For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അദ്ദേഹം ഒരു ബ്രില്യന്റ് ആക്ടറാണ്, മമ്മൂട്ടിക്കൊപ്പമുളള സിനിമയുടെ സന്തോഷം പങ്കുവെച്ച് പാര്‍വ്വതി

  |

  മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. നവാഗത സംവിധായക രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുളള വേ ഫാറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അതേസമയം മമ്മൂക്കയുമായുളള ചിത്രത്തെ കുറിച്ച് മാധ്യമങ്ങളോട് പാര്‍വ്വതി മനസുതുറന്നിരുന്നു. ചിത്രത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് പാര്‍വതി പറഞ്ഞു.

  ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ആദ്യം തന്നെ ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഹര്‍ഷദ് ഇക്കയുടെ ഒരു സിനിമ വരിക എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. മമ്മൂക്കയും ഹര്‍ഷദ് ഇക്കയും വീണ്ടും ഒന്നിക്കുന്നു. പിന്നെ രതീനയുടെ ആദ്യ ചിത്രമാണ് ഞാന്‍ വളരെ ആകാംക്ഷയിലാണ്. ഉയരെയില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതാണ്. ഇപ്പോള്‍ അവളുടെ ആദ്യ ചിത്രം. അപ്പോ പൊളിറ്റിക്കലി ഞാന്‍ ഭയങ്കര എക്‌സൈറ്റഡായ ഒരു കണ്ടന്റാണ് അതില് വരാന്‍ പോവുന്നത്.

  അപ്പോ സിനിമ ഇറങ്ങുന്ന സമയത്ത് നിങ്ങളുടെ റെസ്‌പോണ്‍സ് അറിയാന്‍ ഞാനും കാത്തിരിക്കുകയാണ്. ഈ സിനിമ ആകര്‍ഷിച്ചത് മമ്മൂട്ടി എന്ന താരമാണോ അതോ കണ്ടന്റാണോ എന്ന ചോദ്യത്തിന് കണ്ടന്റ് തന്നെയാണെന്ന് പാര്‍വ്വതി പറഞ്ഞു. കാരണം എനിക്കറിയില്ലായിരുന്നു ഇത് ശരിക്കും മമ്മൂട്ടി ചിത്രമാണെന്ന്. എന്നോട് കഥയുടെ ഏകദേശ രൂപം പറഞ്ഞ ശേഷമാണ് മമ്മൂക്കയായിരിക്കും ഇതില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത്.

  അപ്പോ ഞാന്‍ പറഞ്ഞു ആണോ ഉഗ്രന്‍. അത് നല്ലൊരു കാര്യമാണ്. അദ്ദേഹം ഒരു ബ്രില്ല്യന്റ് ആക്ടറാണ്. ഞാന്‍ മുന്‍പ് പറഞ്ഞ പരാമര്‍ശത്തിലും അത് തന്നെയാണ് പറഞ്ഞിരുന്നത്, പാര്‍വ്വതി പറഞ്ഞു. കഴിഞ്ഞ ദിവസം ഇരിപ്പിടം സ്‌ത്രീകള്‍ക്കും കൊടുക്കണം എന്ന് പറഞ്ഞൊരു സംഗതി അതിന് ശേഷം മലയാള ഇന്‍ഡസ്ട്രിയിലെ സ്ത്രീകളെ നടുക്ക് ഇരുത്തുന്ന ഒരു സീനാണ് പിന്നീട് കണ്ടത്. പറഞ്ഞുകൊണ്ടിരുന്നാല്‍ തിരുത്താന്‍ ഈ ഇന്‍ഡസ്ട്രി തയ്യാറാണോ? ഇതായിരുന്നു നടിയോടുളള അടുത്ത ചോദ്യം.

  തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ നമ്മള് ഇതില് തന്നെ ചേര്‍ന്നുനില്‍ക്കുന്നത്. അതായത് നമ്മള് വേറെ ആളുകളുടെ അവകാശം ഇല്ലാതാക്കണം നിര്‍ത്തലാക്കണം എന്നൊന്നും നമ്മള് പറയുന്നില്ല. നമ്മുക്കുളള അവകാശം നമ്മള്‍ക്ക് തരണം. അല്ലെങ്കില്‍ അതിനുളള സ്‌പേസ് നമുക്ക് തരണം എന്നാണ് പറയുന്നുളളു.

  വീണ്ടും പറയാനുളളത് എന്താണെന്ന് വെച്ചാല്‍ ഒരു ഗ്രൂപ്പ് ഓഫ് ആളുകളുടെയോ ഒരു ജെന്‍ഡറിന്‌റെയോ അവകാശത്തിന് വേണ്ടി നമ്മള് ഫൈറ്റ് ചെയ്യുമ്പോ അതൊരിക്കലും അര്‍ത്ഥമാകില്ല മറ്റുളളവരുടെ അവകാശം അതില്‍ നിന്ന് ക്യാന്‍സല്‍ ആയി പോകുമെന്ന്. അത് മ്യൂചലി എക്‌സ്‌ക്യൂസീവ് അല്ല സാധനം, അത് വീണ്ടും അത് റീഅഷൂറന്‍സ് കൊടുക്കേണ്ടി വരുവാണ്, ഇതൊരു ഫൈറ്റല്ല,. നമുക്ക് നിലനില്‍ക്കാനുളള അവകാശമുണ്ട്. അതിനെ റെസ്പക്ട് ചെയ്യൂ എന്ന് മാത്രമേ നമ്മള് പറയുന്നുളളൂ. പാര്‍വ്വതി പറഞ്ഞു.

  Read more about: mammootty parvathy
  English summary
  Latest: Parvathy Thiruvothu Opens Up About Mammootty And Amma building Inauguration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X