twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവാര്‍ഡ് ജൂറിയുടെ ഭാഷകണ്ട് പകച്ചുപോയി മധുപാല്‍

    By Anwar Sadath
    |

    കൊച്ചി: ഓരോ അവാര്‍ഡും തെരഞ്ഞെടുക്കാനുള്ള കാരണം കാട്ടി സംസ്ഥാന സിനിമാ അവാര്‍ഡ് ജൂറിയുടെ കുറിപ്പ് കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് ഓരോ മലയാളിയും. വര്‍ഷങ്ങളായി എഴുത്തുലോകത്തുള്ളവര്‍ പോലും ജൂറിയുടെ ഭാഷയില്‍ പകച്ചുപോയിരിക്കുകയാണ്. ഇക്കൂട്ടരില്‍ നടനും തിരക്കഥാകൃത്തും സംവിധായകനുമായ മധുപാലുമുണ്ട്.

    ജൂറിയുടെ കുറിപ്പ് ഫേസ്ബുക്കിലൂടെയും മറ്റും വൈറലായിട്ടുണ്ട്. എന്നാല്‍, എന്താണ് ജൂറി അര്‍ഥമാക്കിയതെന്ന് ആര്‍ക്കും മനസിലാകില്ലെന്നുമാത്രം. ആര്‍ക്കും മനസിലാകരുത് എന്ന രീതിയിലാണോ കുറിപ്പെഴുതിയതെന്നും സംശയമുണ്ട്. ജൂറിയുടെ ഒരു അഭിപ്രായം ഇങ്ങനെയാണ്. 'യഥാതഥത്തിന്റെ ചോരനേരുതേമ്പിനില്‍ക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാരമികവ് ആദരണീയം...'

    madhupal

    നടി നസ്രിയയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള കാരണം പറയുന്നത് ഇങ്ങനെയാണ്. 'കഥാപാത്രങ്ങളുടെ ഭാവസൂക്ഷ്മങ്ങളിലെ പ്രസരിപ്പിനെയും നിസഹായതയെയും ആത്മാവിലേക്കാവാഹിച്ചുകൊണ്ട് അനായാസസുന്ദരമായി കാഴ്ചവെച്ച പ്രകാശനത്തിന്'.... ഈ വാചകം വായിച്ച് താന്‍ ഞെട്ടിപ്പോയെന്നാണ് മധുപാല്‍ പറയുന്നത്.

    മലയാള സിനിമയും ഭാഷയുമെല്ലാം സാധാരണമാകുന്ന ഒരു കാലത്ത് ഭാഷകൊണ്ട് ഇത്തരത്തില്‍ കസര്‍ത്തു കാണിച്ചതില്‍ തനിക്ക് ശക്തമായ അതൃപ്തിയുണ്ടെന്ന് മധുപാല്‍ പറഞ്ഞു. ഭാഷയിലുള്ള അറിവില്ലായ്മ മൂലമാകാം ഈ വാചകങ്ങള്‍. ഈ വാചകങ്ങളുടെ അര്‍ഥം എന്താണെന്ന് മലയാളികള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും മധുപാല്‍ വ്യക്തമാക്കി.

    English summary
    Kerala State Film Award jury's language goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X