twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ റുപ്പി കൊള്ളാം രഞ്ജിത്ത് മോശക്കാരന്‍?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/kerala-state-film-awards-surprises-1-103218.html">« Previous</a>

    അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ അഭീഷ്ടം നിറവേറ്റാന്‍ മലയാളത്തിലെ പുതിയ ജനുസ്സില്‍പെട്ട സിനിമകള്‍ക്ക് സാധിച്ചില്ലെങ്കിലും ഒന്നു ഞെട്ടിക്കാന്‍ സാധിച്ചു എന്ന് ഉറപ്പിക്കാം. പരമ്പരാഗത സിനിമ കണ്‍സെപ്റ്റ് വെച്ച് പുലര്‍ത്തുന്നവര്‍ക്കു ഭൂരിപക്ഷമുള്ള കമ്മിറ്റിയില്‍ പതിവ് പോലെ വീതംവെപ്പ് നടന്നപ്പോള്‍ ചില വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കാം.

    അടൂരും, അരവിന്ദനും, എം.ടിയുമൊന്നും ഇത്തവണ അംഗീകാരത്തിനുള്ള ക്യൂവില്‍ നിലയുറപ്പിച്ചിട്ടില്ലാത്തതിനാല്‍ ഉള്ളത് അങ്ങ് വീതിച്ചു കൊടുത്തു കൈകഴുകുന്നരീതി തന്നെയാണ് കണ്ടത്. പാലേരി മാണിക്യം മികച്ച സിനിമയായപ്പോള്‍ രഞ്ജിത് പുറത്ത്, ഇത്തവണയും ഇന്ത്യന്‍ റുപ്പി മികച്ച ചിത്രം, രഞ്ജിത് മോശക്കാരനും.

    ആകപ്പാടെ കണ്ട ഒരു പ്രധാനകാര്യം മോഹന്‍ലാലിനെ മറികടന്നു കൊണ്ട് ദിലീപിന് അവാര്‍ഡ് നല്കി എന്നതൊഴിച്ചാല്‍ ഒരത്ഭുതവും ഇത്തവണ ശ്രദ്ധിക്കപ്പെടുന്നില്ല. പുതിയ സിനിമകളെ മോഷണസിനിമകള്‍ എന്ന പേരില്‍ ഒരു ഭാഗത്തിരുത്താനാണ് ചില പരമ്പരാഗതവാദികളുടെ കൊണ്ടു പിടിച്ചശ്രമം.

    മോഷണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് ഇന്ന് വളരെ വൈകിയാണ് ജനം തിരിച്ചറിഞ്ഞുതുടങ്ങിയത്. എല്ലാ മാസ്‌റ്റേഴ്‌സും
    തന്നെ കൊണ്ടാവും വിധം മറച്ചു പിടിച്ചു കൊണ്ട് മോഷണ സിനിമകള്‍ ഇവിടെ വിറ്റഴിച്ചിട്ടുണ്ട് അംഗീകാരങ്ങള്‍ വാങ്ങിവെച്ചിട്ടുണ്ട്. സാധാരണക്കാരന് ലോകസിനിമ കാണാനുള്ള അവസരമില്ലാതിരുന്ന കാലത്ത് ഇത് സംഭവിച്ചതിനാല്‍ ഉദാത്തമായി എന്നു മാത്രം.

    കാലം മാറി ലോകത്തിന്റെ വ്യത്യസ്ത ഭാഗത്തു നിന്നും വൈവിധ്യമാര്‍ന്ന സിനിമകള്‍ ഉടലെടുക്കുന്നുണ്ടെന്ന് പുതിയ ചെറുപ്പക്കാര്‍ മനസ്സിലാക്കുകയും അവയെ ഉള്ളില്‍ വെച്ചു കൊണ്ട് പുതിയ പരിചരണരീതികളോടെ മലയാളത്തില്‍ പരീക്ഷിക്കുകയും ചെയ്യുമ്പോള്‍ പഴയ ആളുകള്‍ക്ക് സംഘര്‍ഷമുണ്ടാവുന്നു.

    അന്യഭാഷ സിനിമകള്‍ കാണാനോ മര്യാദയ്ക്ക് പത്രം വായിക്കാനോ താല്പര്യമില്ലാത്ത ഒരു സിനിമസംസ്‌ക്കാരമായിരുന്നു കേവലം
    പത്തു വര്‍ഷം മുമ്പു വരെ മുഖ്യധാര മലയാളസിനിമയെ അടക്കിഭരിച്ചത്. ഇന്ന് ജനകീയ പ്രശ്‌നങ്ങളുമായ് സിനിമ പ്രേക്ഷകരോടടുത്ത് നില്ക്കുമ്പോള്‍ സിനിമയ്ക്ക് ഒരു നിയതമായ കഥപോലും വേണ്ടെന്നഅവസ്ഥ മാസ്‌റര്‍മാര്‍ തിരിച്ചറിയുന്നുണ്ട്.

    കേവലം കുടുംബകഥയും പ്രതികാരവും കാമവും പ്രണയവും ഹീറോയിസവുമല്ല സിനിമ എന്ന് തിരുത്തികൊണ്ട് സിനിമ വളരുമ്പോള്‍ ആ സിനിമയെ വിലയിരുത്തുവാനും അവയ്ക്കുള്ള അംഗീകാരങ്ങള്‍ നിര്‍ണ്ണയിക്കാനും പ്രാപ്തരായവരുടെ കമ്മിറ്റികള്‍ തന്നെ ഉണ്ടാവണം. അഡ്ജസ്‌റ്‌മെന്റില്ലാതെ അംഗീകാരങ്ങള്‍ നേടാനും യഥാര്‍ത്ഥ സൃഷ്ടികള്‍ക്കാവണം. അങ്ങിനെ മാത്രമേ സിനിമയുടെ ബൗദ്ധിക നിലവാരം ഉയരൂ.ജനത്തിനുണ്ടായ തിരിച്ചറിവ് മൂല്യനിര്‍ണ്ണയക്കാര്‍ക്കും വേണമെന്ന് ചുരുക്കം.

    ആദ്യപേജില്‍
    ഫഹദിന് അവാര്‍ഡ് കിട്ടാന്‍ പ്രായമായില്ലേ!!

    <ul id="pagination-digg"><li class="previous"><a href="/news/kerala-state-film-awards-surprises-1-103218.html">« Previous</a>

    English summary
    While Dileep's premier win at the Kerala State Film Awards was undoubtedly a huge surprise, his fans would hardly be complaining as it was long overdue.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X