For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യ പോയ സങ്കടത്തിലായിരുന്നു; ഇപ്പോള്‍ എന്താ സംഭവിച്ചതെന്ന് അറിയില്ല, രമേശിനെ കുറിച്ച് കണ്ണൻ താമരക്കുളം

  |

  സിനിമാ- സീരിയല്‍ നടന്‍ രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗം താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ സിനിമയില്‍ അഭിനയിച്ച് സന്തോഷവാനായി മടങ്ങിയ താരം പെട്ടെന്ന് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പലര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചില്ല. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രമുഖരടക്കം താരത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നു.

  വിവാഹ മോചന വാർത്തകൾക്കിടയിൽ സാമന്ത അക്കിനേനിയുടെ കിടിലൻ ഫോട്ടോഷൂട്ട്, കാണാം

  വര്‍ഷങ്ങളോളമായി തന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന രമേശിനെ കുറിച്ച് ഓര്‍മ്മിക്കുകയാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. കണ്ണന്‍ സംവിധാനം ചെയ്യുന്ന വരാല്‍ എന്ന സിനിമയിലാണ് അവസാനമായി രമേശ് അഭിനയിച്ചത്. സെറ്റില്‍ വളരെ സന്തോഷവാനായി ഇരുന്ന രമേശിന് പിന്നെ എന്താണ് പറ്റിയതെന്ന് അറിയില്ലെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്. വിശദമായി വായിക്കാം...

  വളരെ സന്തോഷവാനായി ഇവിടെ ലൊക്കേഷനില്‍ നിന്നും പോയ രമേശ് ഏട്ടാ എന്തിനി കടുംകൈ ചെയ്തു. വലിയ ചതി ആയി പോയി. സന്തോഷവാനായിരുന്നല്ലോ നിങ്ങള്‍. അടുത്ത പടത്തിലും ഞാന്‍ ഉണ്ട് എന്ന് പറഞ്ഞിട്ടല്ലേ നിങ്ങള്‍ പോയത്. എത്ര എനര്‍ജിറ്റിക്ക് ആയിരുന്നു നിങ്ങള്‍ വരാല്‍ സെറ്റില്‍. നിങ്ങള്‍ സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. അങനെ ചെയ്യാനുള്ള മാനസിക ബലം നിങ്ങള്‍ക്ക് ഇല്ലല്ലോ. പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവും ഭൂമിയില്‍ ഇല്ലന്ന് നിങ്ങള്‍ക്ക് അറിയാതെ പോയോ.

  ഇന്നലെ ഒരുദിവസം മുഴുവന്‍ എടുത്തു പ്രിയ സുഹൃത്തേ നിങ്ങളുടെ വിയോഗം വിശ്വസിക്കാന്‍. നിങ്ങളുടെ വര്‍ക്ക് മുഴുവന്‍ തീര്‍ക്കാതെ വിട്ടിരുന്നെങ്കില്‍ അത് ഓര്‍ത്തെങ്കിലും ആ നശിച്ച നിമിഷത്തെ അതിജീവിക്കുമായിരുന്നില്ലേ. എന്ന് ഞാന്‍ ഏറെ നേരം ചിന്തിച്ചു. ഒരു ആദരാഞ്ജലി പോസ്റ്റ് ഇടാന്‍ എനിക്ക് ഒട്ടും മനസുണ്ടായിട്ടല്ല. സുഹൃത്തുക്കളെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. ഒരുപാടു വേദനയോടെ ആത്മാവിന് 'നിത്യ ശാന്തി' എന്ന് ഒന്ന് ഉണ്ടെകില്‍ അതിനായി പ്രാര്‍ത്ഥിക്കുന്നു.. എന്നുമാണ് കണ്ണന്‍ താമരക്കുളം എഴുതിയ പോസ്റ്റില്‍ പറയുന്നത്.

  സാധാരണ ഓപ്പണ്‍ മൈന്‍ഡ് ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷേ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അടുത്തൊന്നും ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാവുന്നില്ലെന്ന് വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ സംവിധായകന്‍ സൂചിപ്പിക്കുന്നു. വരാല്‍ എന്ന പടത്തിലെ തന്റെ ഭാഗം തീര്‍ത്തിട്ടാണ് അദ്ദേഹം പോയത്. ഇപ്പോള്‍ എനിക്ക് തോന്നുന്നത്, കുറച്ച് സീനുകള്‍ ബാക്കി ഉണ്ടായിരുന്നെങ്കില്‍ അതിന്റെ എങ്കിലും പേരില്‍ അദ്ദേഹം മാറി ചിന്തിച്ചേനെ എന്നാണ്. എന്ത് ചെയ്യാന്‍ പറ്റും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ല. ആദ്യ ഭാര്യ മരിച്ചത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമത് വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.

  സീരിയൽ താരം രമേശ്‌ വലിയശാല ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

  ഇരുപത് വര്‍ഷത്തിലേറെയായി രമേശുമായി താന്‍ സുഹൃത്താണെന്നാണ് കണ്ണന്‍ പറയുന്നത്. മിന്നാരം എന്ന തന്റെ സീരിയലില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ഒരു ഇടവേള വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നര മാസം മുന്‍പ് എന്നെ വിളിച്ചു. എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കണം. അതെന്താ എന്നെ വിളിക്കാത്തത്. എനിക്കൊരു വേഷം തന്നേ പറ്റൂ എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് അടുത്ത സുഹൃത്തായിട്ടും ഇത്ര നാളും ഒരു റോള്‍ കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് ഞാനും ചിന്തിച്ചത്. വരാലില്‍ രമേശ് ചെയ്തിരിക്കുന്നത് അത്യാവശ്യം നല്ല കഥാപാത്രമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് ഞാനും അനൂപ് മേനോനും തമ്മില്‍ പറയുകയും ചെയ്തതായി കണ്ണന്‍ ഓര്‍മ്മിക്കുന്നു.

  ജൂഹിയുടെ വിവാഹം കാണാൻ അമ്മ ഉണ്ടാവില്ല; അച്ഛന്‍ പോയ വേദനയ്ക്ക് ശേഷം അമ്മയും, ആശ്വാസവുമായി പ്രിയപ്പെട്ടവർ- വായിക്കാം

  English summary
  Kannan Thamarakkulam Opens Up About Late Actor Ramesh Valiyasala And His Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X