Don't Miss!
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശ്വേത മേനോനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു
ലാല്‍ ജൂനിയര്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടന്ന വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. മുന്‍ ചിത്രങ്ങളെ പോലെ അച്ഛന് ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ബിജു മേനോനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിജുവിന് നായികയായി ചിത്രത്തില്‍ ശ്വേത മേനോന് അഭിനയിക്കും. ബ്ലസിയുടെ 'കളിമണ്ണ്' എന്ന വിവാദ ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ബിജുവും ശ്വേതയും ജോഡിചേര്‍ന്ന അഭിനയിച്ചത്. 'വെള്ളിമൂങ്ങ' ഹിറ്റായതോടെ ബിജുവിന്റെ താരമൂല്യവും കൂടിയതാണ്. അതുകൊണ്ട് തന്നെ അടുത്ത ചിത്രത്തില്‍ പ്രേക്ഷകരെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സാരം.
'ഹണീ ബി' എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജൂനിയര്‍ സംവിധാന രംഗത്തെത്തുന്നത്. ലാല്‍, ആസിഫ് അലി, ഭാവന, അര്‍ച്ചന കവി, ബാബു രാജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'ഹായി അയാം ടോണി'യാണ് ജൂനിയര്‍ ലാലിന്റെ രണ്ടാമത്തെ ചിത്രം. ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെ രണ്ടാമത്തെ ചിത്രത്തിലും ആവര്‍ത്തിച്ചു. ലാലും ആസിഫ് അലിയും. മിയ ജോര്‍ജായിരുന്നു ചിത്രത്തിലെ നായിക. ബിജു മേനോനും ഹായി അയാം ടോണിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ലാല്‍ ജൂനിയര്‍ ഇനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്. 'ഡ്രൈവിങ് ലൈസന്‍സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിയ്ക്കും.