twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ റെക്കോര്‍ഡ് നിവിന്‍ തകര്‍ക്കുമോ? 25 കോടി ക്ലബില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി!

    By Midhun Raj
    |

    നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത എല്ലാം കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലും ഗംഭീര പ്രകടനം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള സിനിമ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

    മീ ടുവിന് പിന്തുണയുമായി കമല്‍ഹാസനും! വൈരമുത്തു-ചിന്മയി വിഷയത്തില്‍ നടന്റെ പ്രതികരണമിങ്ങനെമീ ടുവിന് പിന്തുണയുമായി കമല്‍ഹാസനും! വൈരമുത്തു-ചിന്മയി വിഷയത്തില്‍ നടന്റെ പ്രതികരണമിങ്ങനെ

    ഒക്ടോബര്‍ പതിനൊന്നിന് 350ഓളം തിയ്യേറ്റുകളിലായിട്ടായിരുന്നു കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തിരുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ എറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. റിലീസ് ദിനം കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കൊര്‍ഡായിരുന്നു കൊച്ചുണ്ണി സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ ആഗോള കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    കൊച്ചുണ്ണിയുടെ കുതിപ്പ്

    കൊച്ചുണ്ണിയുടെ കുതിപ്പ്

    റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ എങ്ങും ഹൗസ്ഫുള്‍ ഷോകളായിരുന്നു കായംകുളം കൊച്ചുണ്ണിക്ക് ലഭിച്ചിരുന്നത്. കുറച്ചുനാളുകള്‍ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമ കണ്ട പ്രേക്ഷകരില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ചരിത്ര പശ്ചാത്തത്തില്‍ ഒരുക്കിയ സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

    നിവിന്റെ മികച്ച പ്രകടനം

    നിവിന്റെ മികച്ച പ്രകടനം

    നിവിന്‍ പോളിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. നിവിന്റെ കരിയറില്‍ ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നു കൂടിയാണ് കൊച്ചുണ്ണി. ഇതുവരെയുളള സിനിമകളില്‍ നിന്നും മാറി വേറിട്ടൊരു അഭിനയപ്രകടനം തന്നെയാണ് ചിത്രത്തില്‍ നിവിന്‍ കാഴ്ചവെച്ചിരിക്കുന്നത്. പ്രണയ നായകനില്‍ നിന്നും കരുത്തുറ്റ നായക കഥാപാത്രങ്ങളിലേക്കുളള നിവിന്റെ ഒരു മാറ്റം കൂടിയാണ് കായംകുളം കൊച്ചുണ്ണി. സിനിമയിലെ ചില രംഗങ്ങളില്‍ നിവിന്‍ വിസ്മയിപ്പിച്ചെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

    കളക്ഷന്‍

    കളക്ഷന്‍

    ആദ്യ ദിന കളക്ഷന്റെ കാര്യത്തില്‍ ചിത്രം നേരത്തെ റെക്കോര്‍ഡിട്ടിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളുടെ കളക്ഷനെ പിന്തള്ളിയാണ് നിവിന്റെ കൊച്ചുണ്ണി മുന്നിലെത്തിയിരുന്നത്. ആഗോള തലത്തില്‍ വമ്പന്‍ റിലീസായി എത്തിയതാണ് ചിത്രത്തിനെ ഈ നേട്ടത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചിരുന്നത്. കൂടാതെ ചിത്രത്തിന്റെതായി നടത്തിയ പ്രൊമോഷന്‍ പരിപാടികളും ഇതിന് സഹായിച്ചിരുന്നു. 45കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ബോബി സഞ്ജയ് ടീമായിരുന്നു തിരക്കഥയൊരുക്കിയിരുന്നത്.

    25 കോടി ക്ലബില്‍

    25 കോടി ക്ലബില്‍

    ആഗോള കളക്ഷനില്‍ വമ്പന്‍ നേട്ടമായിരുന്നു ചിത്രം ഉണ്ടാക്കിയിരുന്നത്. ആദ്യ ദിനം 9 കോടിയിലധികം കളക്ഷനായിരുന്നു ചിത്രം നേടിയിരുന്നത്. കേരളത്തിനു പുറമെ മലയാളികള്‍ ഏറെയുളള യുഎഇയില്‍ നിന്നും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു. രണ്ടാം ദിനം ഇത് 16.50 കോടി കളക്ഷനിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം 25 കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

    എങ്ങും ഹൗസ്ഫുള്‍ ഷോകള്‍

    എങ്ങും ഹൗസ്ഫുള്‍ ഷോകള്‍

    ഹൗസ്ഫുള്‍ ഷോകള് നിരവധി ലഭിച്ചതും ചിത്രത്തിന്റെ കളക്ഷനെ കാര്യമായി സഹായിച്ചിരുന്നു. നിവിന്‍ പോളിക്കു പുറമെ സണ്ണി വെയ്ന്‍,ബാബു ആന്റണി തുടങ്ങിയവരുടെ പ്രകടനവും എല്ലാവരും എടുത്തുപറഞ്ഞൊരു കാര്യമായിരുന്നു. കളരി ഗുരുക്കളായി ബാബു ആന്റണിയും കേശവന്‍ എന്ന വില്ലനായി സണ്ണി വെയ്‌നും ചിത്രത്തില്‍ തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയിരുന്നു. പ്രിയാ ആനന്ദായിരുന്നു ചിത്രത്തില്‍ നിവിന്റെ നായികാ വേഷത്തില്‍ എത്തിയിരുന്നത്.

    ആ നടന്‍ സെറ്റില്‍ വെച്ച് മോശമായി പെരുമാറി! മീ ടു വെളിപ്പെടുത്തലുമായി ധനുഷിന്റെ നായിക!ആ നടന്‍ സെറ്റില്‍ വെച്ച് മോശമായി പെരുമാറി! മീ ടു വെളിപ്പെടുത്തലുമായി ധനുഷിന്റെ നായിക!

    ചരിത്രത്തിന്റെ പകര്‍പ്പല്ല, ഇത് മുത്തശ്ശി കഥകളിലെ ഇതിഹാസ നായകനായ കൊച്ചുണ്ണി! റിവ്യുചരിത്രത്തിന്റെ പകര്‍പ്പല്ല, ഇത് മുത്തശ്ശി കഥകളിലെ ഇതിഹാസ നായകനായ കൊച്ചുണ്ണി! റിവ്യു

    English summary
    kayamkulam kochunni movie collection updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X