twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലവ കുശയുടെ നെടുംതൂണ്‍ ബിജു മേനോനോ അജു വര്‍ഗീസോ അല്ല... ആരെന്ന് വെളിപ്പെടുത്തി നീരജ്!

    By Jince K Benny
    |

    ബഡ്ഡി എന്ന സിനിമയിലൂടെ നടനായി സിനിമ ലോകത്തേക്ക് എത്തിയ താരമാണ് നീരജ് മാധവ്. മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമായിരുന്നു നീരജിന്റെ കരിയറില്‍ വഴിത്തിരിവായത്. നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ കൊറിയോഗ്രാഫറായും നീരജ് അരങ്ങേറി.

    'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക... 'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക...

    കാറ്റ് കാണാന്‍ ആളില്ലാത്തതിന് കാരണം പ്രേക്ഷകരുടെ നിലവാര തകര്‍ച്ചയോ? ചോദ്യം അത്ര നിസാരമല്ല! കാറ്റ് കാണാന്‍ ആളില്ലാത്തതിന് കാരണം പ്രേക്ഷകരുടെ നിലവാര തകര്‍ച്ചയോ? ചോദ്യം അത്ര നിസാരമല്ല!

    തിരക്കഥാകൃത്തായി നീരജ് മാധവ് അരങ്ങേറിയ ചിത്രമാണ് ലവ കുശ. നീരജിനൊപ്പം മുഴുനീള കഥാപാത്രമായി അജു വര്‍ഗീസും എത്തിയ ചിത്രത്തില്‍ പ്രധാന കഥപാത്രമായി ബിജു മേനോനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നെടുംതൂണ്‍ അജു വര്‍ഗീസോ ബിജു മേനോനോ അല്ലെന്നാണ് നീരജ് പറയുന്നത്.

    ലവ കുശയുടെ നെടുംതൂണ്‍

    ലവ കുശയുടെ നെടുംതൂണ്‍

    ലവ കുശ എന്ന സംപൂര്‍ണ ഹാസ്യ സസ്‌പെന്‍സ് ചിത്രത്തിന്റെ നെടുംതൂണ്‍ ചിത്രത്തിന് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഗോപി സുന്ദറാണെന്നാണ് നീരജ് മാധവ് പറയുന്നത്. എന്തുകൊണ്ടാണതെന്നും നീരജ് വ്യക്തമാക്കുന്നുണ്ട്.

    ബിഗ് സല്യൂട്ട്

    ബിഗ് സല്യൂട്ട്

    ഒരു അഭിമുഖത്തിലാണ് ഗോപി സുന്ദറിന്റെ ഗാനങ്ങളേക്കുറിച്ചും പശ്ചാത്തല സംഗീതത്തേക്കുറിച്ചും നീരജ് വാചാലനായത്. ഗോപി സുന്ദറിന്റെ ഓരോ ഗാനങ്ങള്‍ക്കും വല്ലാത്തൊരു ഫീലാണ്. തന്നേയും അജുവിനേയും കൊണ്ട് പാട്ട് പാടിക്കാന്‍ ധൈര്യം കാണിച്ചതിന് തന്റെ വക ഒരു ബിഗ് സല്യൂട്ടെന്നും നീരജ് പറയുന്നു.

    മറ്റൊരു ചോയിസില്ല

    മറ്റൊരു ചോയിസില്ല

    ഈ സിനിമയിലെ മര്‍മ്മ പ്രധാനമായ പല ഭാഗങ്ങളിലും പശ്ചാത്തല സംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഈ സിനിമയ്ക്ക് ഗോപി സുന്ദറല്ലാതെ മറ്റൊരു ചോയിസ് ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ലവ കുശയുടെ നെടുംതൂണുകളിലൊന്ന് ഗോപി സുന്ദറാണെന്നും നീരജ് പറയുന്നു.

    വന്‍താര നിര

    വന്‍താര നിര

    ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി നീരജും അജു വര്‍ഗീസും ബിജു മേനോനും എത്തുമ്പോള്‍ നായികയാകുന്നത് ദീപ്തി സതിയാണ്. മേജര്‍ രവിയും വിജയ് ബാബുവും ശക്തമായ കഥാപാത്രങ്ങളുമായി ചിത്രത്തിലുണ്ട്.

    മികച്ച പ്രതികരണം

    മികച്ച പ്രതികരണം

    വ്യാഴാഴ്ച തിയറ്ററിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരമാണുള്ളത്. മുഴുനീള കോമഡി സസ്‌പെന്‍സ് ചിത്രമായ ലവ കുശ കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറുകയാണ്. നീ കൊ ഞാ ച എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്ത ചിത്രമാണിത്.

    ചെമ്പന്‍ വിനോദിന് ശേഷം

    ചെമ്പന്‍ വിനോദിന് ശേഷം

    നടനായി പ്രേക്ഷകരുടെ പ്രിയം നേടിയ ചെമ്പന്‍ വിനോദ് തിരക്കഥകൃത്തായി മാറിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ചെമ്പന്‍ വിനോദിന് ശേഷം തിരക്കഥാകൃത്തായി മാറിയ നടനാണ് നീരജ് മാധവ്.

    English summary
    Neraj Madhav about the back bone of Leva Kusa movie. Music is very important in Leva Kusa, and Gopi Sundar made it true, says Neeraj.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X