twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു? ഞെട്ടലോടെ ആരാധകര്‍!

    |

    മലയാള സിനിമയിലെ മികച്ച ട്രെന്‍ഡ്‌സെറ്റിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. 1990 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൃത്യം 28 വര്‍ഷം കഴിഞ്ഞപ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.

    ആട് 2 ന്റെ വിജയാഘോഷ ചടങ്ങിനിടയിലായിരുന്നു ഈ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തൊരു പ്രഖ്യാപനമായിരുന്നു ഇത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഈ പ്രഖ്യാപനം നടത്തിയതെന്നാരോപിച്ച് ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാവും സംവിധായകനും രംഗത്തെത്തിയിട്ടുണ്ട്. അക്കാര്യത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    പകര്‍പ്പവകാശം നല്‍കില്ലെന്ന് അരോമ മണി

    പകര്‍പ്പവകാശം നല്‍കില്ലെന്ന് അരോമ മണി

    കോട്ടയം കുഞ്ഞച്ചന്റെ നിര്‍മ്മാതാവായ അരോമ മണിയുടെ വെളിപ്പെടുത്തല്‍ സിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ സന്തോഷത്തിലായിരുന്നു. എന്നാല്‍ കുറച്ച് മുന്‍പ് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം അത്ര നല്ല കാര്യങ്ങളല്ല സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. രണ്ടാം ഭാഗം ഒരുക്കുന്നതിനായി പകര്‍പ്പവകാശം നല്‍കില്ലെന്നാണ് ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാവായ അരോമ മണി വ്യക്തമാക്കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

    പേര് ഉപയോഗിക്കാന്‍ കഴിയില്ല

    പേര് ഉപയോഗിക്കാന്‍ കഴിയില്ല

    മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്‍ ഒരുക്കുന്നതിനിടയില്‍ താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുന്‍പ് തിരക്കഥാകൃത്ത് വ്യക്തമാക്കിയിരുന്നു. 5 സംവിധായകരും 11 നിര്‍മ്മാതാക്കളുമുള്‍പ്പടെ നിരവധി പേര്‍ വേണ്ടെന്ന് വെച്ച സിനിമയായിരുന്നു ഇത്. സംവിധായകരെ കിട്ടാതെ വിഷമിച്ചിരിക്കുന്നതിനിടയിലാണ് സുരേഷ് ബാബു ഡെന്നീസ് ജോസഫിനെ സമീപിച്ചത്. ചിത്രത്തിന്റെ കഥയെക്കുറിച്ച് കേട്ടപ്പോള്‍ സിനിമയുമായി മുന്നോട്ട് പോവാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ പഴയ പേര് നല്‍കാനാവില്ലെന്ന് സംവിധായകനും വ്യക്തമാക്കിയിട്ടുണ്ട്.

    തെറ്റായ കാര്യമാണ് ചെയ്തത്

    തെറ്റായ കാര്യമാണ് ചെയ്തത്

    സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്‍രെ രണ്ടാം ഭാഗം ഒരുക്കുന്നതിന് മുന്‍പ് ആദ്യ ഭാഗമൊരുക്കിയ അണിയറപ്രവര്‍ത്തകരില്‍ നിന്നും പകര്‍പ്പവകാശം വാങ്ങിയിരിക്കണം. പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആദ്യ ഭാഗത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇതൊന്നും ചെയ്യാതെ സിനിമ പ്രഖ്യാപിച്ച നടപടി തെറ്റാണെന്നും ഇവര്‍ പറയുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടക്കുന്നവാക്ക് തര്‍ക്കങ്ങളില്‍ ആരാധകരും അസ്വസ്ഥരാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പാതിവഴിയില്‍ നിലച്ചുപോവുമോയെന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്.

    സംവിധായകന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു

    സംവിധായകന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു

    ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞതിന് ശേഷം സംവിധായകനായ സുരേഷ് ബാബു മമ്മൂട്ടിയെ വിളിച്ചിരുന്നു. സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യ ഭാഗത്തിന്റെ സംവിധായകനില്‍ നിന്നും നിര്‍മ്മാതാവില്‍ നിന്നും പൂര്‍ണ്ണ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് അറിയിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. നായകനായ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

    വിജയ് ബാുവിന്റെ പ്രതികരണം

    വിജയ് ബാുവിന്റെ പ്രതികരണം

    അരോമ മണിയുമായി ചര്‍ച്ച നടത്തി നേരത്തെ പകര്‍പ്പവകാശത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അതിനുള്ള അനുമതിയും വാക്കാല്‍ വാങ്ങിച്ചിരുന്നു. സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ബാഗം എന്ന തരത്തിലല്ല സിനിമ എഴുതിയത്. എഴുതി വന്നപ്പോള്‍ അതുംകൂടി ചേര്‍ത്താല്‍ നന്നാവുമെന്ന് തോന്നി. അങ്ങനെയാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചത്. നിര്‍മ്മാതാവും സംവിധായകനും എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സിനിമയുമായി മുന്നോട്ട് പോവില്ല. കുഞ്ഞച്ചനെന്ന പേരില്ലെങ്കിലും മമ്മൂട്ടിയെ വെച്ച് പ്ലാന്‍ ചെയ്ത സിനിമയുമായി നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് ഫ്രൈഡേ ഫിലിംസിന്റെ സാരഥിയും നിര്‍മ്മാതാവുമായ വിജയ് ബാബും വ്യക്തമാക്കിയിട്ടുള്ളത്.

    English summary
    Kottayam Kunjachan second part is in trouble
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X