twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണി ആറിന്റെ 'വാങ്ക്' ചലച്ചിത്രമാകുന്നു; സംവിധാനം ചെയ്യുന്നത് വി കെ പ്രകാശിന്റെ മകള്‍

    |

    ഉണ്ണി ആറിന്റെ പ്രശസ്തമായ വാങ്ക് എന്ന കഥ ചലച്ചിത്രമാകുന്നു. പ്രശസ്ത സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ ഷബ്‌ന മുഹമ്മദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

    Wank

    ഉണ്ണി ആറിന്റെ തിരക്കഥയില്‍ മമ്മൂട്ടി, ടൊവീനോ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബേസില്‍ ജോസഫ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ട്രെന്‍ഡ്‌സിന്റെ ബാനറില്‍ മൃദുല്‍ എസ് നായരാണ് ചിത്രം നിര്‍മിക്കുന്നത്.

    പൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതിപൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതി

    കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ സുഹൃത്തുക്കളോട് വാങ്ക് വിളിക്കാനുള്ള ആഗ്രഹം വെളിപെടുത്തുന്നതാണ് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥ. പള്ളിയില്‍ നിസ്‌കാരസമയമാവുമ്പോള്‍ വാങ്ക് വിളിക്കുന്നപോലെ ചെയ്യാന്‍ തന്നെ സഹായിക്കാമോ എന്ന ആ കുട്ടി തന്റെ കൂട്ടുകാരികളോട് ചോദിക്കുന്നിടത്തുനിന്നുമാണ് കഥ ആരംഭിക്കുന്നത്. തുടര്‍ന്ന് റസിയയുടെ ആഗ്രഹം സാധിച്ചെടുക്കുന്നതിനായി അവളുടെ ഉറ്റ സുഹൃത്ത് നടത്തുന്ന ശ്രമങ്ങളും റസിയക്കുണ്ടാക്കുന്ന ചില അനുഭവങ്ങളുമാണ് വാങ്ക് എന്ന ചെറുകഥയുടെ പൂര്‍ണ്ണരൂപം. വാങ്കും മറ്റ് ചെറുകഥകളും അടങ്ങിയ കഥാസമാഹാരം ഈ അടുത്തായിരുന്നു ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചത്‌.

    English summary
    unni r story wank become movie ,directed by kavya praksh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X