For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‌റെ അഡ്രസില്‍ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല, തുറന്നുപറഞ്ഞ് ബിനു പപ്പു

  |

  ഓപ്പറേഷന്‍ ജാവയുടെ വലിയ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ബിനു പപ്പു. ക്യാരക്ടര്‍ റോളുകളിലൂടെയാണ് നടന്‍ മോളിവുഡില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സഖാവ്, പുത്തന്‍പണം, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലവ് സ്റ്റോറി ഉള്‍പ്പെടെയുളള സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു നടന്‍. ഓരോ ചിത്രങ്ങളിലും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയാണ് ബിനു പപ്പു അവതരിപ്പിച്ചത്.

  ഗ്ലാമറസ് ലുക്കില്‍ നടി, പുതിയ ചിത്രങ്ങള്‍ കാണാം

  കുതിരവട്ടം പപ്പുവിന്‌റെ മകനായ നടന്‍ സഹസംവിധായകനായും സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഓപ്പറേഷന്‍ ജാവയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ വണ്ണിലും ബിനു പപ്പു എത്തുന്നുണ്ട്. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാനായിരുന്നു നടന് ആദ്യം താല്‍പര്യം. പിന്നീടാണ് അഭിനയത്തിലേക്ക് എത്തിയത്. അതേസമയം അച്ഛന്‌റെ അഡ്രസില്‍ ഇന്നേവരെ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറഞ്ഞിരുന്നു.

  അച്ഛന്‌റെ അഡ്രസില്‍ ഇന്നവരെ എവിടെയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അച്ഛന്‌റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്പോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്, നടന്‍ പറയുന്നു. അച്ഛന്‌റെ കാലത്തുളളവര്‍ പപ്പു ചേട്ട്‌റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്‌റെ മകന്‍ എന്ന നിലയില്‍ സൗഹൃദവും തരാറുണ്ട്.

  എന്നാല്‍ അച്ഛന്‌റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്. അങ്ങനെയുളള വേഷത്തില്‍ എനിക്കൊട്ട് താല്‍പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള്‍ ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനെയും കൊണ്ടുളള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.

  അത് അച്ഛന്‌റെ ക്രെഡിബിലിറ്റിയെ ആണ് ബാധിക്കുക. അദ്ദേഹത്തിന്‌റെ പേരിന് ഒരു കോട്ടവും തട്ടാന്‍ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുളള ആത്മാര്‍ത്ഥയും ബോധ്യപ്പെടുന്നവര്‍ വിളിക്കും. അവരോട് ഞാന്‍ സഹകരിക്കും, അഭിമുഖത്തില്‍ ബിനു പപ്പു പറഞ്ഞു.

  വിശേഷങ്ങൾ പങ്കുവച്ച് ബിനു പപ്പു | FilmiBeat Malayalam

  അതേസമയം ഓപ്പറേഷന്‍ ജാവയില്‍ ജോയ് എന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‌റെ റോളിലാണ് നടന്‍ അഭിനയിച്ചത്. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രാധാന്യമുളള റോളിലാണ് നടന്‍ അഭിനയിച്ചത്. ഓപ്പറേഷന്‍ ജാവയ്ക്ക് പുറമെ സഖാവ് എന്ന ചിത്രത്തിലെ പ്രഭാകരന്‍ ഈരാളി എന്ന റിട്ടയേര്‍ഡ് പോലീസുകാരന്‌റെ റോളും നടന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ വണ്ണില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അശോകനായാണ് ബിനു പപ്പു എത്തുന്നത്. സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

  English summary
  Kuthiravattam Pappu son binu pappu opens about his cinema career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X