For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോഴാണ് കോളം തികഞ്ഞത്: കുമ്പളങ്ങി ഗ്രൂപ്പ് ഫോട്ടോയില്‍ പുതിയൊരാള്‍ കൂടി! വൈറലായി ചിത്രം

    |

    ഈ വര്‍ഷമാദ്യം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഫഹദ് ഫാസിലിന്റെ ഷമ്മി മുതല്‍ മാത്യു തോമസ് ചെയ്ത ഫ്രാങ്കി വരെയുളള കഥാപാത്രങ്ങളെല്ലാം എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നു.

    ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ ആയിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തിരുന്നത്. റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടും താരങ്ങളുടെ പ്രകടനംകൊണ്ടുമായിരുന്നു സിനിമ ശ്രദ്ധേയമായി മാറിയിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ ക്ലൈമാക്‌സിനോട് ചേര്‍ത്ത് ഏടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായി മാറിയിരുന്നു.

    നാല് സഹോദരങ്ങളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്ന് നായികമാരും ചേര്‍ന്നുളള ഒരു ഗ്രൂപ്പ് ഫോട്ടോയായിരുന്നു ഇത്. ഈ പോസ്റ്റര്‍ ചെറിയൊരു മാറ്റത്തോടെ വീണ്ടും പുറത്തിറങ്ങിയിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്. ഫോട്ടോയിലെ പുതിയ അതിഥി തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ നായിക അനശ്വര രാജനാണ്.

    കുമ്പളങ്ങിയിലെ ഫ്രാങ്കിയുടെ പെണ്ണായിട്ടാണ് അനശ്വര അവതരിപ്പിച്ച കീര്‍ത്തിയുടെ ചിത്രവും എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. തണ്ണീര്‍മത്തന്‍ നായികയുടെ ചിത്രവും ചേര്‍ത്തുകൊണ്ടുളള നെപ്പോളിയന്റെ മക്കളുടെ ഗ്രുപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോഴാണ് കോളം തികഞ്ഞത് എന്ന അടിക്കുറിപ്പോടെയാണ് കുമ്പളങ്ങി ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്.

    റിഷിരാജ് എന്നയാളാണ് ഈ ചിത്രം വീണ്ടും എഡിറ്റ് ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ പോസ്റ്ററായി മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സജി, ബോബി, ബോണി, ഫ്രാങ്കി തുടങ്ങിയവര്‍ക്കൊപ്പമാണ് ഇവരുടെ ജോഡികളും എത്തുന്നത്.

    2019ല്‍ ബോക്‌സോഫീസില്‍ തരംഗമായ ബോളിവുഡ് ചിത്രങ്ങള്‍! കൂടുതല്‍ കളക്ഷന്‍ ഈ സിനിമകള്‍ക്ക്‌

    കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളത്തില്‍ തുടക്കമിട്ട താരമായിരുന്നു മാത്യൂ തോമസ്. സിനിമയില്‍ ചെറിയ വേഷമായിരുന്നെങ്കിലും ശ്രദ്ധേയമാര്‍ന്ന പ്രകടനമാണ് മാത്യു കാഴ്ചവെച്ചിരുന്നത്. കുമ്പളങ്ങിക്ക് ശേഷം തണ്ണീര്‍മത്തന്‍ ദിനങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടായിരിക്കുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ മാത്യു അവതരിപ്പിച്ച ജെയ്‌സണിന്റെയും അനശ്വര അവതരിപ്പിച്ച കീര്‍ത്തിയുടെയും പ്രണയം കേരളക്കര ഏറ്റെടുത്തിരുന്നു.

    തുടര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ ആ ചിത്രത്തില്‍ അനശ്വരയുടെ ഫോട്ടോയും ചേര്‍ക്കപ്പെട്ടത്. ഫ്രാങ്കിക്കും പെണ്ണായതോടെ ഇപ്പോഴാണ് മുഴുവന്‍ കുടുംബവുമായത് എന്നൊക്കെയുളള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പ്രചരിച്ചിരുന്നു.

    English summary
    Kumbalangi Nights Group Photo Edited Version
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X