twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹോദരിയ്‌ക്കൊപ്പമുളള കത്രീന കൈഫിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറല്‍: വീഡിയോ കാണാം

    By Midhun
    |

    നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍ നായികമാരിലൊരാളായി മാറിയ താരമാണ് കത്രീന കൈഫ്. ബോളിവുഡിലെ മിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ച കത്രീനയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഏറെയാണ്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ബോളിവുഡില്‍ ഗ്ലാമര്‍ റോളുകളും ചെയ്യുന്ന നടിയാണ് കത്രീന കൈഫ്. 2003ല്‍ അമിതാഭ് ബച്ചന്‍ നായകനായ ബൂം എന്ന ചിത്രത്തിലൂടെയാണ് കത്രീന കൈഫ് സിനിമയില്‍ എത്തുന്നത്. 2005ല്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച മേനെ പ്യാര്‍ ക്യൂം കിയാ എന്ന ചിത്രം ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു

    മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് റായി ലക്ഷ്മി, ചിത്രങ്ങള്‍ വൈറല്‍!മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് റായി ലക്ഷ്മി, ചിത്രങ്ങള്‍ വൈറല്‍!

    പിന്നീട് ഡേവിഡ് ധവാന്റെ തന്നെ സംവിധാനത്തില്‍ പാര്‍ട്ണര്‍ എന്ന ചിത്രത്തിലും സല്‍മാന്‍ ഖാനൊപ്പം കത്രീന അഭിനയിച്ചിരുന്നു. 2012ല്‍ ഇവരുടെ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ എക്താ ടൈഗര്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച തീസ് മാര്‍ ഖാന്‍ എന്ന ചിത്രം കത്രീനയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓം ഒരുക്കിയ ഫറാ ഖാനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിലെ ഷീലാ കീ ജവാനി എന്ന ഐറ്റം സോങ്ങ് ഏറെ ശ്രദ്ധ നേടിയ ഗാനങ്ങളിലൊന്നായിരുന്നു. കത്രീനയുടെതായി തിയ്യേറ്ററുകളില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം സല്‍മാന്‍ ഖാനൊപ്പമുളള ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രമാണ്.

    ബോളിവുഡിലെ താരറാണി

    ബോളിവുഡിലെ താരറാണി

    ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചതിലൂടെ മുന്‍നിര നടിയായി മാറാന്‍ കത്രീനയ്ക്ക് സാധിച്ചിരുന്നു. അക്ഷയ് കുമാറിന്റെ നായികയായി കത്രീനയെത്തിയ ചിത്രമായിരുന്നു 2008ല്‍ പുറത്തിറങ്ങിയ സിങ്ങ് ഈസ് കിങ്ങ് എന്ന ചിത്രം. അനീസ് ബാസ്മി സംവിധാനം ചെയ്ത ഈ ചിത്രം ബോളിവുഡില്‍ അക്കൊല്ലമിറങ്ങിയ പണം വാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അക്ഷയ് കുമാറും കത്രീനയും ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെട്ടൊരു ചിത്രമായിരുന്നു സിങ്ങ് ഈസ് കിങ്ങ്. അക്ഷയ് കുമാര്‍ ഹാപ്പി സിങ്ങായി എത്തിയപ്പോള്‍ സോണിയ സിങ്ങ് എന്ന നായികാ കഥാപാത്രമായാണ് കത്രീന ചിത്രത്തില്‍ എത്തിയിരുന്നത്. ഇവര്‍ക്കു പുറമേ നേഹ ധൂപിയ, സോനു സൂദ്, ജാവേദ് ജഫ്രി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. അക്ഷയ് കുമാറിന്റെ നായികയായി കത്രീനയെത്തിയ തീസ് മാര്‍ ഖാന്‍ എന്ന ചിത്രവും തിയ്യേറ്ററുകളില്‍ വിജയമായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു.

    സിന്ദഗി നാ മിലേഗി ദൊബാര

    സിന്ദഗി നാ മിലേഗി ദൊബാര

    2011ല്‍ സോയാ അക്തര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സിന്ദഗി നാ മിലേഗി തൊബാര എന്ന ചിത്രം. സാധാരണ ബോളിവുഡ് ചിത്രങ്ങളില്‍ നിന്നെല്ലാം മാറി സഞ്ചരിച്ചൊരു ചിത്രമായിരുന്നു ഇത്. ഹൃത്വിക്ക് റോഷന്‍. കത്രീന കൈഫ്, ഫര്‍ഹാന്‍ അക്തര്‍, അബി ഡിയോള്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഹൃതിക്ക് റോഷന്‍ അവതരിപ്പിച്ച അര്‍ജുന്‍ എന്ന കഥാപാത്രത്തിന്റെ ജോഡിയായ ലൈല ആയാണ് കത്രീന എത്തിയിരുന്നത്. വ്യത്യസ്ഥ കാഴ്ചാനുഭവങ്ങള്‍ തന്നിരുന്നൊരു ചിത്രമായിരുന്നു സിന്ദഗി നാ മിലേഗി ദൊബാര. വേറിട്ടൊരു പ്രമേയവും ട്രീന്റമെന്റുമായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ചിത്രത്തില്‍ അഭിനയപ്രാധാന്യമുളള വേഷത്തിലായിരുന്നു കത്രീന അവതരിപ്പിച്ചിരുന്നത്. സിനിമ പ്രേമികള്‍ തിയ്യേറ്ററില്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് നല്‍കിയിരുന്നത്‌.

    സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി

    സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി

    ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി കത്രീന അഭിനയിച്ചിരുന്നു. ഇതില്‍ ആമിര്‍ ഖാനൊപ്പം അഭിനയിച്ച ധൂം ത്രീ എന്ന ചിത്രം ബോളിവുഡില്‍ എറ്റവു കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളുടെ വന്‍വിജയത്തിനു ശേഷമാണ് ധൂം ത്രീയും തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ ആമിറിന്റെ നായികയായി ആലിയ എന്ന കഥാപാത്രമായാണ് കത്രീന എത്തിയിരുന്നത്. ചിത്രത്തില്‍ സുനീതി ചൗഹാന്‍ പാടിയ കമിലി എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ഗാനങ്ങളിലൊന്നായിരുന്നു. കത്രീനയുടെ ഡാന്‍സായിരുന്നു പാട്ടിന്റെ രംഗത്തില്‍ ആസ്വാദകരെ ഒന്നടങ്കം ആകര്‍ഷിച്ചിരുന്നത്. കത്രീനയുടെ മിക്ക ഐറ്റം സോങ്ങ് ഗാനരംഗങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ആസ്വാദകര്‍ നല്‍കാറുളളത്.

    പുതിയ ചിത്രങ്ങള്‍

    പുതിയ ചിത്രങ്ങള്‍

    ബോളിവുഡ് സിനിമകളില്‍ ഇപ്പോഴും സജീവമായി അഭിനയിക്കാറുളള താരമാണ് കത്രീന കൈഫ്. നടിയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടൊരു ചിത്രം ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ചിത്രമാണ്. ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിജയ് കൃഷ്ണ ആചാര്യയാണ് സംവിധാനം ചെയ്യുന്നത്. ശങ്കര്‍ എസാന്‍ ലോയ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. കത്രീനയുടെ കരിയറിലെ മികച്ചൊരു ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. ധൂം 2യ്ക്കു ശേഷം കത്രീന ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിനു പുറമേ ഷാരൂഖ് ഖാന്റെ നായികയായി സീറോ എന്ന ചിത്രത്തിലും കത്രീന അഭിനയിക്കുന്നുണ്ട്. ഷാരൂഖ് വ്യത്യസ്ഥ കഥാപാത്രമായി എത്തുന്നൊരു ചിത്രമാണ് സീറോ. ഇതിനു പുറമേ എബിസിഡിയുടെ മൂന്നാംഭാഗം,ബരത് എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്.

    കത്രീനയുടെ ഫോട്ടോ ഷൂട്ട് വൈറല്‍

    കത്രീനയുടെ ഫോട്ടോ ഷൂട്ട് വൈറല്‍

    സിനിമാഭിനയത്തിനു പുറമേ ഫോട്ടോ ഷൂട്ടുകളിലും മറ്റു സജീവമായി പങ്കെടുക്കാറുളള താരമാണ് കത്രീന കൈഫ്. ഈയിടെ കത്രീന തന്റെ സഹോദരിക്കൊപ്പം നടത്തിയ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കത്രീനയും സഹോദരി ഇസബെല്ലയും ഒരുമിച്ചുളള സമ്മര്‍ ഫോട്ടോ ഷൂട്ടാണ് വൈറലായിരിക്കുന്നത്. കത്രീന തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കു മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ കാഷ്വലായി വസ്ത്രം ധരിച്ച് ഫോട്ടോയക്ക് പോസ് ചെയ്യുന്ന കത്രീനയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. വീഡിയോയ്‌ക്കൊപ്പം ഫോട്ടോ ഷൂട്ട് ചിത്രങ്ങളും കത്രീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കത്രീനയുടെ ഫോട്ടോ ഷൂട്ട് ആരാധകരെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

    👗🎥💃💄bts @bridestodayin @nupurmehta18 @isakaif

    A post shared by Katrina Kaif (@katrinakaif) on

    Neeraj Madhav: വെളുപ്പാങ്കാലത്ത് വേളി കഴിച്ച് നീരജ് മാധവ്! വേറിട്ട് ലുക്കിലുള്ള വിവാഹ ചിത്രങ്ങള്‍!Neeraj Madhav: വെളുപ്പാങ്കാലത്ത് വേളി കഴിച്ച് നീരജ് മാധവ്! വേറിട്ട് ലുക്കിലുള്ള വിവാഹ ചിത്രങ്ങള്‍!

    നിങ്ങളോടിയത് മലയാളികളുടെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ: കേരള ടീമിന് അഭിനന്ദനവുമായി ജയസൂര്യനിങ്ങളോടിയത് മലയാളികളുടെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ: കേരള ടീമിന് അഭിനന്ദനവുമായി ജയസൂര്യ

    English summary
    katrina-isabelle kaif's fashion photoshoot viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X