For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉദയയെ വെറുത്തിരുന്ന എനിക്ക് ഇന്ന് അതില്ലാതെ ജീവിക്കാൻ വയ്യ'; അപ്പനോട് ഒട്ടിച്ചേർന്ന് ചാക്കോച്ചൻ

  |

  24 വർഷമായി മലയാളികളുടെ ‌മനസിൽ സ്ഥാനം പിടിച്ചിരിക്കുന്ന നിത്യ വസന്തമാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് പെൺകുട്ടികളുടെ പ്രിയപ്പെട്ട കാമുകനായി വന്ന് മനസ് കവർന്ന താരമായിരുന്നു. അക്കാലത്ത് കെട്ട് കണക്കിന് കത്തുകളാണ് ആരാധികമാരിൽ നിന്ന് കുഞ്ചാക്കോ ബോബ‌നെ തേടി വന്നുകൊണ്ടിരുന്നത്. കഴിയുന്നതിനെല്ലാംമറുപടി കത്തെഴുതുകയും ചെയ്യാറുണ്ടായിരുന്നു താരം. ഇന്ന് മലയാള സിനിമയിലെ യൂത്തന്മാർക്ക് ലഭിക്കാത്ത അത്രത്തോളം ആരാധികമാർ ഫോണും വാട്സാആപ്പും ഫേസ്ബുക്കും ഇല്ലാത്ത കാലത്ത് കുഞ്ചാക്കോ ബോബനുണ്ടായിരുന്നു. ഇന്ന് മലയാളത്തിൽ ശോഭിച്ച് നിൽ‌ക്കുന്ന യൂത്തന്മാരെ വെല്ലുന്ന പ്രകടനങ്ങളാണ് കുഞ്ചാക്കോ ബോബനെന്ന നാൽപത്താറുകാരൻ സിനിമയിൽ ചെയ്യുന്നത്.

  Also Read: 'സൗകര്യമില്ലടീയെന്ന് പറഞ്ഞ് തെറിയായിരുന്നു... അവസാനം നടൻ തന്നെ കാലുപിടിച്ചു'; അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്

  24 വർഷത്തെ കരിയറിൽ അദ്ദേഹത്തിലെ നടന്റെ സാധ്യതകളുടെ ഒരംശം മാത്രമേ ഇതുവരെയുള്ള സിനിമകളുടെ സംവിധായകർ ഉപയോഗിച്ചിട്ടുള്ളു എന്ന് തോന്നുന്ന തരത്തിലാണ് ചാക്കോച്ചന്റെ ഓരോ സിനിമകളും പുറത്തിറങ്ങുമ്പോഴും സിനിമാ പ്രേമികൾക്ക് തോന്നുന്നത്. നായാട്ടിലെ പോലെ ഒരേ സമയം സൂക്ഷ്മവും തീവ്രവുമായി കുഞ്ചാക്കോ ബോബനിലെ നടനെ മലയാള സിനിമാ പ്രേമികൾ ഇനിയും കാണുമെന്ന തരത്തിലുള്ള അഭിനയമാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അച്ഛന്റെ വഴിയെയാണ് ചാക്കോച്ചൻ സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ അച്ഛന്റെ പിറന്നാൾ‌ ദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

  Also Read: 'സിനിമ പലതവണ കണ്ടിട്ടും മനസിലായില്ല അവർ എന്തിനാണ് സെറ്റ് തകർത്തതെന്ന്'; കുറക്കൻമൂലയുടെ സൃഷ്ടാവ് പറയുന്നു!

  'ജന്മദിനാശംസകൾ അപ്പാ... ഈ വർഷം അച്ഛന് ആശംസകൾ നേരുന്നതിൽ കുറച്ച് പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആൺകുട്ടിയിൽ നിന്ന്... സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത ഒരു മനുഷ്യനിലേക്ക്... സിനിമയിൽ ഒരു വർഷം പോലും നിലനിൽക്കുമെന്ന് ചിന്തിക്കാത്ത ഒരു ആൺകുട്ടിയിൽ നിന്ന്... സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പുരുഷനിലേക്ക്... ഉദയ എന്ന പേര് വെറുത്ത ഒരു ആൺകുട്ടിയിൽ നിന്ന്... അതേ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്ന പുരുഷനിലേക്ക്. അപ്പാ.... അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാൻ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകർന്ന് തന്നു. ഞാൻ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാൻ ഇപ്പോഴും നിങ്ങളിൽ നിന്ന് പഠിക്കുന്നു. ഇരുണ്ട സമയങ്ങളിൽ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാൻ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്നും അവിടേക്ക്...' കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ കുറിച്ചു.

  അപ്പനോട് ഒട്ടിചേർന്ന് കിടക്കുന്ന പഴയകാല ചിത്രം കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമിച്ച ചിത്രത്തിലൂടെ തന്നെയാണ് കുഞ്ചാക്കോ ബോബൻ ആദ്യമായി വെള്ളിത്തിരിയിലെത്തിയത്. മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. 1949ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രമായിരുന്നു ഉദയ സ്റ്റുഡിയോയിൽ നിർമിച്ച ആദ്യ ചിത്രം. കെ.വി കോശിയുമായി ചേർന്ന് കെ ആൻഡ് കെ പ്രൊഡക്ഷൻ എന്ന ബാനറിലായിരുന്നു തുടക്കത്തിൽ സിനിമയെടുത്തിരുന്നത്. പിന്നീട് എടുത്ത ജീവിത നൗക സൂപ്പർ ഹിറ്റായി. ഉദയ ബാനറിൽ കുഞ്ചാക്കോ ആദ്യം നിർമിക്കുന്നത് അച്ഛൻ ആണ്.

  ടോവിനോയുടെ വർക്ക് ഔട്ട് കണ്ട് കണ്ണു തള്ളി കുഞ്ചാക്കോ ബോബൻ

  കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ റിലീസ് ഭീമന്റെ വഴിയായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ മികച്ച വിജയം നേടിയ സിനിമ ഇപ്പോൾ‌ ഒടിടി പ്ലാറ്റ്ഫോമിലും സ്ട്രീം ചെയ്യുന്നുണ്ട്. ഒറ്റാണ് കുഞ്ചാക്കോ ബോബന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളിൽ ആണ് ഒറ്റ് നിർമിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനവേളയിൽത്തന്നെ ഒറ്റ് ചർച്ചയായിരുന്നു. ഭരതൻറെ സംവിധാനത്തിൽ 1996ൽ പ്രദർശനത്തിനെത്തിയ ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിന് മുമ്പ് അഭിനയിച്ചത്.

  Read more about: kunchacko boban
  English summary
  Kunchacko Boban shared heart melting note about his late father Boban Kunchacko, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X