twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍മ്മയോദ്ധ നിയമക്കുരുക്കിലേക്ക്

    By Ajith Babu
    |

    മോഹന്‍ലാല്‍-മേജര്‍ രവി ടീം ഒന്നിയ്ക്കുന്ന കര്‍മ്മയോദ്ധ നിയമക്കുരുക്കിലേക്ക്. കര്‍മ്മയോദ്ധയുടെ സംവിധായകനും മേജര്‍ രവിയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി പ്രമുഖതിരക്കഥാകൃത്ത് റെജി മാത്യു രംഗത്തെത്തിയത് സിനിമയുടെ ചിത്രത്തിന്റെ റിലീസ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

    കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്നും മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നും അതിന്റെ ക്രെഡിറ്റ് തനിയ്ക്ക് തന്നിട്ടില്ലെന്നുമാണ് റെജി മാത്യുവിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മേജര്‍ രവിയ്‌ക്കെതിരെ കോടതിയില്‍ പരാതിയും ഇദ്ദേഹം നല്‍കിക്കഴിഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകള്‍ക്ക് തിരിക്കഥയൊരുക്കിയയാളാണ് റെജി മാത്യു.

    Major Ravi-Mohanlal

    അതേസമയം, തിരക്കഥ അടിച്ചുമാറ്റിയതാണെന്ന റെജി മാത്യുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് സംവിധായകന്‍. ഇതുമാത്രമല്ല, ഈ തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നും മേജര്‍ രവി ആരോപിയ്ക്കുന്നു. റെജി തന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തിരക്കഥ മോഷണം പോയിരുന്നുവെന്നും പിന്നീട് അതില്‍ ചില തിരുത്തലുകള്‍ വരുത്തി സ്വന്തം തിരക്കഥയെന്ന പോലെ അവതരിപ്പിയ്ക്കുകയാണെന്നും മേജര്‍ ആരോപിയ്ക്കുന്നു.

    ഇക്കാര്യം പറഞ്ഞ് കര്‍മ്മയോദ്ധയുടെ നിര്‍മാതാവിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും റെജി ശ്രമിച്ചുവെന്ന് മേജര്‍ രവി കുറപ്പെടുത്തുന്നു. . നഷ്ടപരിഹാരം തന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിയ്ക്കുമെന്നായിരുന്നു റെജിയുടെ ഭീഷണി. ഈ കേസ്സിലൂടെ പബ്ലിസിറ്റി കിട്ടാനും കുഴപ്പങ്ങളുണ്ടാക്കാനുമാണ് റെജിയുടെ ശ്രമം. എന്നാല്‍ കര്‍മ്മയോദ്ധ മുന്‍നിശ്ചയപ്രകാരം ഡിസംബര്‍ 21ന് തന്നെ തിയറ്ററുകളിലെത്തുമെന്നും മേജര്‍ രവി വ്യക്തമാക്കുന്നു.

    English summary
    Scriptwriter Reji Mathew, who had earlier written films like Vamsham and Aayiram Meni now claims that Major Ravi had bought the story of the film from him and is now not willing to give him credit for the same
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X