Don't Miss!
- News
ഭര്‍തൃപിതാവ് ശാരീരികമായി പീഡിപ്പിച്ചു... ക്രൂരമായ മര്‍ദനം, പരാതിയുമായി നടി
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
Overheating: പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
'എന്റെ ദയാവായ്പ്പിന് പരിധിയുണ്ട്..'നാഗചൈതന്യക്കുള്ള മറുപടിയോ? ആരാധകരെ കുഴപ്പിച്ച് സാമന്തയുടെ നിഗൂഢമായ ട്വീറ്റ്
ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോടികളായിരുന്നു നാഗചൈതന്യയും സാമന്തയും. ഇരുവരുടെയും വിവാഹം തെന്നിന്ത്യ ആഘോഷമാക്കിയിരുന്നു. എന്നാല്‍ നാല് വര്‍ഷം നീണ്ടുനിന്ന ഈ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് 2021-ല്‍ ഇരുവരും സംയുക്തപ്രസ്താവനയോടെ ആരാധകരെ അറിയിച്ചപ്പോള്‍ അത് സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. നാഗചൈതന്യയുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സാമന്ത തന്റെ തീരുമാനം തിരുത്തി നാഗചൈതന്യയുമായി വീണ്ടും ഒന്നിക്കുന്നത് കാത്തിരിക്കുകയാണ് ഇന്നും ആരാധകര്‍.
വിവാഹമോചനവാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ഇരുവരും മാധ്യമങ്ങളില്‍ നിന്ന് പരമാവധി അകലം പാലിച്ചുനില്‍ക്കുകയാണ്. മാസങ്ങളായി ഇരുവരും ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ല. ചില സിനിമാപ്രമോഷനുകള്‍ക്ക് വേണ്ടി നാഗചൈതന്യ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നെങ്കിലും വ്യക്തിപരമായ ഒരു ചോദ്യത്തിനും ഉത്തരം നല്‍കാറില്ല.

എന്നാല്‍ ഇപ്പോള്‍ തന്റെ മൗനം അവസാനിപ്പിച്ച് ആരാധകരെ കുഴപ്പിക്കുന്ന ഒരു ട്വീറ്റുമായെത്തിയിരിക്കുകയാണ് സാമന്ത. എന്റെ ദയാവായ്പ്പിന് പരിധിയുണ്ടെന്ന തലക്കെട്ടിലാണ് ട്വീറ്റ് ആരംഭിക്കുന്നത്. എന്റെ നിശ്ശബ്ദതയെ ഒരിക്കലും തെറ്റിദ്ധരിക്കരുത്, അവഗണനയെ ശാന്തതയായി കണക്കാക്കേണ്ട, സ്വീകാര്യതയെ ദൗര്ബ്ബല്യത്തോടുള്ള ദയാവായ്പ്പായോ കരുതേണ്ടതില്ലെന്നും കുറിപ്പില്‍ പറയുന്നു. ജസ്റ്റ് സെയിങ് എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാമന്തയുടെ ഈ ട്വീറ്റ് ഏറെ നിഗൂഢവും കുഴപ്പിക്കുന്നതുമാണെന്നാണ് പലരുടെയും അഭിപ്രായം. സാമന്ത എന്തായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത് എന്നോര്‍ത്ത് പലരും ഇപ്പോള്‍ തല പുകയ്ക്കുകയാണ്. ഭൂരിഭാഗം പേരും പറയുന്നത് ഇത് നാഗചൈതന്യക്കുള്ള കൊട്ടാണെന്നു തന്നെയാണ്. എന്തുകൊണ്ട് ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ഉറക്കെ പറയുന്നു, സാമന്തയുടെ കുട്ടിത്തം വിട്ടുമാറാത്ത പ്രകൃതമായിരിക്കും ഇതിനു കാരണമൊണ് ചില ആരാധകരുടെ അഭിപ്രായം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്തയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുവാര്‍ത്തകള്‍ ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തിലായിരിക്കാം താരത്തിന്റെ പ്രതികരണം. നിഗൂഢമായ ചില ഉദ്ദേശങ്ങളോടെ ആരെയാണോ ഒളിയമ്പെയ്തത് ലക്ഷ്യം അവിടെത്തന്നെയെത്തിയിട്ടുണ്ടെന്നായിരുന്നു മിക്ക ആരാധകരുടെയും പ്രതികരണം.
സാമന്തയോട് എപ്പോള്‍ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചാലും തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്. വിവാഹമോചന വാര്‍ത്തകള്‍ക്കുശേഷം സാമന്ത നേരിട്ട രൂക്ഷമായ സൈബര്‍ ആക്രമണവും ഈ മൗനത്തിന് പിന്നിലുണ്ടാകാം.
2021-ലാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സാമന്ത നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തുകഴിഞ്ഞു. എന്നാല്‍ നാഗചൈതന്യ സാമന്തയെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. നേരത്തെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സാമന്ത നീക്കം ചെയ്തിരുന്നു.

2018-ലായിരുന്നു ഇരുവരുടെയും വിവാഹം. ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് 10 വര്‍ഷത്തിലധികമായി തുടരുന്ന സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഇരുവരും സംയുക്ത പ്രസ്താവന ഇറക്കിയത്.

വിവാഹമോചനത്തിന് പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തിനോട് സാമന്ത പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.' തന്റെ കാര്യത്തില്‍ സ്നേഹവും സഹാനുഭൂതിയും ആകുലതകളും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും വളരെ നന്ദിയുണ്ട്. അവര്‍ പറയുന്നത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസരവാദിയാണെന്നും അബോര്ഷന് നടത്തിയെന്നുമാണ്'.
'വിവാഹമോചനം എന്നത് വളരെ വേദനാജനകമായ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ എനിക്ക് സമയം തരണം, സാധിക്കുമെങ്കില്‍ എന്നെ വെറുതെ വിടുക. ഇത് എന്നെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുയാണ്. ഞാന്‍ എന്നെ സ്നേഹിക്കുന്നവര്‍ക്കായി ഇപ്പോള്‍ പറയുകയാണ്. ഈ ആക്രമണങ്ങള്‍ക്കൊന്നും ഞാന്‍ കീഴ്പ്പെടുകയില്ല.' തന്നെ വിമര്‍ശിച്ചവര്‍ക്കു നേരെ സാമന്ത തുറന്നടിച്ചത് ഇപ്രകാരമായിരുന്നു.