twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ യാത്ര മമ്മൂട്ടിയ്‌ക്കൊപ്പമല്ല, അതിനും മുകളിലേക്ക്! കൂടെ ബോക്‌സോഫീസിനെ തകര്‍ക്കുന്നു

    |

    ജൂണില്‍ റിലീസിനെത്തിയ മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയാണ് ചിത്രം മുന്നേറ്റം നടത്തിയത്. പിന്നാലെയെത്തിയ പൃഥ്വിരാജ് ചിത്രമായ കൂടെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്.

    ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് കൂടെ. അബ്രാഹമിന്റെ സന്തതികളെക്കാള്‍ വേഗത്തില്‍ കോടികള്‍ വാരിക്കൂട്ടിയ സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. കൂടെയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിങ്ങനെയാണ്..

    കൂടെ

    കൂടെ

    അഞ്ജലി മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് കൂടെ. നടി നസ്രിയ നസിം സിനിമയിലേക്ക് തിരിച്ചെത്തിയത് കൂടെയിലൂടെയായിരുന്നു. പാര്‍വ്വതി നായികയായെത്തിയപ്പോള്‍ മാലപാര്‍വ്വതി, സംവിധായകന്‍ രഞ്ജിത്ത് എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം ജൂലൈ പതിനാലിന് തിയറ്ററുകളിലേക്കെത്തിയത്. ആദ്യദിനം മുതല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.

    വന്‍ വരവേല്‍പ്പ്

    വന്‍ വരവേല്‍പ്പ്

    നല്ല അഭിപ്രായം കിട്ടിയ സിനിമയ്ക്ക് കേരള ബോക്‌സോഫീസിലെ പോലെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. റിലീസ് ദിവസം പതിനേഴ് പ്രദര്‍ശനങ്ങളില്‍ നിന്നും 6.91 ലക്ഷമായിരുന്നു സിനിമ നേടിയത്. പിന്നാലെയുള്ള ദിവസങ്ങളില്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയ കൂടെ 9 ദിവസം കൊണ്ട് 53.46 ലക്ഷത്തിലെത്തി. പന്ത്രണ്ട് ദിവസം കൊണ്ട് 65.20 ലക്ഷവും പതിനാറ് ദിവസം കൊണ്ട് 82.22 ലക്ഷത്തിലെത്തിയ ചിത്രം ഒരു കോടി എന്ന റെക്കോര്‍ഡും മറികടന്നിരുന്നു.

    മള്‍ട്ടിപ്ലെക്സിലെ തരംഗം

    മള്‍ട്ടിപ്ലെക്സിലെ തരംഗം

    അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയ സിനിമയായി കൂടെയും മാറിയിരുന്നു. റിലീസിനെത്തി 23 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടി ക്ലബ്ബിലെത്തിയിരിക്കുന്നത്. 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 1.04 കോടി എന്ന നിലയിലാണ് സിനിമ എത്തിയിരിക്കുന്നത്. ഇപ്പോഴും പ്രേക്ഷക പിന്തുണ ലഭിക്കുന്നതിനാല്‍ കൂടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     വിദേശത്ത് തകര്‍ക്കുന്നു..

    വിദേശത്ത് തകര്‍ക്കുന്നു..

    കേരളത്തില്‍ മാത്രമല്ല വിദേശത്ത് നിന്നും നല്ല പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. യുഎഇ/ജിസിസി സെന്ററുകളിലേക്ക് റിലീസിനെത്തിയതോടെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമ. യുഎഇ യില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് 2.06 കോടിയാണ് സ്വന്തമാക്കിയത്. ജിസിസി സെന്ററുകളില്‍ നിന്നും 1.12 കോടി നേടിയിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്നും 3.18 കോടി രൂപയാണ് ടോട്ടല്‍ ലഭിച്ചിരിക്കുന്നത്.

     ഉയരങ്ങളിലേക്ക്..

    ഉയരങ്ങളിലേക്ക്..

    കൂടെ റിലീസിനെത്തിയതിന് തൊട്ട് മുന്‍പെത്തിയ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാത്തത് കൊണ്ട് മള്‍ട്ടിപ്ലെക്‌സിലടക്കം പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. അതേ സമയം മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ഇപ്പോഴും നല്ല രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. യുഎഇ/ജിസിസി സെന്ററുകളില്‍ അബ്രഹാമിന്റെ സന്തതികള്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇത് മറികടക്കാന്‍ പൃഥ്വിരാജ് ചിത്രത്തിന് കഴിയുമോ എന്നാണ് അറിയാനുള്ളത്.

    English summary
    Koode Box Office Collection: The movie is on its way to enter the top league!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X