For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിസാരമെന്ന് കരുതിയ കാര്യങ്ങളുടെ കണക്കുകള്‍ ഭീകരമാണ്; തല പോവുന്ന കേസാണെങ്കിലും പ്രതീക്ഷ വിടരുതെന്ന് റിമി ടോമി

  |

  ഗാര്‍ഹിക പീഡനം മൂലം വിസമയ എന്ന പെണ്‍കുട്ടിയുടെ വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് കേരള സമൂഹം. സെലിബ്രിറ്റികള്‍ അടക്കം വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ഒടുവില്‍ നടിയും ഗായികയുമായ റിമി ടോമിയും എത്തിയിരിക്കുകയാണ്. നിസാരമെന്ന് കരുതുന്ന പലതും വലിയ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും വരുന്നതാണെന്നും എല്ലാവരും ഹാപ്പി ആയിരിക്കാനും പറയുകയാണ് റിമി.

  'കൊവിഡ് കാലം തുടങ്ങിയതിന് ശേഷം അസുഖം മൂലമല്ലാതെ ആത്മഹത്യ ചെയ്ത ഒരാളെങ്കിലും നിങ്ങളുടെ പരിചയത്തില്‍ ഉണ്ടായിട്ടില്ലേ. കാലങ്ങളായി സംസാരിക്കാത്ത എത്ര ആള്‍ക്കാറുണ്ട്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്തവര്‍. വിഷമത്തിലാണെന്ന് നിരന്തരം പറയുന്നവര്‍. നിസാരമെന്ന് കരുതിയ കാര്യങ്ങളുടെ കണക്കുകള്‍ ഒക്കെ ഭീകരമാണ്. കൊച്ച് കേരളത്തില്‍ നടത്തിയ പഠനത്തില്‍ നിന്നും വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളള്‍ നമ്മളെ ഓരോരുത്തരെയും വിവരിക്കുന്നുണ്ട്' എന്ന പോസ്റ്റാണ് റിമി ടോമി ഷെയര്‍ ചെയ്തിരിക്കുന്നത്.

  rimi-tomy

  ഈ പോസ്റ്റിന് റിമി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാണ്. 'വളരെ ശരിയാണ്. മനസ്സിനെ എപ്പോളും ഹാപ്പി ആയി വയ്ക്കാന്‍ ശ്രമിക്കൂ. അതിനു നമ്മള്‍ വിചാരിച്ചാല്‍ മാത്രമേ നടക്കൂ എന്ന് മാത്രം. വെറുതെ ഇരിക്കല്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി ഡിപ്രഷനും മാറും. ഇത് നിസാരമായി തള്ളി കളയേണ്ട കാര്യമല്ല. ഒരുപാട് ആളുകള്‍ വിഷാദ രോഗത്തിന് അടിമകള്‍ ആണ്. നമുക്ക് ചുറ്റും ഉള്ളവരെ നമുക്ക് സഹായിക്കാന്‍ പറ്റുന്നത് പോലെ. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാന്‍ അത് ഇനി എത്ര വല്യ തല പോവുന്ന പ്രശ്‌നം ആണെങ്കിലും അതില്‍ നിന്നൊക്കെ പുറത്തു വരാന്‍ കഴിയും എന്ന് അവരെ മനസിലാക്കാന്‍ നമുക്ക് കഴിയണം, നമുക്ക് ശ്രമിക്കാം.

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  വിവാഹശേഷം കൂടുതൽ സുന്ദരിയായി കാജൽ അഗർവാൾ, മനോഹരമായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  മനസ്സിനെ ഹാപ്പി ആയി വെയ്ക്കാന്‍ കാര്യങ്ങള്‍ ചെയ്യുക. അത് ഇപ്പോ പാട്ട്, ഡാന്‍സ്, കോമഡി, എങ്ങനെ എന്ത് തന്നെ ആയാലും വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര ആകാന്‍ അവസരം കൊടുക്കരുത്. ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിച്ചാല്‍ നഷ്ടം നമുക്ക് മാത്രം. ഇനി വരാനുള്ള നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം. വരും ഉറപ്പായും. എന്ന് പറഞ്ഞു കൊണ്ടാണ് റിമി പറഞ്ഞ് നിര്‍ത്തുന്നത്.

  English summary
  Kerala Vismaya Issue: Singer Rimi Tomy Opens Up How To Overcome Depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X