»   » പ്രശ്‌നങ്ങള്‍ക്കിടയിലും കാവ്യ കുറച്ച് ഹാപ്പിയാണ്, ദിലീപിനൊപ്പം അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍

പ്രശ്‌നങ്ങള്‍ക്കിടയിലും കാവ്യ കുറച്ച് ഹാപ്പിയാണ്, ദിലീപിനൊപ്പം അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍

By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റും വിവാദവും കത്തി കയറുമ്പോള്‍ കാവ്യയ്ക്ക് മറ്റൊരു ചെറിയ സന്തോഷം. എന്തായിരിക്കും അത് എന്നല്ലേ.. മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിമാരുടെ അന്തിമപട്ടികയില്‍ കാവ്യയുമുണ്ട്.

ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കൊങ്കണ സെന്‍, തനിഷ്ട ചാറ്റര്‍ജി എന്നിവര്‍ക്കൊപ്പമാണ് കാവ്യയും മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ അന്തിമ പട്ടികയില്‍ ഇടം നേടിയത്.

ദിലീപ് ജയിലില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാലോകം ഒന്നടങ്കം നടന്‍ തെറ്റു ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്.

പ്രതിഷേധം ശക്തം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് നേരെ രൂക്ഷമായ പ്രതികരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപിന്റെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും പ്രതിഷേധവും ആക്രമണം നടന്നിരുന്നു.

വ്യക്തമായ തെളിവ്

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ നടന്ന ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് പോലീസ് ദിലീപിനെ അറസ്റ്റു ചെയ്യുന്നത്.

നടിക്ക് നേരെ ആക്രമണം

ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് നടിയെ തട്ടികൊണ്ട് പോയി ആക്രമിക്കുന്നത്. അത്താണിയില്‍ വെച്ചാണ് സംഭവം. അപകീര്‍ത്തികരമായ വീഡിയോകള്‍ പകര്‍ത്തിയെടുക്കുകയും ചെയ്തിരുന്നു.

സുനിയുമായി നേരിട്ട് ബന്ധം

കേസിലെ പള്‍സര്‍ സുനിയെ ദിലീപിന് നേരിട്ട് ബന്ധമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാലു വര്‍ഷം മുമ്പ് നടിയെ ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവാഹം ജീവിതം തകര്‍ന്നത്

മഞ്ജുവുമായുള്ള വിവാഹം ജീവിതത്തില്‍ ഇടപ്പെട്ടതാണ് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് ദിലീപ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

English summary
Kavya Madhavan melbourne indian film festival.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam