For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സങ്കല്‍പത്തിലെ ഭര്‍ത്താവ് ഏത് നടനെ പോലെയിരിക്കണം എന്ന് കീര്‍ത്തി സുരേഷ് പറയുന്നു

    |

    മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി സുരേഷിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിയ്ക്കുകയാണ്. തെലുങ്ക് സിനിമാ പ്രേമികളെ ഉദ്ദേശിച്ചാണ് ഇതിഹാസ നായിക സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി മഹാനടി എന്ന ചിത്രമെടുത്തത് എങ്കിലും കീര്‍ത്തിയെ രക്ഷിച്ചത് തമിഴകമാണ്. നടികയാര്‍ തിലകം എന്ന പേരിലാണ് ചിത്രം തമിഴിലെത്തിയത്.
    മമ്മൂട്ടിക്കും അറിയാം! മോഹന്‍ലാലും മഞ്ജു വാര്യരും ആടിപ്പാടുമ്പോള്‍ സദസ്സിലിരുന്ന താരം ചെയ്തത്? കാണൂ!
    തമിഴ് സിനിമാ ലോകത്ത് ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ വരുന്നത് കാരണം തിരക്കിലാണ് കീര്‍ത്തി സുരേഷ്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ബിഗ്ബജറ്റ് ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന് വന്നുകൊണ്ടിരിയ്ക്കുന്നത്. സര്‍ക്കാര്‍, സാമി 2 എന്നിവയൊക്കെയാണ് അതില്‍ ചിലത്.

    keerthi


    ഈ തിരക്കുകള്‍ക്കിടയില്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം പറഞ്ഞു. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ പേര് പറഞ്ഞ ശേഷം, ഇവരില്‍ ആരെ പോലെ ഇരിക്കുന്ന വരനാണ് കീര്‍ത്തിയുടെ സങ്കല്‍പത്തിലുള്ളത് എന്നായിരുന്നു ചോദ്യം. വളരെ കൃത്യമായി കീര്‍ത്തി ചോദ്യത്തോട് പ്രതികരിച്ചു.

    വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ചിമ്പു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഓപ്ഷനായി നല്‍കിയത്. ഒട്ടും ആലോചിക്കാതെ കീര്‍ത്തി സുരേഷ് പറഞ്ഞു, ഇളയദളപതി വിജയ് അല്ലെങ്കില്‍ ചിയാന്‍ വിക്രം എന്ന്. ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ വിജയ് യുടെ നായികയായിരുന്നു കീര്‍ത്തി. സാമി 2 വിലൂടെ വിക്രമിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.

    English summary
    Keerthy Suresh's dream husband among top 8 heroes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X