twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞാലി മരക്കാരുടെ അവസ്ഥ കരിന്തണ്ടനും! വിവാദ വെളിപ്പെടുത്തലുമായി മാമാങ്കത്തിന്റെ സഹസംവിധായകന്‍

    |

    Recommended Video

    കരിന്തണ്ടന് അണിയറയിലൊരുങ്ങുന്നത് രണ്ട് ചിത്രങ്ങള്‍ | filmibeat Malayalam

    ചരിത്ര ആസ്പദമാക്കി ഇതിഹാസ പുരുഷന്മാരുടെ നിരവധി സിനിമകളാണ് വരാന്‍ പോവുന്നത്. കുഞ്ഞാലി മരക്കാര്‍, ചെങ്ങാഴി നമ്പ്യാര്‍, കായംകുളം കൊച്ചുണ്ണി, തുടങ്ങിയ സിനിമകളാണ് ചിത്രീകരണം ആരംഭിച്ചതും ആരംഭിക്കാന്‍ പോവുന്നതുമായിട്ടുള്ള സിനിമകള്‍. മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാരുടെ കഥയുമായി രണ്ട് സിനിമകളാണ് വരുന്നത്.

    ചരിത്ര സിനിമകളുടെ കൂട്ടത്തിലേക്ക് വയനാട് ചുരത്തിന്റെ പിതാവ് കരിന്തണ്ടന്റെ കഥ കൂടി വരാന്‍ പോവുകയാണ്. വിനായകന്‍ നായകനാവുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെയായിരുന്നു പുറത്ത് വന്നത്. എന്നാല്‍ ഇതേ കഥയുമായി മറ്റൊരു സിനിമ കൂടി വരുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

    കരിന്തണ്ടന്‍

    കരിന്തണ്ടന്‍

    വയനാടിന്റെ ചരിത്രത്തില്‍ ആദ്യം പറയുന്നത് കരിന്തണ്ടന്റെ പേരാണ്. 14 കിലോമീറ്റര്‍ ദൂരത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കിയ താമരശ്ശേരി ചുരം കണ്ടെത്തിയത് കരിന്തണ്ടനായിരുന്നു. താമരശ്ശേരി ചുരത്തിന്റെ പിതാവായി അറിയപ്പെടുന്ന കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി കൊല്ലുകയായിരുന്നു. പണിയ സമുദായത്തിന്റെ മൂപ്പനായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലകളില്‍ ബന്ധിപ്പിച്ചു എന്ന് പറയുന്ന ചങ്ങല മരവും ഇപ്പോഴും വയനാട്ടില്‍ ഉണ്ട്.

    സിനിമയാക്കുന്നു..

    സിനിമയാക്കുന്നു..

    കരിന്തണ്ടന്റെ ജീവിതം സിനിമയാക്കാന്‍ പോവുകയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും വരുന്ന ലീല സന്തോഷാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിനായകനെ നായകനാക്കിയാണ് ചിത്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. നായകന്‍ കരിന്തണ്ടന്റെ വേഷത്തിലാണ് വിനായകന്‍ അഭിനയിക്കുന്നത്. സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലീല സന്തോഷ് തന്നെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. രാജീവ് രവി, ബി അജിത്ത് കുമാര്‍, മധു നീലകണ്ഠന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    സംവിധായകന്‍ രംഗത്ത്..

    സംവിധായകന്‍ രംഗത്ത്..

    അതേ സമയം കരിന്തണ്ടന്റെ കഥ സിനിമയാക്കുന്നതിനായി ഒരു വര്‍ഷം മുന്‍പേ തിരക്കഥ പൂര്‍ത്തിയാക്കി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ സഹസംവിധായകനായ ഗോപകുമാര്‍ ആണ് കരിന്തണ്ടന്റെ കഥയുമായി സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയാണെന്നും സിനിമയുടെ ടൈറ്റില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതേ പേരില്‍ സിനിമ ഇറക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്നാണ് ഇദ്ദേഹം മനോരമ ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു സിനിമയുടെ കാര്യം മുന്‍പ് സംവിധായിക ലീലയുമായി സംസാരിച്ചിരുന്നു. എന്നിട്ടും ഇങ്ങനെയൊരു നീക്കം നടത്തുന്നതിനെ കുറിച്ച് അറിയില്ലെന്നും ഗോപകുമാര്‍ പറയുന്നു.

    സിനിമയുടെ പ്രത്യേകത..

    സിനിമയുടെ പ്രത്യേകത..

    കരിന്തണ്ടന്റെ കഥ കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും. ഹോളിവുഡ് നിലവാരത്തിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം സിനിമയിലുണ്ടാവുമെന്നും ഗോപകുമാര്‍ പറയുന്നു. മാത്രമല്ല കനേഡിയന്‍ കമ്പനി സിനിമയുടെ നിര്‍മാണത്തോട് സഹകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. ഏകദേശം 60 കോടിയോളമാണ് സിനിമയുടെ ബജറ്റ്. നിലവില്‍ മാമാങ്കത്തിന്റെ തിരക്കുകളില്‍ ആയിരിക്കുന്നതിനാല്‍ അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും കരിന്തണ്ടന്‍ ആരംഭിക്കുന്നത്. ഈ സിനിമയുമായി മുന്നോട്ട് തന്നെ പോവുമെന്നും കരിന്തണ്ടന്‍ എന്ന ടൈറ്റില്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്നും ഗോപകുമാര്‍ വ്യക്തമാക്കിയിരുന്നു.

    സ്‌ക്രീപ്റ്റ് പൂര്‍ത്തിയാക്കി..

    കരിന്തണ്ടന്റെ സ്‌ക്രീപ്റ്റ് പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞ് ഗോപകുമാര്‍ 2017 ഡിസംബറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതില്‍ പറയുന്നതിങ്ങനെയാണ്.. ഒരു നീണ്ട കാലത്തെ യാത്രകളും ചരിത്രാന്വേഷണങ്ങളും അലച്ചിലുകളും കാതിലാരൊക്കെയോ കുടഞ്ഞിട്ടുപോയ വായ്‌മൊഴി കഥകളും ചില പരിചിതമല്ലാത്ത ഭാഷാ പഠനങ്ങളും അതിരില്ലാത്ത സ്വപ്നങ്ങളും ഭാവനകളും ഉറക്കമില്ലാത്ത രാത്രികളും ചേരുമ്പോള്‍ അല്ലോകയെന്ന ഗോത്രമുണ്ടാവുന്നു. അവിടെ അയാള്‍ ജനിക്കുന്നു.. എതിരാളിയെ ഭയക്കാത്ത ധീരനാവുന്നു, വാക്കിലും നോക്കിലും ആയുധം പേറുന്ന വീരനാവുന്നു.. ചിന്തകള്‍ക്കും തന്ത്രങ്ങള്‍ക്കും കുന്തമുനയുടെ മൂര്‍ച്ചയുള്ള നായകനാവുന്നു.. മരണം തോറ്റു പിന്മാറുമ്പോള്‍ നൂറ്റാണ്ടുകള്‍ ജീവിച്ചു കൊണ്ടയാള്‍ ഇതിഹാസമാകുന്നു. അല്ലോകയുടെ ഇതിഹാസം.. കാടിന്റെ, കാട്ടു തന്ത്രങ്ങളുടെ, പുലിപ്പോരുകളുടെ, ആനവേട്ടകളുടെ, ചതിയുടെ, വഞ്ചനയുടെ, പകയുടെ, യുദ്ധത്തിന്റെ, പ്രണയത്തിന്റെ കരിന്തണ്ടന്‍....

    പോസ്റ്ററും പുറത്ത്..

    ജൂണ്‍ 20 ന് കരിന്തണ്ടന്റെ ലുക്കിലുള്ള ഒരു പോസ്റ്ററും ഗോപകുമാര്‍ പുറത്ത് ഇറക്കിയിരുന്നു. ഒരെഴുത്തും ഇത്രകണ്ട് ത്രില്ലടിപ്പിച്ചിട്ടില്ല, മൂന്നു വര്‍ഷങ്ങള്‍.. ലോകം ചുറ്റിയ സ്വപ്നങ്ങള്‍.. എഴുത്തിന്റെ ഓരോ ഘട്ടങ്ങളിലും മനസ്സില്‍ അയാള്‍ നിറഞ്ഞിരുന്നു, പകയുടെ കനല്‍ചൂടില്‍ മനസ്സുരുകിയിരുന്നു. പോരാട്ട തന്ത്രങ്ങളുടെ മൂര്‍ച്ചയറിഞ്ഞിരുന്നു.. കാട്ടുപൂക്കളുടെ ഗന്ധം ചൂടിയ പ്രണയമറിഞ്ഞിരുന്നു.. അല്ലോകയുടെ ഇതിഹാസം.. കാടിന്റെ, കാട്ടു തന്ത്രങ്ങളുടെ, പുലിപ്പോരുകളുടെ, ആനവേട്ടകളുടെ, ചതിയുടെ, വഞ്ചനയുടെ, പകയുടെ, യുദ്ധത്തിന്റെ, പ്രണയത്തിന്റെ കരിന്തണ്ടന്‍.... എന്നുമായിരുന്നു അദ്ദേഹം പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് പറഞ്ഞിരുന്നത്.

    ലീല സന്തോഷ്

    ലീല സന്തോഷ്

    കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മലയാള സിനിമ രംഗത്തെത്തുന്ന സംവിധായികയാണ് ലീല സന്തോഷ്. അവരാണ് കരിന്തണ്ടന്‍ സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് 'നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ലീല സംവിധാനം ചെയ്തിരുന്നു. ഇതിലൂടെയായിരുന്നു സിനിമാ രംഗത്തേക്ക് ലീല കടന്ന് വന്നത്. വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ജീവിതത്തിലെ ദുരിതങ്ങളും അവരുടെ നഷ്ടപ്പെട്ട പൈതൃകവും പ്രമേയമാക്കിയായിരുന്നു ലീലയുടെ ഡോക്യൂമെന്റെറി. ലീലയുടെ ഡോക്യുമെന്ററി..

    English summary
    Karinthandan movie copy rihgt issue begin
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X