twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Alorukkam:പുരസ്കാരം നഷ്ടമായത് ചുണ്ടിനും കപ്പിനുമിടയിൽ!ഇന്ദ്രൻസിനെ ജൂറി അധ്യക്ഷൻ വിശേഷിപ്പിച്ചതിങ്ങനെ

    അവസാന ഘട്ടത്തിൽ വരെ അദ്ദേഹം മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു

    |

    Recommended Video

    അവസാന ഘട്ടം വരെ ഇന്ദ്രൻസ് മികച്ച നടന്റെ പട്ടികയിൽ | filmibeat Malayalam

    ഇന്ദ്രൻസ് എന്ന നടന്റെ തലവരമാറ്റിയത് മാധ്യമ പ്രവർത്തകൻ വി എസ് അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രമാണ്. അതിലെ ഓട്ടൻ തുളളൽ കലാകാരനായ പപ്പു പിഷാരടിയെ അത്രവേഗം ആർക്കും തഴയാൻ സാധിക്കുകയില്ല. സംസ്ഥാന അവാർഡിനു പിന്നാലെ മികച്ച ഇന്ദ്രൻസ് എന്ന നടന്റെ പേര് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചയായി മാറിയിരിക്കുകയാണ്.

    Fahad faasil: പുരസ്കാര നിറവിൽ പോത്തേട്ടനും ടീമും!! തൊണ്ടിമുതലും ദൃക്സാക്ഷിയും; മികച്ച മലയാള സിനിമFahad faasil: പുരസ്കാര നിറവിൽ പോത്തേട്ടനും ടീമും!! തൊണ്ടിമുതലും ദൃക്സാക്ഷിയും; മികച്ച മലയാള സിനിമ

    ആളൊരുക്കം എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവെച്ചതെന്ന് ജൂറി ചേയർമാൻ ശേഖർ കപൂർ പറഞ്ഞു. അവസാന ഘട്ടത്തിൽ വരെ അദ്ദേഹം മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു. കപ്പിനും ചുണ്ടിനുമിടയിലാണ് അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്കാരം നഷ്ടപ്പെട്ടതെന്ന് ശേഖർ കപൂർ പറ‍ഞ്ഞു. വിസി അഭിലാഷ് സംവിധാനം ചെയ്ത് ആളൊരുക്കം മികച്ച സമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    Sreenivasan: സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെSreenivasan: സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ

     ചുണ്ടിനും കപ്പിനുമിടയിൽ

    ചുണ്ടിനും കപ്പിനുമിടയിൽ

    ആളൊരുക്കം എന്ന സിനിമയുടെ പ്രകടനത്തിനാണ് ദേശീയ അവാർഡിൽ ഇന്ദ്രൻസിനെ പരിഗണിച്ചത്. അവസാന ഘട്ടംവരെ അദ്ദേഹം പോരാടുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം പുരസ്കാരം താരത്തിന്റെ കയ്യിൽ നിന്ന് വഴുതി പോകുകയായിരുന്നു. നാഗർ കർത്തൻ എന്ന ചിത്രത്തിന് ബംഗാളി നടൻ റിഥി സെൻ ആണ് മികച്ച നടൻ.

      ഇന്ദ്രൻസിന്റെ മികച്ച പ്രകടനം

    ഇന്ദ്രൻസിന്റെ മികച്ച പ്രകടനം

    ഓട്ടം തുള്ളൽ കലാകാരനായ പപ്പുപിഷാര‍ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൻ അദ്ദേഹം അവതരിപ്പിക്കുന്നത്. പപ്പു പിഷാര‍ടിയുടെ ജീവിതത്തിലൂടെയാണ് ചലച്ചിത്രം കടന്നു പോകുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് ഇന്ദ്രൻസ് എന്ന കലാകാരന്റെ വേറിട്ട മുഖമാണ് ആളൊരുക്കത്തിൽ കാണാൻ സാധിക്കുന്നത്. കോമഡി മാത്രമല്ല ഏതു കഥാപാത്രവും തന്റെ കൈകളിൽ ഭഭ്രമായിരിക്കുമെന്ന് പപ്പു പിഷാരടിയിലൂടെ ഇന്ദ്രൻസ് തെളിയിച്ചിരിക്കുകയാണ്.

    സമൂഹിക പ്രതിബദ്ധത ചിത്രം

    സമൂഹിക പ്രതിബദ്ധത ചിത്രം

    എഴുപത്തിയഞ്ചു വയസുള്ള പപ്പു പിഷാരടി തന്റെ നഷ്ടപ്പെട്ടു പോയ മകനെ തേടി നാട്ടിലെത്തുന്നതാണ് ആളൊരുക്കം. പപ്പു ആശാനെ രോഗങ്ങൾ വേട്ടിയാടാൻ തുടങ്ങിയിരുന്നു. എങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പല തവണ കാലിടറി വീണെങ്കിലും മറ്റുള്ള പലരുടേയും സഹായത്തോടെ മകനെ കണ്ടെത്തുന്നു. എന്നാൽ ചിത്രത്തിന്റെ പേര് കലാരൂപവുമായി ബന്ധപ്പെട്ടതാണെങ്കിലും എന്നാൽ ചിത്രത്തിന്റെ പ്രമേയം അതല്ല. സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളില്‍ എന്നും പപ്പു പിഷാരടി ജീവിച്ചിരിക്കും. അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു ഇന്ദ്രന്‍സ് കാഴ്ച വെച്ചിരിക്കുന്നത്.

     സംസ്ഥാന അവാർഡ്

    സംസ്ഥാന അവാർഡ്

    ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ഇന്ദ്രന്‍സിനെ തേടി സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്. 1980 കളില്‍ സിനിമയിലെത്തിയ താരമായിരുന്നിട്ടും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിരുന്നിട്ടും ഇപ്പോഴാണ് ഇന്ദ്രന്‍സിന് ഒരു അംഗീകാരം ലഭിച്ചത്. ചിത്രത്തിന് സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

    English summary
    last round sekhar kapoor says indrans movie aloukkam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X