»   » ജയനും മൊയ്തീനും മരിച്ചതുകൊണ്ടാണ്, ഇല്ലായിരുന്നെങ്കില്‍ പൃഥ്വിയ്ക്ക് ആ ഭാഗ്യം നഷ്ടപ്പെട്ടേനെ

ജയനും മൊയ്തീനും മരിച്ചതുകൊണ്ടാണ്, ഇല്ലായിരുന്നെങ്കില്‍ പൃഥ്വിയ്ക്ക് ആ ഭാഗ്യം നഷ്ടപ്പെട്ടേനെ

Posted By:
Subscribe to Filmibeat Malayalam

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം കേരളക്കര നെഞ്ചേറ്റിക്കഴിഞ്ഞു. അമ്പത് ദിവസം പിന്നിട്ടും ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പൃഥ്വിരാജിന് ലഭിയ്ക്കുന്നത് കരിയറിലെ ഏറ്റവും വലിയ വിജയവും. എന്നാല്‍ പൃഥ്വിരാജിന് മുമ്പ് ഈ വേഷത്തെ വെള്ളിത്തിരയില്‍ എത്തിയ്ക്കാന്‍ മറ്റൊരാള്‍ ശ്രമിച്ചിരുന്നു.

മൊയ്തീന്‍ എന്ന ജീവിച്ചിരുന്ന കഥാപാത്രത്തെ വെള്ളിത്തിരിയില്‍ എത്തിയ്ക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയന്‍ ആഗ്രഹിച്ചിരുന്നുവത്രെ. ജയനും മൊയ്തീനും ഇക്കാര്യം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്ത് സംഭവിച്ചു?


Read More: മൊയ്തീന്‍ വലിയ ധൈര്യശാലിയാണത്രേ!!! എന്നിട്ടെന്താ ആ ജാഥ വന്നപ്പോള്‍ ഇറങ്ങി ഒാടിയത്?


ജയനും മൊയ്തീനും തമ്മില്‍
  

ജയന്‍ നായകനായ അഭിനയം എന്ന സിനിമയുടെ നിര്‍മ്മാതാവ് മൊയ്തീനായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ തന്റെ ജീവിതാനുഭവങ്ങള്‍ മൊയ്തീന്‍ ജയനുമായി പങ്കുവച്ചിരുന്നു.


സിനിമയാക്കാന്‍ ജയന്‍
  

സംഭവബഹുലമായ ജീവിതകഥ കേട്ട ജയന്‍ ഇതൊരു സിനിമയാക്കാമെന്നും താന്‍ മൊയ്തീനായ് അഭിനയിക്കാമെന്ന് വാക്കും കൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.


മരണം വന്ന വഴി
  

ഒരു മാസത്തിനു ശേഷം കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന് ജീവന്‍ നഷ്ടമായി. കുറച്ചുനാളുകള്‍ക്ക് ശേഷം മൊയ്തീനെയും മരണം കീഴടക്കി.


അത് സംഭവിച്ചിരുന്നുവെങ്കില്‍
  

ഈ രണ്ട് ദുരന്തങ്ങളും ഒഴിവായിരുന്നെങ്കില്‍ മലയാളത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ മൊയ്തീന്‍ ജയനിലൂടെ തിരശീലയിലെത്തുകയും ആ ഭാഗ്യം പൃഥ്വിരാജിന് നഷ്ടമാവുകയും ചെയ്‌തേനെ.


2015 ല്‍ അത് സംഭവിച്ചു
  

വര്‍ഷങ്ങള്‍ക്കിപ്പുറം മൊയ്തീനെ അനശ്വരമാക്കി പൃഥ്വിരാജ് കയ്യടിവാങ്ങി. പ്രണയിനി കാഞ്ചനമാലയായി എത്തിയത് പാര്‍വതിയുമായിരുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയിലും സ്ഥാനം പിടിച്ചു.


 50 ദിവസം പിന്നിട്ടു
  

50 ദിവസം പിന്നിട്ട ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിയും സ്വന്തമാക്കി


Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam