twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിയ്ക്ക് ആരുടേയും അനുവാദം വേണ്ട!! ഇവിടെയൊക്കെ തന്നെ കാണും, വിമർശകർക്ക് ലാലേട്ടന്റെ ഉഗ്രൻ മറുപടി

    ഇവിടെ വരാൻ തനിയ്ക്ക് ആരുടേയും അനുവാദം വേണ്ട!

    |

    Recommended Video

    വിമർശകർക്ക് മാസ് മറുപടിയുമായി മോഹന്‍ലാല്‍ | filmibeat Malayalam

    ചലച്ചിത്ര അവാർഡ് സമർപ്പണവുമായി ബന്ധപ്പെട്ട് നാടകീയ മൂഹൂർത്തതിന് നമ്മൾ എല്ലാവരും കാഴ്ചക്കാരായിരുന്നു. മോഹൻലാലിനെ ചടങ്ങിനു ക്ഷണിക്കണ്ടെന്ന് കാണിച്ച് ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. അതിനെ ചൊല്ലി നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഏറെ നാളത്തെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്നലെ നടന്ന( 8/8/2018) സംസ്ഥാന അവാർഡ്ദാന ചടങ്ങിൽ മുഖ്യ അതിഥിയായി മോഹൻലാൽ എത്തിരുന്നു. കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

    ഇവൾക്ക് വല്ല അസുഖവുമുണ്ടോ!! പേളിയ്ക്കെതിരെ കലി പൂണ്ട് അരിസ്റ്റോ സുരേഷ്!! കാരണം ശ്രീനീഷിന്റെ കഥ?ഇവൾക്ക് വല്ല അസുഖവുമുണ്ടോ!! പേളിയ്ക്കെതിരെ കലി പൂണ്ട് അരിസ്റ്റോ സുരേഷ്!! കാരണം ശ്രീനീഷിന്റെ കഥ?

    മോഹൻലാല് ചടങ്ങിലെത്തിയത് കാണികളിൽ ആവേശം നിറച്ചിരുന്നു. കൈയടികളോടേയും ആരവത്തോടേയുമാണ് മോഹൻലാലിനെ ആരാധകർ ചടങ്ങിലേയ്ക്ക് സ്വീകരിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ വാക്കുകളെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

    ലാലേട്ടന്റേയും മമ്മൂക്കയുടേയും കീകീ ഡാൻസ്!! ഇതൊക്കെ എന്തെന്ന് ടോളന്മാർ, ഡാൻസ് കാണാംലാലേട്ടന്റേയും മമ്മൂക്കയുടേയും കീകീ ഡാൻസ്!! ഇതൊക്കെ എന്തെന്ന് ടോളന്മാർ, ഡാൻസ് കാണാം

     ആരുടേയും അനുവാദം വേണ്ട

    ആരുടേയും അനുവാദം വേണ്ട

    ചലച്ചിത്ര അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദത്തിൽ വിമർശനവുമായി രംഗത്തെത്തിയവർക്ക് ചുട്ട മറുപടി ലാലേട്ടൻ നൽകി. തന്റെ സഹപ്രർത്തകരുടെ ഇടയിലേയ്ക്ക് വരാൻ തനിയ്ക്ക് ആരുടേയും അനുവാദം വേണ്ടെന്നും താരം പറഞ്ഞു. തന്റെ സഹപ്രവർത്തകരെ ആദരിക്കുന്നത് കാണത് തന്റെ അവകാശവും കടയുമാണെന്നും അദ്ദേഹവും വ്യക്തമാക്കി. മുഖ്യാതിഥിയായിട്ടല്ല സഹപ്രവർത്തകരുടെ ഒത്തു ചേരൽ കാണാനാണ് താൻ ഇവിടെ എത്തിയതെന്നും ലാലേട്ടൻ പറഞ്ഞു.

     ഇവിടെയൊക്കെ തന്നെയുണ്ടാകും

    ഇവിടെയൊക്കെ തന്നെയുണ്ടാകും

    തന്റെ ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന് എന്റെ നാടാണിത്. ഞാൻ പഠിച്ചു വളർന്ന മണ്ണ്, എന്റെ അച്ഛൻ ഫയലുകളുമായി ജോലിയ്ക് പോയത്, എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത് . എല്ലാ ഈ മണ്ണിലൂടെയാണ്. ഇതേ തിരുവനന്തപുരത്ത് വച്ചു തന്നെയാണ് എന്റെ നീണ്ട 40 വർഷത്തെ യാത്ര ആരംഭിച്ചത്.

     നിങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല

    നിങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല

    ഇവിടെ നിങ്ങളെ കാണാനും നിങ്ങളെ ഇടയിലേയ്ക്ക് വരാനും ആരുടേയും ക്ഷണം വേണ്ട. കാരണം നിങ്ങളേയോ സിനിമയേയോ വിട്ട് ഞാൻ എങ്ങും പോയിട്ടില്ല. നാൽപ്പത് വർഷമായി ഞാൻ ഇവിടെ തന്നെയുണ്ട്.. സിനിമയിൽ എനിയ്ക്ക് കുറിച്ച് വച്ചിട്ടുള്ള ,മയം വരെ ഞാൻ ഇവിടെ തന്നെയുണ്ടാകും. വിളിയ്ക്കാതെ വന്നു കയറിയാലും എനിയ്ക്കായിട്ടുള്ള ഇരിപ്പിടം നിങ്ങളുടെ ഓരേർത്തരുടേയും മനസിൽ എന്നും ഉണ്ടാകുമെന്ന് പറഞ്ഞാണ് ലാലേട്ടൻ വാക്കുകൾ അവസാനിപ്പിച്ചത്. കൂടാതെ ചടങ്ങിന് തന്നെ ക്ഷണിച്ചതിന് സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

     പുരസ്കാരം ലഭിക്കുന്നവരോട് അസൂയയില്ല

    പുരസ്കാരം ലഭിക്കുന്നവരോട് അസൂയയില്ല

    ഓരേ തവണ പുരസ്കാരം ലഭിക്കുന്നവരോട് തനിയ്ക്ക് ഒരിക്കലു അസൂയ തോന്നാറില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം അവരോളം പ്രകടനം നടത്താൻ തനിയ്ക്ക് കഴിഞ്ഞില്ലല്ലോ എന്നൊരു വികാരം മാത്രമാണ് തനിയ്ക്കുള്ളതെന്നും ലാലേട്ടൻ പറഞ്ഞു. ഇവിടെ ഇന്ദ്രൻസിന് അവാർഡ് ലഭിച്ചപ്പോഴും തനിയ്ക്ക് അതാണ് തോന്നിയതെന്നും താരം പറഞ്ഞു. കൂടാതെ ആ അവാർഡ് കിട്ടാത്തതിൽ തനിയ്ക്ക് വിഷമമില്ലെന്നും താരം ലാലേട്ടൻ പറഞ്ഞു. ഇന്ദ്രൻസിനും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതിയ്ക്കും ബാക്കി അവാർഡ് ജേതാക്കൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ലാലേട്ടൻ വ്യക്തമാക്കി.

     മോഹൻലാലിനെതിരെ വിമർശനം

    മോഹൻലാലിനെതിരെ വിമർശനം

    നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേയ്ക്ക് തിരിച്ചെടുക്കുന്നു എന്ന തീരുമാനം പുറത്തു വന്നതോടെയാണ് സംഘടനയുടെ പുതിയ പ്രസിഡന്റായ മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകരും, എഴുത്തുകാരും മാധ്യമ പ്രവർത്തകരടക്കം 105 പേർ മുഖ്യ മന്ത്രിയ്ക്ക് ഹർജി നൽകുകയായിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ആര് പങ്കെടുത്തില്ലെങ്കിലും മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കിയിരുന്നു

    English summary
    kerala sate award mohanlal attend function
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X