For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊങ്കലിന് പൊടിപാറും !

  By Lakshmi
  |

  ഇത്തവണത്തെ പൊങ്കലിന് തമിഴ് പ്രേക്ഷകര്‍ക്ക് പൊടപൂരമാണ്. സൂപ്പര്‍താരചിത്രങ്ങള്‍ ഒന്നിച്ചാണ് പൊങ്കല്‍ റിലീസായി എത്തുന്നത്. വമ്പന്‍ പോരാട്ടത്തിനായിരിക്കും 2014ലെ പൊങ്കല്‍ സാക്ഷ്യം വഹിയ്ക്കുക. മലയാളികളെ സംബന്ധിച്ചും ഈ പൊങ്കല്‍ വിശേഷമാണ്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിന്റേതായി ഒരു തമിഴ് ചിത്രമെത്തുകയാണ്. ഒപ്പം വിജയുടെ സാന്നിധ്യവും.

  രജനീകാന്തിന്റെ ആനിമേഷന്‍ ചിത്രം കൊച്ചടിയാനാണ് പൊങ്കല്‍ റിലീസുകളില്‍ ഒന്ന്. ജനുവരി 10ന് ചിത്രം റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നതായിട്ടാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. നേരത്തേ കൊച്ചടിയാന്‍ ഡിസംബറിര്‍ രജനിയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ പൊങ്കലിനാണ് ചിത്രമെത്തുകയെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

  അജിത്ത്-വിജയ് പോരാട്ടത്തിനാകും പ്രധാനമായും പൊങ്കല്‍ സാക്ഷ്യം വഹിയ്ക്കുക. തമിഴകത്തിന്റെ യുവസൂപ്പര്‍ഹീറോകളായ ഇവരുടെ പടങ്ങള്‍ ഏറെനാളുകള്‍ക്ക് ശേഷമാണ് ഒരുമിച്ച് തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. ശിവ സംവിധാനംചെയ്യുന്ന വീരത്തില്‍ നരച്ച തല സ്‌റ്റൈലുമായിത്തന്നെയാണ് അജിത്ത് എത്തുന്നത്. ആരംഭത്തിന്റെ വിജയത്തിന്റെ പൊലിമ മാറുന്നതിന് മുമ്പേയാണ് വീരം എത്തുന്നത് എന്നകാര്യം അജിത്തിന് കൂടുതല്‍ മൈലേജ് നല്‍കാന്‍ സാധ്യതയുണ്ട്.

  ജില്ലയുമായിട്ടാണ് വിജയുടെ വരവ്, ഒപ്പം മോഹന്‍ലാലിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ പൊങ്കല്‍ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നായി ജില്ല മാറിയേയ്ക്കും. മോഹന്‍ലാല്‍ ഉള്ളതിനാല്‍ത്തന്നെ കേരളത്തിലും ജില്ലയ്ക്ക് വന്‍ സാധ്യതകളാണുള്ളത്. മൂന്ന് താരങ്ങളുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍ തിയേറ്ററുകള്‍ വീതംവെയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടേയ്ക്കുമെന്നാണ് വിതരണക്കാര്‍ പലരും പറയുന്നത്. ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രം റീലീസ് ചെയ്യാനാണ് ഇക്കാലത്ത് ശ്രമം നടക്കുന്നത് എന്നതിനാല്‍ത്തന്നെ വിതരണക്കാര്‍ക്ക് ഇത് പ്രതിസന്ധി സൃഷ്ടിച്ചേയ്ക്കും.

  രജനി വരുമ്പോള്‍

  പൊങ്കലിന് പൊടിപാറും !

  അജിത്തും വിജയിയും തമിഴകത്ത് വലിയ ആരാധകക്കൂട്ടമുള്ള യുവതാരങ്ങളാണ്. ഇവരുടെ പല പടങ്ങളും പലപ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നിരുന്നാലും രജനിച്ചിത്രത്തിനൊപ്പം മത്സരിക്കേണ്ടിവരുകയെന്നത് എന്തായാലും അജിത്തിന്റെയും വിജയിയുടെയും ചിത്രത്തിന്റെ അണിയറക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നകാര്യമാണെന്നതില്‍ സംശയമില്ല.

  മീശ പിരിച്ച് ലാല്‍

  പൊങ്കലിന് പൊടിപാറും !

  ജില്ലയെന്ന ചിത്രത്തിനായി തമിഴ് പ്രേക്ഷകരെപ്പോലെതന്നെ മലയാളികളും കാത്തിരിക്കുകയാണ്. വളരെക്കാലത്തിന് ശേഷം മുണ്ടുടുത്ത് മീശ പിരിച്ച് ലാല്‍ എത്തുന്നുവെന്നത് തന്നെയാണ് ജില്ലയെ സംബന്ധിച്ച് മലയാളികളെ ഉത്സാഹത്തിലാക്കുന്നകാര്യം. മാത്രമല്ല മീശപിരിയ്ക്കുന്ന ലാലിന്റെ ഉഗ്രന്‍ സ്റ്റണ്ട് സീനുകളും ചിത്രത്തിലുണ്ട്. അല്‍പം നരയും വെളുത്ത മുണ്ടും ഷര്‍ട്ടുമെല്ലാമായി മധുരയിലെ ഒരു പ്രഭുസമാനനായ കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  വിജയിയുടെ ജില്ല

  പൊങ്കലിന് പൊടിപാറും !

  തലൈവയെന്ന ചിത്രം ചില്ലറ തലവേദനകളൊന്നുമല്ല വിജയിയ്ക്ക് ഉണ്ടാക്കിവച്ചത്. വിവാദങ്ങളും ചിത്രം റിലീസ് ചെയ്യാന്‍ വൈകിയതുമെല്ലാം വന്‍ നഷ്ടമാണ് ഈ ചിത്രത്തിന് വരുത്തിവച്ചത്. തടസങ്ങളെല്ലാം തരണം ചെയ്ത് റിലീസ് ചെയ്തുവെങ്കിലും ചിത്രം പ്രതീക്ഷിച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടുമില്ല. ഈ നഷ്ടം ജില്ലയിലൂടെ നികത്തുകയെന്നത് ഇളയദളപതിയെ സംബന്ധിച്ച് അത്യാവശ്യമായ കാര്യമാണ്.

  വിജയവീര്യവുമായി അജിത്ത്

  പൊങ്കലിന് പൊടിപാറും !

  ആരംഭമെന്ന ചിത്രം ഉണ്ടാക്കിയ തിരകള്‍ തമിഴകത്ത് അടങ്ങിയിട്ടില്ല. ആത്മവിശ്വാസത്തോടെ നരച്ച തല ഒരു സ്‌റ്റൈലാക്കി മാറ്റി അജിത്ത് എത്തിയ ആരംഭം മികച്ച ചിത്രമെന്ന പേരെടുത്തിട്ടുണ്ട്. ഇതിന്റെ ഹാങ് ഓവര്‍ മാറുന്നതിന് മുന്നേയാണ് വീരവും എത്താന്‍ പോകുന്നത്. അജിത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ശിവ വീരം സംവിധാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.

   അജിത്തിന്റെ നായികയായി തമന്ന

  പൊങ്കലിന് പൊടിപാറും !

  തമന്നയാണ് വീരത്തില്‍ അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. മികച്ച ഗാനരംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  ജില്ലയിലെ നായിക

  പൊങ്കലിന് പൊടിപാറും !

  കാജല്‍ അഗര്‍വാളാണ് ജില്ലയില്‍ വിജയുടെ നായികയായി എത്തുന്നത്. ചിത്രത്തിലെ ചില ഗാനരംഗങ്ങള്‍ വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ലാലിന്റെ ഭാര്യാവേഷത്തില്‍ പൂര്‍ണിമ ജയറാമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  ദീപികയുടെ തമിഴ് ചിത്രം

  പൊങ്കലിന് പൊടിപാറും !

  ദീപിക പദുകോണ്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് രജനിയുടെ കൊച്ചടിയാന്. സൗന്ദര്യ അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശോഭനയും രുക്മിണി വിജയകുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

  ഡിസംബറില്‍ ഓഡിയോ റിലീസ്

  പൊങ്കലിന് പൊടിപാറും !

  മൂന്ന് പൊങ്കല്‍ ചിത്രങ്ങളുടെയും ഓഡിയോ റിലീസ് ഡിസംബറിലാണ് നടക്കാന്‍ പോകുന്നത്. വീരത്തിന്റേത് ഡിസംബര്‍ 7നാണ് നടക്കുന്നത്. ജില്ലയുടെ ഓഡിയോ റിലീസ് ഡസംബര്‍ 15നും കൊച്ചടിയാന്റേത് ഡിസംബര്‍ 12നുമാണ് റിലീസ് ചെയ്യുക.


  English summary
  The forthcoming Pongal festival was supposed to be a triple delight for film-goers/fans in Tamil Nadu.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X