For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരിക്ക് ഫെയിം അരുണ്‍ പ്രദീപ് വിവാഹിതനായി! പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി താരം

    |

    ലോക്ഡൗണ്‍ പ്രശ്‌നങ്ങളും മറ്റും നിലനില്‍ക്കുന്ന സാഹചര്യത്തിലും ചില സന്തോഷങ്ങള്‍ കണ്ടെത്തുകയാണ് എല്ലാവരും. കൊറോണയ്‌ക്കെതിരെയുള്ള ജാഗ്രതയ്ക്കായി കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും. ഈ സാഹചര്യത്തില്‍ ചില താരവിവാഹങ്ങളും നടക്കുന്നുണ്ടെന്നുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും വന്ന് കൊണ്ടിരിക്കുന്നത്.

    ഇപ്പോഴിതാ കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി എന്ന വിവരമാണ് ഏറ്റവും പുതിയതായി വന്നിരിക്കുന്നത്. സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ താരം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയിരിക്കുന്നത്. ധന്യയാണ് വധു.

     arun-pradeep

    തിരുവോണത്തിന്റെ സ്‌പെഷ്യലായി പുറത്തിറക്കിയ പുത്തന്‍ എപ്പിസോഡില്‍ അരുണ്‍ പ്രദീപും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എല്ലാ തവണത്തേതും പോലെ ഇത്തവണയും പ്രേക്ഷക പ്രശംസ നേടിയൊരു കഥയുമായിട്ടായിരുന്നു കരിക്ക് ടീം എത്തിയത്. അതിന് മുന്‍പ് കല്യാണം ആസ്പദമാക്കിയൊരുക്കിയ എപ്പിസോഡും ശ്രദ്ധേയമായിരുന്നു.

    മലയാളക്കരയില്‍ ഏറ്റവും തരംഗമുണ്ടാക്കി വെബ് സീരിസാണ് കരിക്ക്. തേരാപാരാ എന്ന പേരിലെത്തിയ എപ്പിസോഡായിരുന്നു ഏറ്റവും ഹിറ്റായത്. പിന്നാലെ പ്ലസ്ടു ക്ലാസും വിജയമായിരുന്നു. കുറച്ച് കാലമായി കരിക്കിന്റെ എപ്പിസോഡുകള്‍ കാണാനില്ലായിരുന്നു. കൊറോണയും പ്രശ്‌നങ്ങളും ഒന്ന് കുറഞ്ഞതോടെയായിരുന്നു പുതിയ കഥകളുമായി ടീം എത്തിയത്.

    Sandra Thomas Exclusive Interview | FilmiBeat Malayalam

    arun-pradeep

    അവസാനമെത്തിയ കല്യാണം എന്ന എപ്പിസോഡിലെ ഓരോ ഡയലേഗുകളും വൈറലായിരുന്നു. സ്മൈല്‍ പ്ലീസ് എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത് കരിക്കിന്റെ അഭിനേതാക്കളില്‍ മുന്‍പന്തിയിലുള്ള ജീവന്‍ സ്റ്റീഫന്‍ എന്ന താരമാണ്. സംവിധാനത്തിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രമായി ജീവന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

    കൂട്ടുകാരന്റെ വിവാഹത്തലേന്ന് ആഘോഷ പാര്‍ട്ടിയ്ക്ക് എത്തുന്ന സുഹൃത്തുക്കളും ജോലിസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരും ഒരു ഹോട്ടലില്‍ റൂമെടുത്ത് പാര്‍ട്ടി നടത്തുന്നതാണ് കഥ. ഇരുകൂട്ടര്‍ക്കുമിടയില്‍ ചെന്ന് പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തുന്ന ഒരു വയ്യാവേലി പന്തലു പണിക്കാരനാണ് ഇത്തവണ കൈയടി വാങ്ങിയിരിക്കുന്നത്. കൂട്ടുകാരുടെ കല്യാണത്തിന് പോകുന്ന യുവാക്കള്‍ക്കിടയിലെ നിത്യസംഭവങ്ങളില്‍ ചിലതാണ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കരിക്ക് ടീം ശ്രമിച്ചിരിക്കുന്നത്.

    വീഡിയോ കാണാം

    Read more about: karikku കരിക്ക്
    English summary
    Karikku Fame Arun Pradeep And Dhanya's Marriage Held In A Simple Function
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X