twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ചില്‍ ഒന്ന് കന്യക ടാക്കീസ്‌

    By Soorya Chandran
    |

    ദില്ലി: 2014 ല്‍ കണ്ടിരിക്കേണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളില്‍ ഒന്ന് മലയാളത്തിന്റെ സ്വന്തം 'കന്യക ടാക്കീസ്'. ഫോര്‍ബ്‌സ് ഇന്ത്യ മാഗസിനാണ് ഈ വര്‍ഷം പുറത്തിറങ്ങുന്ന അഞ്ച് ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുത്തത്.

    പട്ടികയില്‍ രണ്ടാം സ്ഥാനം ആണ് കന്യക ടാക്കീസിന്. കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്‌കെയിലും മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു കന്യക ടാക്കീസ്. പിവി ഷാജികുമാറിന്റെ കഥ സിനിമാക്കിയത് കെ ആര്‍ മനോജ് ആണ്. അശ്ലീല സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന ഒരു തീയേറ്റര്‍ പിന്നീട് പള്ളിയാക്കി മാറ്റിയ കഥയാണ് കന്യക ടാക്കീസ് പറയുന്നത്. മുരളി ഗോപിയും ലെനയും ആണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

    Kanyaka Talkies

    മധുരിത ആനന്ദ് സംവിധാനം ചെയ്ത കജാരിയ ആണ് പട്ടികയിലെ ഒന്നാം നമ്പര്‍. ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ കൊന്നുകളയുന്ന രീതി ഇപ്പോഴും പിന്തുടരുന്ന സമൂഹങ്ങള്‍ ഇവിടെയുണ്ട്. അത്തരമൊരു കഥയാണ് കജാരിയ പറയുന്നത്.

    റാഹി അനില്‍ ബര്‍വെയുടെ തുംബഡ് ആണ് മറ്റൊരു ചിത്രം. പൂനെയില്‍ ഉള്ള ഒരു ബ്രാഹ്മണകുടുംബത്തിലെ മൂന്ന് തലമുറകളുടെ കഥ പറയുന്നതാണ് തുംബഡ്. ചരിത്ര സിനിമയെന്നോ, ഹൊറര്‍ സിനിമയെന്നോ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റ് ആണ് നാലാമത്തെ സിനിമ. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍ത്താണ്ടയാണ് അവസാന ചിത്രം. സിദ്ധാര്‍ത്ഥ് നായകനായ ഈ സിനിമക്കും ഒരു മലയാളി ബന്ധമുണ്ട്. മലയാളിയായ ലക്ഷ്മി മേനോന്‍ ആണ് ജിഗര്‍ത്താണ്ടയിലെ നായിക.

    English summary
    Kanyaka Talkies in Forbesindia must see movie list.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X