‍ന്ന നായികമാരോ ഇതുവരെ ഇത്തരത്തിലൊരു അഭിപ്രായം പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. രചിത റാം ഇന്റസ്ട്രിയില്‍ പുതിയതാണ്, അവര്‍ക്ക് സാന്റവുഡിന്റെ ചരിത്രം അറിയില്ല. വളരെ അപമര്യാദയോടെയാണ് അവര്‍ സംസാരിച്ചത്. മൊത്തത്തിലുള്ള ഇന്‍ഡസ്ട്രിയെയും അവര്‍ നാണം കെടുത്തിയെന്നും തേജസ്വിനി പറയുന്നു.

  Read more about: actress
  English summary
  Kannada Actress Rachita Ram's Statement About 'First Night' Got Controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X